ലോകത്തിലെ ഏറ്റവും വലിയ മുയൽ! ഡാരിയസ്; ജീവിക്കുന്നു തന്റെ പേരക്കുട്ടികളിലൂടെ
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം. ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത്
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം. ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത്
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം. ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത്
ചൈനീസ് സോഡിയാക് അനുസരിച്ച് 2023 മുയലിന്റെ വർഷമാണ്. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വലിയ മുയലിനെക്കുറിച്ച് പറയാം.
ലോകത്തിലെ ഏറ്റവും വലിയ മുയലെന്ന റെക്കോർഡിനർഹനായ ഡാരിയസിനെ 2021ൽ കാണാതായി. മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്ന ഈ മുയലിനെ കണ്ടെത്തി തിരിച്ചു കൊടുത്താൽ രണ്ടു ലക്ഷം രൂപയാണ് പ്രതിഫലമായി നൽകാൻ ഉടമ അനീറ്റ എഡ്വേഡ്‌സ് നിശ്ചയിച്ചിരുന്നത്. ഫ്‌ളെമിഷ് ജയന്റ് റാബിറ്റ് എന്ന വിഭാഗത്തിൽ പെടുന്ന മുയലാണു ഡാരിയസ്. പൊതുവേ മറ്റു മുയലുകളെ അപേക്ഷിച്ച് ശരീരവലുപ്പം വളരെ കൂടുതലാണ് ഈ വിഭാഗത്തിലെ മുയലുകൾക്ക്.
ചാരനിറത്തിൽ ബ്രൗൺ കലർന്ന നിറമുള്ള ഡാരിയസിന് നാലടി മൂന്നിഞ്ചാണ് ഉയരം. ഒൻപതു കിലോ ഭാരവുമുണ്ട്. ഏറ്റവും നീളമുള്ള മുയലിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിനുടമയാണ് ഡാരിയസ്. ബ്രിട്ടനിലെ ആദ്യ ഗ്ലാമർ മോഡലും പ്രശസ്ത മുയൽ ബ്രീഡറുമാണ് ഡാരിയസിന്റെ ഉടമ അനീറ്റ എഡ്വേഡ്‌സ്.
അനീറ്റയുടെ സ്റ്റൗൾട്ടണിലെ മുയൽവളർത്തു കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഡാരിയസിനെ ആരോ മോഷ്ടിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ഡാരിയസ് ഉൾപ്പെടുന്ന ഫ്‌ളെമിഷ് ജയന്റ് റാബിറ്റുകളെ ആദ്യകാലത്ത് മാംസത്തിനായാണ് വളർത്തിയിരുന്നത്. ബെൽജിയത്തിലെ ഫ്‌ളാണ്ടേഴ്‌സിലായിരുന്നു ഇവയെ ആദ്യമായി ബ്രീഡ് ചെയ്തത്.
Read Also: പൊട്ടുകുത്തി, വളയണിഞ്ഞു; ഗോൾഡൻ റീട്രീവർ നായയുടെ ബേബി ഷവർ നടത്തി ഉടമ–വിഡിയോ
മറ്റു മുയലുകളേക്കാൾ ശരീരത്തിൽ മാംസമുള്ള ഇവ കൃഷിക്കാരുടെ പ്രിയ നിക്ഷേപമായിരുന്നു. എന്നാൽ 300 വർഷങ്ങൾക്കിപ്പുറം നായ്ക്കളെ വളർത്തുന്നതു പോലെ ചങ്ങാത്തമൃഗങ്ങളായാണ് ഇവയെ വളർത്തുന്നത്. ചെറുമുയലുകളേക്കാൾ ശാന്തതയും പക്വതയും അനുസരണയും കാട്ടുന്ന ഇവയ്ക്ക് സെലിബ്രിറ്റികളുൾപ്പെടെ ആരാധകരുമുണ്ട്. ഒട്ടേറെ പെറ്റ് ഷോകളിൽ ഇവ പങ്കെടുക്കാറുമുണ്ട്. മറ്റു മുയലുകൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു വ്യത്യസ്തമായി കൂടുതൽ പ്രോട്ടീൻ അടങ്ങിയ തീറ്റയാണ് ഇവയ്ക്കു ബ്രീഡർമാർ നൽകുന്നത്. ജനനത്തിനു ശേഷം ഒന്നരവർഷം തികയുമ്പോൾ ഇവ പൂർണ വളർച്ച കൈവരിക്കും. മറ്റു മുയലുകൾ കഴിക്കുന്നതിന്റെ അഞ്ചിരട്ടി ഭക്ഷണം ഇക്കാലയളവിൽ ഇവ അകത്താക്കുകയും ചെയ്യും.
ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ ഗ്ലാമർ മോഡലായ അനീറ്റ എഡ്വേഡ്‌സ് 2009ലാണ് ഡാരിയസിനെ സ്വന്തമാക്കിയത്. വലിയ മുയലുകളെ ബ്രീഡ് ചെയ്യുന്നതിനു നിരവധി അവാർഡുകൾ ഈ 69 കാരിക്കു ലഭിച്ചിട്ടുണ്ട്. പത്തു കുട്ടികളും 15 പേരക്കുട്ടികളുമുള്ള അനീറ്റ പതിനഞ്ചാം വയസ്സിലാണ് തന്റെ മോഡലിങ് ജീവിതം തുടങ്ങിയത്. ഡാരിയസ് ജനിച്ചതിനു ശേഷം, കാർട്ടൂൺ കഥാപാത്രമായ ജെസീക്ക റാബിറ്റിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാകാൻ നിരവധി പ്ലാസ്റ്റിക് ശസ്ത്രക്രിയകൾ അനീറ്റ ചെയ്തത് ലോകശ്രദ്ധയും ഒട്ടേറെ കോണുകളിൽ നിന്നു വിമർശനവും ക്ഷണിച്ചു വരുത്തിയിരുന്നു.
ഡാരിയസ് ഇന്നു ജീവനോടെയുണ്ടാകില്ലെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ ഡാരിയസിന്റെ മകനായ ല്യൂയി മുയലിന് 3 മക്കളുണ്ട്. ഹാരിയറ്റ്, ഡാനി, ഷാർലറ്റ് എന്നിവരാണ് ഇത്.
Content Highlights: Darius rabbit | Animal