കാട്ടാന ഇരട്ടക്കുട്ടികളുമായി പോകുന്ന വിഡിയോ വൈറലാകുന്നു. ഒരു വശത്തുകൂടി നടക്കുന്ന ആനക്കുട്ടികളെ അമ്മ തുമ്പിക്കൈ കൊണ്ട് മുന്നോട്ട് നീക്കുകയാണ്. പിന്നീട് രണ്ടുപേരും ചേർന്നുനടക്കുകയായിരുന്നു. അമ്മയുടെ തണലിൽ നടക്കുന്ന മക്കളുടെ വിഡിയോ ഏവരുടെയും ഹൃദയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാന ഇരട്ടക്കുട്ടികളുമായി പോകുന്ന വിഡിയോ വൈറലാകുന്നു. ഒരു വശത്തുകൂടി നടക്കുന്ന ആനക്കുട്ടികളെ അമ്മ തുമ്പിക്കൈ കൊണ്ട് മുന്നോട്ട് നീക്കുകയാണ്. പിന്നീട് രണ്ടുപേരും ചേർന്നുനടക്കുകയായിരുന്നു. അമ്മയുടെ തണലിൽ നടക്കുന്ന മക്കളുടെ വിഡിയോ ഏവരുടെയും ഹൃദയം കീഴടക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവച്ചത്.

അത്യപൂർവമായാണ് ആനകൾക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാകുക. 18 – 22 മാസം വരെയാണ് ഗർഭകാലം. ഇണചേർന്നു കഴിഞ്ഞാൽ കൊമ്പന് കൂട്ടത്തിൽ സ്ഥാനമുണ്ടാകില്ല. പിടിയാനകൾ ഒരു സംഘമായി മാറും. മുതിർന്ന പിടിയാനയോ മൂത്ത സഹോദരിയോ കൂടുതൽ ഉത്തരവാദിത്തത്തോടെ സംഘത്തിന് സംരക്ഷണം തീർക്കും. ഗർഭാവസ്ഥയിൽ തീറ്റ പോലും ശേഖരിച്ച് നൽകും. 

ADVERTISEMENT

ചെറുകൊമ്പന്മാരെ ( 6 വയസ്സ് വരെ) ഒപ്പം കൂട്ടുമെങ്കിലും പ്രസവ സമയത്ത് പിടിയാനകൾ മാത്രമായിരിക്കും. 3.3 അടി വരെ ഉയരവും 100 കിലോയോളം തൂക്കവും കുട്ടിക്കുണ്ടാകുമെങ്കിലും പിറന്നു വീഴുമ്പോൾ കണ്ണു പോലും കാണില്ല. എന്നാൽ പെട്ടെന്നു കാഴ്ച ശരിയാകും. 2 മണിക്കൂർ കൊണ്ട് കുട്ടിയാന എണീറ്റു നിൽക്കും. 2 ദിവസം കൊണ്ട് കൂട്ടത്തിൽ ചേർന്ന് നടക്കാനാകും. പിറന്നു വീഴുമ്പോൾ അവശനെങ്കിലും പെട്ടന്നു കാര്യങ്ങൾ ഗ്രഹിച്ച് ഒപ്പമാകും. ഈ കാര്യങ്ങൾ ഇതിനുള്ളിൽ സംഭവിച്ചില്ലെങ്കിൽ ആനക്കൂട്ടം കുട്ടിയെ ഉപേക്ഷിച്ചു പോകും. 

കൂട്ടത്തിലുള്ള പിടിയാനകളെല്ലാം അമ്മയെന്നപോലെ കുട്ടിയെ സംരക്ഷിക്കും. 11 –12 ലീറ്റർ പാൽ ഒരു ദിവസം കുട്ടിക്ക് വേണം. 4 മാസം കഴിയുമ്പോൾ കുട്ടിയാന ചെടികൾ തിന്നാൻ തുടങ്ങുമെങ്കിലും 2 വർഷം ഇതേ അളവിൽ അമ്മയുടെ പാൽ കുടിക്കും. കുട്ടിക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി 100 മീറ്റർ ചുറ്റളവിൽ എത്തുന്നവരെ ശത്രുവായിക്കണ്ട് ആനക്കൂട്ടം അക്രമിക്കും.

ADVERTISEMENT

Content Highlights: Elephant| Internet | Animal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT