41 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന പുരാതന തിമിംഗലത്തിന്റെ ഫോസിൽ ഈജിപ്തിലെ മണൽപ്പരപ്പിൽ നിന്ന് ഗവേഷകർക്ക് ഏതാനും മാസങ്ങൾക്ക് മുൻപാണ് ലഭിച്ചത്. തിമിംഗലങ്ങൾ കടലിലേക്ക് കുടിയേറി തുടങ്ങിയ കാലഘട്ടത്തിന്റെ അവസാന പാദത്തിൽ ജീവിച്ചിരുന്ന തിമിംഗലത്തിന്റേതാണ് ഈ ഫോസിൽ.

41 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന പുരാതന തിമിംഗലത്തിന്റെ ഫോസിൽ ഈജിപ്തിലെ മണൽപ്പരപ്പിൽ നിന്ന് ഗവേഷകർക്ക് ഏതാനും മാസങ്ങൾക്ക് മുൻപാണ് ലഭിച്ചത്. തിമിംഗലങ്ങൾ കടലിലേക്ക് കുടിയേറി തുടങ്ങിയ കാലഘട്ടത്തിന്റെ അവസാന പാദത്തിൽ ജീവിച്ചിരുന്ന തിമിംഗലത്തിന്റേതാണ് ഈ ഫോസിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

41 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന പുരാതന തിമിംഗലത്തിന്റെ ഫോസിൽ ഈജിപ്തിലെ മണൽപ്പരപ്പിൽ നിന്ന് ഗവേഷകർക്ക് ഏതാനും മാസങ്ങൾക്ക് മുൻപാണ് ലഭിച്ചത്. തിമിംഗലങ്ങൾ കടലിലേക്ക് കുടിയേറി തുടങ്ങിയ കാലഘട്ടത്തിന്റെ അവസാന പാദത്തിൽ ജീവിച്ചിരുന്ന തിമിംഗലത്തിന്റേതാണ് ഈ ഫോസിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഭൂമിയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ ജീവികൾ ഏതെന്ന ചോദ്യത്തിന് എല്ലാവരും തന്നെ അധികം ആലോചിക്കുക പോലും ചെയ്യാതെ പറയുന്ന ഉത്തരമാണ് തിമിംഗലങ്ങൾ. എന്നാൽ ഇതേ തിമിംഗലങ്ങൾ ഒരു കാലത്ത് പൂർണ്ണമായും കരയിൽ ജീവിച്ചിരുന്ന ജീവികളാണെന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും വിശ്വസിക്കാൻ അൽപ്പം പ്രയാസം ആയിരിക്കും. പരിണാമ സിദ്ധാന്തം തന്നെ പറയുന്നത് ജീവൻ ആദ്യം ജലത്തിൽ ഉണ്ടായെന്നും പിന്നീട് ജീവികൾ കരയിലേക്ക് കയറി എന്നുമാണ്. 

എന്നാൽ തിമിംഗലത്തിന്റെ കാര്യത്തിൽ ചെറിയ തിരുത്തുണ്ട്. കരയിൽ സസ്തനികൾ ഉരുത്തിരിഞ്ഞ ശേഷം ഇവയിലൊരു വിഭാഗം തിരികെ കടലിലേക്ക് പോയതാണ് പരിണാമത്തിലേക്ക് വഴിവച്ചത്. ഇങ്ങനെ കടലിലേക്ക് പോയി പൂർണമായും കടൽജീവിയായി ജീവിതമാരംഭിച്ച ഒരു തിമിംഗല വിഭാഗത്തിന്റെ ഫോസിലാണ് ഗവേഷകർക്ക് ഇപ്പോൾ ഈജിപ്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. 41 ദശലക്ഷം വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന പുരാതന തിമിംഗലത്തിന്റെ ഫോസിലാണ് ഈജിപ്തിലെ മണൽപരപ്പിൽ നിന്ന് ഗവേഷകർക്ക് ഏതാനും മാസങ്ങൾക്ക് മുൻപാണ് ലഭിച്ചത്. തുക്റ്റേറ്റസ് റയാനേസിസ് എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന ഈ തിമിംഗല വർഗം കടലിൽ പൂർണമായും ജീവിച്ച ആദ്യകാല തിമിംഗല വർഗങ്ങളിൽ ഒന്നാണ്.

