മീൻചിറകുകൾക്ക് പകരം കൈകളുള്ള വിചിത്രമത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്നു കരുതപ്പെട്ടിരുന്ന ഈ മത്സ്യം 20 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കണ്ടെത്തുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ ജോഗിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻചിറകുകൾക്ക് പകരം കൈകളുള്ള വിചിത്രമത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്നു കരുതപ്പെട്ടിരുന്ന ഈ മത്സ്യം 20 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കണ്ടെത്തുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ ജോഗിങ് നടത്തിക്കൊണ്ടിരുന്ന കെറി യാറെ എന്ന വനിതയാണ് ഈ വിചിത്രമത്സ്യത്തെ കണ്ടെത്തിയത്. 

പഫർഫിഷ്, ടോഡ്ഫിഷ് തുടങ്ങിയ സമുദ്രജീവികളിലേതെങ്കിലുമാണ് ഇതെന്ന് ഇതെന്നു കരുതിയ കെറി ഇതിനരികിലേക്കു ചെന്നു. അവിടെവച്ചാണ് മീനിന്റെ വിചിത്രമായ കൈകൾ കെറിയുടെ ശ്രദ്ധയിൽപെട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സ്‌പോട്ടഡ് ഹാൻഡ് ഫിഷ് എന്ന ജീവിയാണ് ഇത്. കൈകളുടെ ആകൃതിയുള്ള മീൻചിറകുകൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ ഇവ നടന്നുനീങ്ങും. 20 വർഷങ്ങൾക്കു മുൻപ് നടത്തിയ തിരച്ചിലിൽ ഇവയെ കിട്ടാതെ ആയതോടെ ഇവ ഓസ്‌ട്രേലിയൻ തീരത്തുനിന്ന് വംശനാശം സംഭവിച്ചുപോയെന്ന് അധികൃതർ കണക്കാക്കി. ലോകത്തിൽ തന്നെ 2000 എണ്ണം മാത്രമാണ് ഇനിയുള്ളതെന്നും അന്നു കണക്കാക്കി. എന്നാൽ ഇപ്പോൾ വീണ്ടും മത്സ്യത്തെ കണ്ടെത്തിയതോടെ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ അധികൃതർ.

Handfish (Photo: Twitter/@jamiehanna2)
ADVERTISEMENT

ആംഗ്ലർഫിഷ് എന്ന വിഭാഗത്തിൽ പെടുന്ന മീനുകളുമായി സാമ്യം പുലർത്തുന്നവയാണ് സ്‌പോട്ടഡ് ഹാൻഡ്ഫിഷ്. നടക്കുന്നതു കൂടാതെ തങ്ങളുടെ മുട്ടകൾ വൃത്തിയാക്കി വയ്ക്കാനും ഇവ ഈ കൈകൾ പോലെയുള്ള ചിറകുകൾ ഉപയോഗിക്കും. ലോകത്ത് 14 ഇനം ഹാൻഡ്ഫിഷുകളുണ്ടെന്നു കരുതപ്പെടുന്നു. ഇതിൽ 7 എണ്ണം ടാസ്മാനിയയിലാണ്. ഇക്കൂട്ടത്തിലൊന്നാണ് സ്‌പോട്ടഡ് ഹാൻഡ്ഫിഷ്. രാജ്യാന്തര പ്രകൃതിസംരക്ഷണ കൗൺസിൽ ഗുരുതര വംശനാശഭീഷണി നേരിടുന്നതായി ആദ്യം കണക്കാക്കിയത് സ്‌പോട്ടഡ് ഹാൻഡ്ഫിഷുകളെയാണ്. ടാസ്മാനിയൻ തീരത്തെ ട്രോളിങ്ങാണ് ഈ മീനുകളുടെ ആവാസവ്യവസ്ഥ പ്രധാനമായും നശിപ്പിക്കുന്നത്.

Read Also: കരിഞ്ചന്തയുടെ പ്രിയപ്പെട്ട സസ്തനി; ലക്ഷങ്ങൾ വില: വൈറസ് മനുഷ്യനിലേക്കെത്തിച്ച ഈനാംപേച്ചി

ADVERTISEMENT

കടലിന്റെ അടിത്തട്ടിൽ കടന്നുകയറിയ അധിനിവേശ ജീവികളായ ചില നക്ഷത്രമത്സ്യങ്ങളും സ്‌പോട്ടഡ് ഹാൻഡ്ഫിഷ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Content Highlights: Handfish | Australia | Tasmania | FIsh 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT