ഫൊട്ടോയെടുക്കാന്‍ സഫാരി വാഹനം നിര്‍ത്തി; പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം–വിഡിയോ
ബംഗാളിലെ ജല്‍ദപാറ ദേശീയ പാര്‍ക്കില്‍ വിനോദസഞ്ചാരികളുടെ പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം. കാണ്ടാമൃഗത്തെ കണ്ട് ഫൊട്ടോയെടുക്കാനായി സഫാരി വാഹനം നിര്‍ത്തിയപ്പോഴാണ് രണ്ട് കാണ്ടാമൃഗങ്ങള്‍ സഞ്ചാരികളുടെ വാഹനം ആക്രമിക്കാനായി പാഞ്ഞടുത്തത്. കാണ്ടാമൃഗങ്ങൾ കുതിച്ചെത്തുന്നത് കണ്ട് പിന്നോട്ടെടുത്ത വാഹനം മറിഞ്ഞ് 7

ബംഗാളിലെ ജല്‍ദപാറ ദേശീയ പാര്‍ക്കില്‍ വിനോദസഞ്ചാരികളുടെ പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം. കാണ്ടാമൃഗത്തെ കണ്ട് ഫൊട്ടോയെടുക്കാനായി സഫാരി വാഹനം നിര്‍ത്തിയപ്പോഴാണ് രണ്ട് കാണ്ടാമൃഗങ്ങള്‍ സഞ്ചാരികളുടെ വാഹനം ആക്രമിക്കാനായി പാഞ്ഞടുത്തത്. കാണ്ടാമൃഗങ്ങൾ കുതിച്ചെത്തുന്നത് കണ്ട് പിന്നോട്ടെടുത്ത വാഹനം മറിഞ്ഞ് 7 വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റു. കാണ്ടാമൃഗത്തിന്റെ വരവ് കണ്ട് ഡ്രൈവര്‍ പിന്നോട്ടു വണ്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ നിന്നും തെന്നിമാറി മറിയുകയായിരുന്നു. ഇതുകണ്ട് ഭയന്ന കാണ്ടാമൃഗങ്ങൾ കാടിനുള്ളിലേക്ക് ഓടിമറിഞ്ഞു
പാര്‍ക്കിലൂടെ പോവുകയായിരുന്ന സഫാരി വാഹനം രണ്ട് കാണ്ടാമൃഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതു കണ്ടാണ് നിര്‍ത്തിയത്. അൽപം അകലെയായി നിർത്തിയിട്ട ജീപ്പിൽ നിന്ന് സഞ്ചാരികള്‍ കാണ്ടാമൃഗങ്ങളുടെ വിഡിയോ പകര്‍ത്താനും ഫൊട്ടോ എടുക്കാനും ശ്രമിച്ചു. ഇതിനിടെ ഏറ്റുമുട്ടുകയായിരുന്ന കാണ്ടാമൃഗങ്ങളുടെ ശ്രദ്ധ സഞ്ചാരികളിലേക്കു തിരിഞ്ഞു. പിന്നാലെ ഏറ്റുമുട്ടല്‍ നിര്‍ത്തി കാണ്ടാമൃഗങ്ങള്‍ സഞ്ചാരികള്‍ക്കു നേരെ കുതിച്ചു. ഇതെത്തുടർന്നാണ് ഹാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ കയ്യ് ഒടിഞ്ഞതായും ഡ്രൈവറുടെയും ഗൈഡിന്റെയും തലയ്ക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മറ്റുള്ളവരുടെ പരുക്കുകൾ ഗുരുതരമല്ല. പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹനം മറിഞ്ഞതിനു ശേഷം കാണ്ടാമൃഗങ്ങൾ ആക്രമിക്കാനെത്താഞ്ഞത് ഭാഗ്യമായെന്ന് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗൈഡ് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബാധ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Rhino attacks and topples open jeep full of tourists at Bengal's Jaldapara National Park, clip goes viral