ADVERTISEMENT

തിമിംഗലങ്ങളുടെ ബന്ധുക്കളായ ഹിപ്പോകൾ

ഇന്ന് കരയിലുള്ള ജീവികളിൽ തിമിംഗലങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ എന്ന് കരുതുന്നത് ഹിപ്പോകളാണ്. എന്നാൽ ഹിപ്പോകളെ തിമിംഗലങ്ങളുടെ കാരണവന്മാർ എന്ന് പറയാൻ സാധിക്കില്ല. അതേസമയം ഈ രണ്ട് ജീവികളും വേർപിരിഞ്ഞ് എത്തിയത് ഉൻഗുലേറ്റ് എന്നറിയപ്പെടുന്ന ജീവിവിഭാഗത്തിലെ ഒരു പുരാതന ജീവിയിൽ നിന്നാണ്. ഇവയിൽ ഒരു ഭാഗം കടലിലേക്ക് കുടിയേറിയപ്പോൾ മറ്റൊരു വിഭാഗം കരയിൽ തുടർന്നു. ഈ വിഭാഗത്തിൽ നിന്നാണ് ഹിപ്പോക്ക് പുറമെ ജിറാഫ്, കുതിരകൾ തുടങ്ങി വിവിധ ജീവികൾ ഉരുത്തിരിഞ്ഞത്. 

Image Credit: Andi Dill/ Latestsightings

ഏതാണ്ട് 50 മില്യൺ വർഷങ്ങൾക്ക് മുൻപാണ് തിമിംഗലങ്ങളുടെ കടലിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇത് ഏതാണ്ട് എട്ട് ദശലക്ഷം വർഷത്തോളം നീണ്ടു നിന്നിരുന്നുവെന്ന് കരുതുന്നു. കടൽതീരങ്ങളിലെ സസ്യങ്ങൾ ഭക്ഷിക്കാനെത്തിയ ഉൻഗുലേറ്റ് വിഭാഗത്തിലെ ജീവികൾ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ കടലിലെ ആഴമില്ലാത്ത മേഖലയിൽ ഒളിച്ചിരിക്കാൻ തുടങ്ങിയതോടെയാണ് ഈ പരിണാമത്തിന് വഴി തെളിഞ്ഞത്. പതിയെ ഈ ജീവികൾ കൂടുതൽ സമയം വെള്ളത്തിൽ ചിലവഴിക്കാൻ തുടങ്ങി. ഇതോടെ ആയിരക്കണക്കിന് വർഷം നീണ്ട പരിണാമത്തിലൂടെ ഈ സസ്തനികളായ ജീവികൾ തിമിംഗലങ്ങൾ എന്ന് കടൽജീവികളായി മാറി. എന്നാൽ സസ്തനി എന്ന ശാരീരിക അവസ്ഥയ്ക്കും, ശ്വസിക്കാൻ വായു വേണമെന്ന അവസ്ഥയ്ക്കും ഇവയിൽ മാറ്റം സംഭവിച്ചതുമില്ല.

തിമിംഗലത്തിന്റെ ഫോസിലുമായി ഗവേഷകർ (Photo: Twitter/@heshamsallam)

കുഞ്ഞൻ തിമിംഗലങ്ങൾ

ADVERTISEMENT

ഏതാണ്ട് 2.5 മീറ്റർ നീളവും, 187 കിലോഗ്രാം ഭാരവുമുള്ളവയാണ് ഈജിപ്തിൽ നിന്ന് ലഭിച്ച ഫോസിലിന്റെ അവകാശികളായ തുക്റ്റേറ്റസ് റയാനേസിസ് എന്ന തിമിംഗലങ്ങൾ. ബാസിലോസൗറിഡ്സ് എന്ന് വിളിക്കുന്ന തിമിംഗല വർഗത്തിലെ ഏറ്റവും കുഞ്ഞന്മാരായിരുന്നു ഈ തുക്റ്റേറ്റസുകൾ. പിന്നീട് തിമിംഗലങ്ങളായി മാറിയ ഉൻഗുലേറ്റ് എന്ന ഇനത്തിലെ ജീവികൾ കരയിലും കടലിലുമായാണ് ആദ്യഘട്ടത്തിൽ ജീവിച്ചിരുന്നത്. കടലിൽ മാത്രമായി ജീവിക്കാനാരംഭിച്ച ശേഷം ഉരുത്തിരിഞ്ഞ് വന്ന തിമിംഗല വർഗങ്ങളിൽ ശാസ്ത്രലോകത്തിന് പരിചിതമായ ഏറ്റവും പുരാതന തിമിംഗല വർഗമാണ് ബാസിലോസൗറിഡ്സുകൾ. ഈജിപ്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്ന് കരുതുന്ന തൂത്തൻഖാമുൻ എന്ന പേരിൽ നിന്നാണ് തുക്റ്റേറ്റസ് എന്ന പേര് ഈ കുഞ്ഞൻ തിമിംഗല വർഗത്തിന് ഗവേഷകർ നൽകിയത്.

