ചാൾസ് രാജാവിന്റെ ഘോഷയാത്ര നയിച്ചത് ‘വിൽബർ’; ബ്രിട്ടനിലെ സൂപ്പർ കൂൾ കുതിര
ബ്രിട്ടന്റെ പുതിയ രാജാവായി ഇന്നലെ അധികാരമേറ്റിരിക്കുകയാണ് ചാൾസ് മൂന്നാമൻ. ലണ്ടനിൽ ഇതിന്റെ ഭാഗമായി ബൃഹത്തായതും കമനീയമായതുമായ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണച്ചടങ്ങലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുത്തതാണ് ഈ

ബ്രിട്ടന്റെ പുതിയ രാജാവായി ഇന്നലെ അധികാരമേറ്റിരിക്കുകയാണ് ചാൾസ് മൂന്നാമൻ. ലണ്ടനിൽ ഇതിന്റെ ഭാഗമായി ബൃഹത്തായതും കമനീയമായതുമായ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണച്ചടങ്ങലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുത്തതാണ് ഈ മാർച്ച്.
ഇത്തവണ ഈ ഘോഷയാത്രയുടെ നേതൃത്വം വഹിച്ച കുതിരയുടെ പേര് വിൽബർ എന്നാണ്. ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിനിസ്റ്റർ ആബി വരെ നടക്കുന്ന ഘോഷയാത്രയിൽ വിൽബർ മുന്നിൽ നടന്നു. ഈ നേതൃസ്ഥ്ാനം വിൽബറിനു ലഭിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. ബ്രിട്ടനിലെ സൂപ്പർ കൂൾ കുതിരയാണ് വിൽബർ.
അയർലൻഡിൽ അച്ചടക്കമില്ലാത്ത ഒരു അലഞ്ഞുതിരിയുന്ന മൃഗമായി മുദ്രകുത്തിയിരുന്ന കുതിരയാണ് വിൽബർ. തുടർന്നാണ് ഇവൻ ഇംഗ്ലണ്ടിലെത്തി പൊലീസ് കുതിരയായത്. ഇന്ന് ഇംഗ്ലണ്ടിലെ ഏറ്റവും അച്ചടക്കമുള്ള കുതിരകളിലൊന്നായിട്ടാണ് വിൽബർ കരുതപ്പെടുന്നത്.
ഒരു മാർച്ചോ പരേഡോ നയിക്കുമ്പോൾ ആരെങ്കിലും പ്രതിഷേധമുണ്ടാക്കിയാലോ അലോസരങ്ങൾ ഉടലെടുത്താൽ പോലുമോ വിൽബർ രോഷാകുലനാകുകയോ അലങ്കോലങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ല.പന്ത്രണ്ട് വയസ്സ് പ്രായമുള്ള കുതിരയാണ് വിൽബർ. അലക്‌സ് മക്‌ഡൊണാഹ് എന്ന വനിതാ പൊലീസ് കുതിരപരിശീലകയാണ് ഈ കുതിരയുടെ പരിശീലക, വിൽബറിനെ ഇന്നലെ മാർച്ചിൽ നയിച്ചതും അലക്‌സ് തന്നെ.
പരേഡിനു ശേഷം വിൽബർ കുതിരയെ സ്‌കോട്‌ലൻഡ് യാർഡിലെ കുതിരലായത്തിലേക്കു തിരികെക്കൊണ്ടുപോയി. തന്റെ കുതിരയുടെ പ്രിയഭക്ഷണമേതെന്നും അലക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. പോളോ മിഠായികളാണ് ഇവ. ഗ്രേ ഹോഴ്‌സ് വിഭാഗത്തിൽ പെടുന്ന കുതിരയാണ് വിൽബർ. ഇടകലർന്ന വെള്ള രോമങ്ങളും കറുപ്പ് രോമങ്ങളും ഇതിനുണ്ട്.കാലങ്ങളായി ഗ്രേ ഹോഴ്‌സുകളാണ് കിരീടധാരണ ഘോഷയാത്രയിൽ നേതൃസ്ഥാനത്ത് നിൽക്കുന്നത്.
English Summary: Rescue police horse called Wilbur chosen to lead King’s Coronation procession