ജോണിക്കൊപ്പം മൃഗശാല വിട്ടു; പിന്നെ കൂട്ടുകാരന്റെ വേർപാട്: 50ന്റെ നിറവിൽ ‘കോകോ’ ചിമ്പാൻസി
യൂറോപ്പിലെ ഏറ്റവും പ്രായമുള്ള ചിമ്പാൻസിക കോകോ അൻപതാം പിറന്നാൾ ആഘോഷിച്ചു. 1973ൽ വെസ്റ്റ് മിഡ്‌ലാൻഡിലെ ഡൂഡ്‌ലി മൃഗശാലയിലാണ് കോകോ ജനിച്ചത്. 2006ൽ കോകോയെ വിപ്‌സ്നേഡിലെത്തിച്ചു. അന്ന് മുതൽ കോകോ അവിടെയാണ് കഴിഞ്ഞുവരുന്നത്. കോകോ എന്ന് പേരുള്ള മറ്റൊരു ചിമ്പാൻസിയും ഏപ്രിലിൽ 58–ാം

യൂറോപ്പിലെ ഏറ്റവും പ്രായമുള്ള ചിമ്പാൻസി കോകോ അൻപതാം പിറന്നാൾ ആഘോഷിച്ചു. 1973ൽ വെസ്റ്റ് മിഡ്‌ലാൻഡിലെ ഡൂഡ്‌ലി മൃഗശാലയിലാണ് കോകോ ജനിച്ചത്. 2006ൽ കോകോയെ വിപ്‌സ്നേഡിലെത്തിച്ചു. അന്ന് മുതൽ കോകോ അവിടെയാണ് കഴിഞ്ഞുവരുന്നത്. കോകോ എന്ന് പേരുള്ള മറ്റൊരു ചിമ്പാൻസിയും ഏപ്രിലിൽ 58–ാം പിറന്നാൾ ആഘോഷിച്ചിരുന്നു. കൂട്ടിലടയ്ക്കപ്പെട്ട ചിമ്പാൻസികൾക്ക് 33 വയസുവരെയാണ് ആയുസ് കണക്കാക്കുന്നത്.
2007ൽ കോകോ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ജോണിയെന്ന് വിളിക്കുന്ന മറ്റൊരു ചിമ്പാൻസിക്കൊപ്പമാണ് മൃഗശാല വിട്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരെയും പിടിച്ചു. പൊതുജനങ്ങൾക്ക് ഭീഷണിയായതിനെ തുടർന്ന് ജോണിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും കോകോയ്ക്കില്ലെന്ന് വിപ്‌സനേഡ് അധികൃതർ അറിയിച്ചു.
ചിമ്പാൻസികളെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് കോകോ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ചിമ്പാൻസികളുടെ കാർഡിയോവാസ്കുലർ അസുഖങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുന്നതിന് കോകോയുടെ ഹൃദയത്തിൽ അൾട്രാ സൗണ്ട് പരിശോധന നടത്തുകയായിരുന്നു.
വിപ്സനേഡ് മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ വന്യജീവി കോകോയല്ല. ഗ്ലാഡിസ് എന്ന ഫ്ളമിംഗോയാണ്. അടുത്തമാസമാണ് 53–ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇതുവരെ ജീവിച്ചതിൽ ഏറ്റവും പ്രായമേറിയ ചിമ്പാൻസി ഫ്ളോറിഡ പാർക്കിലെ ലിറ്റിൽ മാമയാണ്. 2017ൽ ചാവുമ്പോൾ ലിറ്റിൽ മാമയ്ക്ക് 70 വയസായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ചിമ്പാൻസികൾ ലോകത്താകമാനം മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാണ്.
English Summary: Chimpazee Koko celebrates 50th birthday