Read Also: വാഹനത്തിൽ ചാടിക്കയറി സിംഹം; യുവതിയുടെ തോളിൽ ചാഞ്ഞ് സ്നേഹപ്രകടനം- ഭയാനകം, ഒപ്പം രസകരം

ഈജിപ്തിലെ മരുപ്രദേശത്തെ സംരക്ഷിത മേഖലയായ വാദ എൽ റയാൻ എന്ന പ്രദേശത്ത് നിന്നാണ് ഈ തിമിംഗലത്തിന്റെ ഫോസിൽ ലഭിച്ചത്. തിമിംഗലങ്ങളുടെ കടലിലേക്കുള്ള കുടിയേറ്റത്തിന്റെ അതേസമയത്ത് പൂർണമായും കടലിൽ ജീവിച്ചിരുന്ന ജീവി എന്ന നിലയിൽ ഈ ഫോസിലിന്റെ കണ്ടെത്തൽ നിർണായകമാണെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് കെയ്റോ, യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന്റെ ഭാഗമായത്. 

കാലുകൾക്ക് സമാനമായ പിൻവാലുകൾ

ADVERTISEMENT

തുക്റ്റേറ്റസുകളുടെ ശരീരഭാഗങ്ങളെല്ലാം തിമിംഗലങ്ങൾക്ക് സമാനമായ തോതിൽ കടൽജീവിതത്തിന് അനുയോജ്യമായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ഒരേ ഒരു അവയവം മാത്രമാണ് ഇതിന് അപവാദമായി ഉണ്ടായിരുന്നത്. ഈ അവയവമാണ് ഈ ഫോസിലിന്റെ കണ്ടെത്തലിന് ശേഷം നടന്ന പഠനത്തിൽ നിർണായകമായതും. ഇവയുടെ പിൻഭാഗത്തെ ചിറകുകൾ കാലുകൾക്ക് സമാനമായ രീതിയിലായിരുന്നു വളർന്നിരുന്നതെന്നായിരുന്നു കണ്ടെത്തൽ. മുൻചിറകുകളും, വാലും എല്ലാം കടലിൽ നീന്തുന്നതിന് സഹായകമായ രീതിയിൽ തന്നെ കാണപ്പെട്ടപ്പോളാണ് പിൻചിറകുകളിൽ ഈ മാറ്റം ഗവേഷകർ തിരിച്ചറിഞ്ഞത്.

Read Also: ചന്ദ്രനെ ആദ്യമായി വലംവച്ചത് മനുഷ്യരല്ല; ഒരുകൂട്ടം കരയാമകള്‍: ഇന്ത്യൻ മഹാസമുദ്രത്തിൽ പതനം

ഈജിപ്തിന്റെ പശ്ചിമ ഭാഗത്തുള്ള മരുപ്രദേശത്ത് നിന്നാണ് ഈ ഫോസിൽ ലഭിച്ചത്. ഇത് ആദ്യമായല്ല ഈ മേഖലയിൽ നിന്ന് തിമിംഗല ഫോസിൽ ലഭിക്കുന്നത്. തിമിംഗലങ്ങളുടെ പരിണാമത്തെക്കുറിച്ചും അവയുടെ കരയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചും മറ്റുമുള്ള നിർണായക തെളിവുകൾ ലഭിച്ചത് ഈ പ്രദേശത്ത് നിന്നാണ്. കെയ്റോയിൽ നിന്ന് ഏതാണ്ട് 150 കിലോമീറ്റർ ദൂരത്തായാണ് ഈ ഫോസിൽ ലഭിച്ച യുനെസ്കോ പൈതൃക മേഖല കൂടിയായ വാദി അൽ ഹിതാൻ സ്ഥിതി ചെയ്യുന്നത്. ഇയോസിൻ കാലഘട്ടം എന്നറിയപ്പെടുന്ന 34 മുതൽ 56 ദശലക്ഷം വർഷത്തെ കാലഘട്ടത്തിൽ ഈ മേഖല സമുദ്രത്തിന്റെ ഭാഗമായിരുന്നു.

Content Highlights: Egypt | Fossil | Whale | Tutcetus rayanensis