കുനോ നാഷനൽ പാർക്കിൽ അടുത്തിടെ മരിച്ച പെൺചീറ്റ ധാത്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മയാസിസ് എന്നറിയപ്പെടുന്ന പുഴുക്കളുടെ ആക്രമണത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇതോടെ കുനോയിൽ അണുബാധയേറ്റ് മരിച്ച ചീറ്റകളുടെ എണ്ണം 3 ആയി. അഞ്ച് മാസത്തിനിടെ 9 ചീറ്റകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുനോ നാഷനൽ പാർക്കിൽ അടുത്തിടെ മരിച്ച പെൺചീറ്റ ധാത്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കീടങ്ങളുടെ ആക്രമണത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇതോടെ കുനോയിൽ അണുബാധയേറ്റ് മരിച്ച ചീറ്റകളുടെ എണ്ണം 3 ആയി. അഞ്ച് മാസത്തിനിടെ 9 ചീറ്റകളാണ് ചത്തൊടുങ്ങിയത്. ഒരു ചീറ്റക്കുഞ്ഞ് ഉൾപ്പെടെ 14 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. 

ഈർപ്പമുള്ള തൊലിപ്പുറത്ത് മുട്ടയിട്ട് പെരുകുന്ന ഒരിനം കീടങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഇങ്ങനെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചീറ്റകളുടെ തൊലിയിൽ നിന്ന് തന്നെ ആഹാരം കണ്ടെത്താൻ തുടങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മയാസിസ് എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിളിക്കുന്നത്. പുഴുക്കൾ കൂടുതൽ സജീവമാകുന്നതോടെ തൊലിപ്പുറത്ത് നിന്ന് ചീറ്റകളുടെ ശരീരത്തിനുള്ളിലേക്ക് ഇവ പ്രവേശിക്കുകയും തുടർന്ന് അത് ചീറ്റകളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു.

ADVERTISEMENT

സാധാരണഗതിയിൽ കൈകാലുകളില്‍ ഈർപ്പം തങ്ങിനിൽക്കുന്ന മേഖലകളിലാണ് ഇത്തരം കീടങ്ങൾ കാണപ്പെടുന്നത്. ചീറ്റകൾ ഇത് നാക്കുകൊണ്ട് വൃത്തിയാക്കുകയും ചെയ്യും. എന്നാൽ റേഡിയോ കോളർ മൂലം ചീറ്റകളുടെ കഴുത്തിന് മുകൾഭാഗത്തായാണ് കീടങ്ങൾ പെരുകിയത്. ഈ ഭാഗത്തേക്ക് ചീറ്റകൾക്ക് നാക്ക് എത്തിക്കാനോ വൃത്തിയാക്കാനോ സാധിക്കില്ലെന്നതാണ് ഇവയുടെ പ്രതിരോധത്തിന് സാധ്യതയില്ലാതെ പോകുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിനെ തുടർന്ന് കുനോയിലെ കടുവകളുടെ റേഡിയോ കോളർ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.

ചിത്രം:twitter (kunonationalpark)

കുനോയിൽ നിന്ന് ചീറ്റകളെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ് ആവർത്തിച്ചു. ചീറ്റകൾക്കുണ്ടാകുന്ന അണുബാധ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിലെ വിദഗ്ധരുമായി ചർച്ച നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫയൽ ചിത്രം. Photo: @kumarrgaurrav / Twitter
ADVERTISEMENT

1952ൽ ആണ് ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം വന്നുപോയത്. ഇതെത്തുടർന്നാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതി നടത്തിയത്. ആഫ്രിക്കയിൽ ചീറ്റകൾ കാണപ്പെടുന്ന ദക്ഷിണാഫ്രിക്ക, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിലേക്ക് ചീറ്റകളെ എത്തിച്ചത്.

Content Highlights: Kuno National Park | Cheetah | Infection | Animal | Manorama