മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയൽ സെറ്റിൽ പുലിയും കുഞ്ഞും ഇറങ്ങി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയുടെ വരവ്. താരങ്ങൾ ഉൾപ്പെടെ 200 ഓളം സെറ്റിൽ ഉണ്ടായിരുന്നു. പുലിയെ കണ്ടയുടൻ എല്ലാവരും നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയൽ സെറ്റിൽ പുലിയും കുഞ്ഞും ഇറങ്ങി.  മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയുടെ വരവ്. താരങ്ങൾ ഉൾപ്പെടെ 200 ഓളം സെറ്റിൽ ഉണ്ടായിരുന്നു. പുലിയെ കണ്ടയുടൻ എല്ലാവരും നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ബുധനാഴ്ചയാണ് സംഭവം. പുലി മേൽക്കൂരയുടെ മുകളിൽ നടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ആളുകൾ പതറിയോടുന്നതും ദൃശ്യങ്ങളിൽ കാണാം. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം 18ന് ഫിലിം സിറ്റിയിൽ ഇറങ്ങിയ പുലി അവിടത്തെ പട്ടിയെ കൊന്നിരുന്നു. 

ADVERTISEMENT

ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ പവൻ ശർമ പറഞ്ഞു. പുലി വരുന്നത് തടയാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് ഫിലിം സിറ്റിയിൽ ഉള്ളതെന്നും  ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്യാംലാൽ ആവശ്യപ്പെട്ടു.‌‌‌‌‌‌‌‌

English Summary: Leopard with Cub enters Marathi TV Serial sets in Mumbai