വനത്തെയും വന്യമൃഗങ്ങളെയും കുറിച്ച് എത്ര പഠിച്ചാലും പൂർണമായെന്നു വരില്ല. ലോകത്തിന്റെ പലഭാഗത്തും നാം ഇന്നോളം കണ്ട് പരിചയിച്ചിട്ടില്ലാത്ത ധാരാളം മൃഗങ്ങൾ ജീവിക്കുന്നുണ്ട്. അവയുടെ ചിത്രങ്ങളോ അവയെക്കുറിച്ചുള്ള വാർത്തകളോ സമൂഹമാധ്യമങ്ങളിൽ എത്തുമ്പോഴാണ് പലരും അത്തരമൊന്ന് ഭൂമിയിൽ ഉണ്ടെന്നുതന്നെ അറിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനത്തെയും വന്യമൃഗങ്ങളെയും കുറിച്ച് എത്ര പഠിച്ചാലും പൂർണമായെന്നു വരില്ല. ലോകത്തിന്റെ പലഭാഗത്തും നാം ഇന്നോളം കണ്ട് പരിചയിച്ചിട്ടില്ലാത്ത ധാരാളം മൃഗങ്ങൾ ജീവിക്കുന്നുണ്ട്. അവയുടെ ചിത്രങ്ങളോ അവയെക്കുറിച്ചുള്ള വാർത്തകളോ സമൂഹമാധ്യമങ്ങളിൽ എത്തുമ്പോഴാണ് പലരും അത്തരമൊന്ന് ഭൂമിയിൽ ഉണ്ടെന്നുതന്നെ അറിയുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ജീവിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ലഡാക്ക് മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. തുറസായ പ്രദേശത്ത് ഉപയോഗശൂന്യമായ പൈപ്പുകളുടെ മുകളിൽ കയറി നിൽക്കുന്ന ഒരു ജീവിയെ വിഡിയോയിൽ കാണാം. അതിനെ കണ്ടിട്ട് കുരച്ചുകൊണ്ട് ധാരാളം നായകളും ചുറ്റും കൂടിയിട്ടുണ്ട്. ഇന്ത്യയിൽ കാണാൻ കഴിയുന്ന മനോഹരമായ ഒരു ജീവിയാണിതെന്നും ഇതിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല എന്നും പർവീൺ കസ്വാൻ കുറിക്കുന്നു. ഇത് ഏത് മൃഗമാണെന്ന് ഊഹിക്കാമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ADVERTISEMENT

ഒരു നായയോളം വലുപ്പമുള്ള ജീവിയാണ് വിഡിയോയിൽ ഉള്ളത്. ദേഹം നിറയെ രോമങ്ങളും കൊമ്പുകളുടെ ആകൃതിയിലുള്ള കൂർത്ത ചെവികളുമുള്ള ജീവി നായകളെ തെല്ലും ഭയക്കാതെയാണ് നില്‍ക്കുന്നത്. നായ്ക്കളാകട്ടെ ജീവിക്കരികിലേക്ക് എത്താനും ആക്രമിക്കാനും ഭയന്നാണ് കുരച്ചുകൊണ്ട് ചുറ്റും കറങ്ങി നടക്കുന്നത്.  ഷെറിൻ ഫാത്തിമയുടെ ട്വിറ്റർ പേജിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. പർവീൺ കസ്വാൻ പങ്കുവച്ചതോടെ ധാരാളമാളുകൾ വിഡിയോ ശ്രദ്ധിക്കുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ജീവിയുടെ ഇടതൂർന്ന രോമങ്ങളുള്ള വാലും കണ്ടിട്ട് അത് കുറുക്കന്റെ കുടുംബത്തിൽപ്പെട്ട എന്തെങ്കിലും ഒന്നാവാം എന്നാണ് ഒരാളുടെ പ്രതികരണം. എന്നാൽ ഇത്രയധികം നായകൾ ചുറ്റും നിന്ന് കുരച്ചിട്ടും ശാന്തതയോടെ പെരുമാറുന്നതിനാൽ ഇത് അക്രമകാരിയായ മൃഗമല്ലെന്നുറപ്പുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്.

എന്നാൽ ചുരുക്കം ചിലർ വളരെ എളുപ്പത്തിൽ തന്നെ ജീവിയെ കണ്ടെത്തി. വലിയ ഇനം കാട്ടുപൂച്ചയാണ് ഇതെന്നാണ്  കമന്റുകൾ. ജനവാസ മേഖലകളിൽ അവയെ കാണുന്നത് സാധാരണമല്ലാത്തതിനാലാണ് നായകൾ അതിന് ചുറ്റും കൂടിയിരിക്കുന്നത്.

യഥാർഥത്തിൽ ഇത് യുറേഷ്യൻ ലിങ്ക്സ് എന്ന ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയാണ്. ഹിമാലയൻ മേഖല ഇവയുടെ പ്രധാന ആവാസ വ്യവസ്ഥയിൽ ഒന്നാണ്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവുന്നതും വേട്ടയാടലുമെല്ലാം മൂലം ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്. സംരക്ഷണം വേണ്ട ജീവികളുടെ പട്ടികയിൽ പെടുന്ന ഒന്ന് ഇത്തരത്തിൽ അക്രമകാരികളായ നായകൾക്ക് മുന്നിൽ പെട്ടുപോയതിന്‍റെ ഭയമാണ് ചിലർ കമന്റ് ബോക്സിൽ പ്രകടിപ്പിക്കുന്നത്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലകളിൽ ഇത്തരത്തിൽ തെരുവ് നായകൾ കൂട്ടം കൂടുന്നത് തടയാൻ എന്തെങ്കിലും നടപടികൾ എടുക്കണമെന്നാണ് ചിലരുടെ ആവശ്യം.

English Summary: ‘Guess the animal’: IFS officer posts video of rare animal found in India’s Ladakh region