മഞ്ഞിൽ കൊമ്പുകൾ കുടഞ്ഞെറിഞ്ഞ് മൂസ്; വിസ്മയത്തോടെ കാഴ്ചക്കാർ– വിഡിയോ
മഞ്ഞു പുതഞ്ഞുകിടക്കുന്ന മരക്കൂട്ടങ്ങൾക്കിടയിൽ കൊമ്പുകൾ കുടഞ്ഞെറിയുന്ന മൂസിന്റെ ദൃശ്യം കൗതുകമാകുന്നു. മാൻ വർഗത്തിൽപ്പെട്ട വലിയയിനം ജീവികളാണ് മൂസുകൾ. ഇവ കുടഞ്ഞെറിയുന്ന കൊമ്പുകൾ ശേഖരിക്കുന്നവർ ഏറെയുണ്ട്. കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ നിന്നാണ് അപൂർവ സംഭവത്തിന്റെ ദൃശ്യം പകർത്തിയത്. വുഡ് ഓപ്പറേഷൻ

മഞ്ഞു പുതഞ്ഞുകിടക്കുന്ന മരക്കൂട്ടങ്ങൾക്കിടയിൽ കൊമ്പുകൾ കുടഞ്ഞെറിയുന്ന മൂസിന്റെ ദൃശ്യം കൗതുകമാകുന്നു. മാൻ വർഗത്തിൽപ്പെട്ട വലിയയിനം ജീവികളാണ് മൂസുകൾ. ഇവ കുടഞ്ഞെറിയുന്ന കൊമ്പുകൾ ശേഖരിക്കുന്നവർ ഏറെയുണ്ട്. കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ നിന്നാണ് അപൂർവ സംഭവത്തിന്റെ ദൃശ്യം പകർത്തിയത്. വുഡ് ഓപ്പറേഷൻ സൂപ്പർവൈസറായ ഡെറിക്ക് ബർഗോയിൻ ആണ് ഈ ദൃശ്യം പകർത്തിയത്. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മേപ്പിൾ മരങ്ങളുടെയും മറ്റും ദൃശ്യം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടയിലാണ് മൂസ് കൊമ്പുകൾ കുടഞ്ഞെറിയുന്ന ദൃശ്യം പതിഞ്ഞത്. അവിടേക്കെത്തിയ മൂസ് ആദ്യം ശരീരം ഒന്ന് ശക്തമായി കുടഞ്ഞു. പിന്നീട് തല കുലുക്കിയതോടെ രണ്ടു കൊമ്പുകളും മഞ്ഞിലേക്ക് പൊഴിഞ്ഞു വീഴുകയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ മൂസ് അവിടെനിന്നും ഓടിയകലുകയും ചെയ്തു. കൊമ്പു ശേഖരിക്കുന്നതിൽ തൽപരനായ ഡെറിക്ക് ബർഗോയിൻ ഈ കാഴ്ച കണ്ട് അൽപസമയത്തിനകം തന്നെ അവിടെയെത്തി മഞ്ഞിൽ പുതഞ്ഞ കൊമ്പുകൾ ശേഖരിക്കുകയായിരുന്നു. അൽപം പോലും കേടുപാടുകളില്ലാത്ത ലക്ഷണമൊത്ത കൊമ്പുകളാണിതെന്നും ഡെറിക് വിശദീകരിച്ചു.
ഇത്തരം കൊമ്പുകൾക്കായി മാത്രം മാനുകൾ വേട്ടയാടപ്പെടാറുമുണ്ട്. ഏറെ വിലപിടിപ്പുള്ളവയായതിനാലാണ് കൊമ്പുകൾക്കായി ഇത്തരത്തിൽ വേട്ടയാടൽ നടക്കുന്നത്. എന്നാൽ മാനുകൾക്ക് ഈ കൊമ്പുകൾ ഇണയെ ആകർഷിക്കാനും എതിരാളിയെ തോൽപ്പിക്കാനുമുള്ള വെറും ഒരു ആയുധം മാത്രമാണ്. എല്ലാ വർഷവും അവ കൊമ്പുകൾ സ്വയം പൊഴിച്ചുകളയാറുമുണ്ട്. മാനുകളെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും സ്വാഭാവികമാണെങ്കിലും ഇത്തരം ഒരു കാഴ്ച ക്യാമറക്കണ്ണിൽ പതിയുന്നത് അത്ര സാധാരണമല്ല.
എല്ലുകളും നാഡികളും രക്തധമനികളുമെല്ലാമടങ്ങുന്നവയാണ് കലമാന്റെ കൊമ്പുകൾ. മൃഗങ്ങളുടെ തലയോട്ടിയുടെ തുടർച്ചയെന്നോണമാണ് ഇവ വളരുന്നത്. വസന്ത കാലത്തിന്റെ തുടക്കത്തിൽ കൊമ്പുകൾ വളർന്നു തുടങ്ങും. അന്തരീക്ഷതാപനില വർധിക്കുന്നതിനനുസരിച്ച് മൃഗങ്ങളുടെ ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം അവ തഴച്ചുവളരുകയും ചെയ്യും. വെൽവെറ്റ് പോലെയുള്ള ഒരു പാളിയാണ് വളർച്ചയുടെ ഘട്ടത്തിൽ കൊമ്പുകളിലേക്ക് രക്തവും പോഷകങ്ങളുമെത്തിക്കുന്നത്.
മാനിന്റെ പ്രായം, ജനിതകപരമായ പ്രത്യേകതകൾ, അത് ഭക്ഷിക്കുന്ന ആഹാരം എന്നിവയെ ആശ്രയിച്ചിരിക്കും കൊമ്പുകളുടെ വലുപ്പവും ഗുണമേന്മയുമെന്ന് മിസിസിപ്പി സ്റ്റേറ്റ് ഡിയർ എക്കോളജിയിലെ ഗവേഷകർ പറയുന്നു. ശൈത്യകാലത്തിന്റെ ആരംഭത്തോടെ ഇവയുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് വർധിക്കും. ഈ സമയത്ത് കൊമ്പുകൾ ദൃഢത കൈവരിക്കുകയും വെൽവറ്റ് പോലെയുള്ള ഭാഗം ഉണങ്ങി പോവുകയും ചെയ്യും. ഇണയെ കണ്ടെത്താനായി മറ്റു മാനുകളുമായി പോരടിക്കാൻ കൊമ്പുകൾ സജ്ജമാക്കുന്ന കാലമാണിത്.
എന്നാൽ ഇതിനുശേഷം കൊമ്പിന്റെ വളർച്ചയിൽ കാര്യമായ മാറ്റം വരില്ല. പക്ഷേ ഈ ഘട്ടംവരെയെത്തുന്നതിനും കൊമ്പുകൾ അതേ രീതിയിൽ അഴകോടെ നിലനിർത്തുന്നതിനും ശരീരത്തിൽ നിന്നും ധാരാളം ഊർജം ആവശ്യമായി വരും. ഇത്തരത്തിൽ ഊർജം വീണ്ടും നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇണചേരൽ നടന്നു കഴിഞ്ഞാൽ അവ കൊമ്പ് പൊഴിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഇണയെ കണ്ടെത്തുന്നതിനായി മാത്രമാണ് മാസങ്ങൾകൊണ്ട് മാനുകൾ കൊമ്പുകൾ വളർത്തിയെടുക്കുന്നത്
English Summary: Drone captures rare footage of moose shedding its antlers