കുങ്കി ആനകൾക്ക് ശർക്കരയും പഴവും; അരിക്കൊമ്പൻ പോയ സന്തോഷത്തിൽ ചിന്നക്കനാലുകാർ
അരിക്കൊമ്പനെ കൊണ്ടുപോയത് ആഘോഷമാക്കി ചിന്നക്കനാലുകാർ. കുങ്കി ആനകൾക്കും പാപ്പാന്മാർക്കും ശർക്കരയും പഴവും വിതരണം ചെയ്തു. നാടിനെ വിറപ്പിച്ചവൻ പോയതോടെ പകുതിയിലധികം പ്രശ്നം നീങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. പരാജയപ്പെടുമെന്ന് തോന്നിച്ച സമയത്ത് ദൗത്യം വിജയിപ്പിച്ച കരുത്തരായ കുങ്കി ആനകൾക്ക് നാട്ടുകാരുടെ

അരിക്കൊമ്പനെ കൊണ്ടുപോയത് ആഘോഷമാക്കി ചിന്നക്കനാലുകാർ. കുങ്കി ആനകൾക്കും പാപ്പാന്മാർക്കും ശർക്കരയും പഴവും വിതരണം ചെയ്തു. നാടിനെ വിറപ്പിച്ചവൻ പോയതോടെ പകുതിയിലധികം പ്രശ്നം നീങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. പരാജയപ്പെടുമെന്ന് തോന്നിച്ച സമയത്ത് ദൗത്യം വിജയിപ്പിച്ച കരുത്തരായ കുങ്കി ആനകൾക്ക് നാട്ടുകാരുടെ ശർക്കരയിൽ പൊതിഞ്ഞ സ്നേഹം.
അതേസമയം 301 കോളനിക്കാർ അരിപ്പായസം വെച്ചാണ് ആഘോഷിച്ചത്.ദൗത്യം വിജയകരമാക്കിയ വനം വകുപ്പിന് അഭിനന്ദനങ്ങളും നാട്ടുകാർ നേർന്നു. അരിക്കൊമ്പന്റെ പിൻഗാമികളായ ചക്കക്കൊമ്പനും മൊട്ടവാലനും ഇപ്പോഴും ഭീഷണി തന്നെയാണ്. ഇപ്പോഴുള്ള പുല്ലുമേടുകളിൽ കൂടുതൽ തീറ്റ വെച്ചുപിടിപ്പിച്ചാൽ ഭീഷണിക്ക് അയവ് വരും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
English Summary: Chinnakkanal residents offer jaggery and plantain to kumki elephants after Arikomban shifted