അങ്ങേയറ്റം ഭീതിജനകമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നത്. 35 കാരിയായ ഒരു യുവതിയെ മുതല നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ബിരുപ നദിക്ക് സമീപത്ത് കുളിക്കാനെത്തിയ ജ്യോത്സ്നാ റാണി എന്ന യുവതിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങേയറ്റം ഭീതിജനകമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഒഡിഷയിലെ ജാജ്പൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നത്. 35 കാരിയായ ഒരു യുവതിയെ മുതല നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ബിരുപ നദിക്ക് സമീപത്ത് കുളിക്കാനെത്തിയ ജ്യോത്സ്നാ റാണി എന്ന യുവതിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നദിയുടെ മറുഭാഗത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. അവരിലൊരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. മുതലയുടെ വായിൽ അകപ്പെട്ട യുവതി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു.

ADVERTISEMENT

അഗ്നിരക്ഷാ സേനാംഗങ്ങളും ഗ്രാമവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിക്കായി തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആക്രമണമേറ്റതിന്റെ മുറിവുകളോടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമേ ഇവർക്ക് കണ്ടെത്താനായുള്ളൂ. ജഡത്തിന്റെ ഭൂരിഭാഗവും മുതല ഭക്ഷിച്ച നിലയിലായിരുന്നു. ആക്രമണകാരികളായ മുതലകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മരണപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫിസറായ അഭിരാം ജന അറിയിച്ചു. 

Read Also: മൂർഖനെ വീട്ടിൽ കയറ്റാതെ ഗുണ്ടുവും ഓറിയോയും; ഒടുവിൽ ഇരുവരും മരണത്തിലേക്ക്

ADVERTISEMENT

ദിതാർകനിക ദേശീയ ഉദ്യാനത്തിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഒടുവിലത്തെ  സെൻസസ് പ്രകാരം 1793 മുതലകളാണ് വനമേഖലയിൽ ഉള്ളത്. സമീപകാലങ്ങളിലായി ഒഡിഷയിലെ നദികളിൽ മുതലകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനമേഖലയിൽ നിന്നും അവ ജനവാസ മേഖലകളിലേക്ക് കടന്നിട്ടുണ്ടാവാം എന്നാണ് നിഗമനം. ഇതു കണക്കിലെടുത്ത് ജനവാസ മേഖലകളോട് ചേർന്ന നദികളിൽ 80 ഇടങ്ങളിലായി വനം വകുപ്പ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

യുവതിയെ ആക്രമിച്ച മുതലയെ കണ്ടെത്തി പിടികൂടുന്നതുവരെ സമീപ ഗ്രാമങ്ങളിൽ അടക്കം ജനങ്ങൾ കുളിക്കാനോ വസ്ത്രങ്ങൾ അലക്കാനോ ആയി നദിയിലേക്ക് പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. വെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടുന്ന സമയത്ത് ജനങ്ങളുടെ ഏക ആശ്രയമാണ് ബിരുപ നദി.

ADVERTISEMENT

ഒഡിഷയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ ആളാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. കേന്ദ്രപാര ജില്ലയിൽ ജൂൺ -ജൂലൈ മാസങ്ങളിലായി സമാനമായ രീതിയിൽ മുതലയുടെ ആക്രമണമേറ്റ് നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Content Highlights: Crocodile| Odisha | Animal | Manorama