ആരോഗ്യകാര്യങ്ങളിൽ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. കുളിക്കിടയിൽ ഈ ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം In this way, if you water the head first, blood

ആരോഗ്യകാര്യങ്ങളിൽ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. കുളിക്കിടയിൽ ഈ ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം In this way, if you water the head first, blood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകാര്യങ്ങളിൽ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. കുളിക്കിടയിൽ ഈ ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം In this way, if you water the head first, blood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകാര്യങ്ങളിൽ ചില ചിട്ടവട്ടങ്ങളുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്. കുളിക്കിടയിൽ ഈ ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

In this way, if you water the head first, blood will quickly go up and the arteries and torn together. As a result, stroke then fall to the ground.A report published in the Journal of Canada's Medical Association said the risk that was previously predicted due to stroke or mini stroke, is actually chronic and even more dangerous.According to multiple research reports in the world, the cases of death or paralysis from a stroke during the bath are increasing day by day. According to doctors, you should take a bath by following some rules while taking a bath.

If you don't take bath by following the right rules, you can also die. You shouldn't soak your head and hair first while taking a bath. Because blood circulation in human body is at a certain temperature. Body temperature takes a while to adjust to outside temperature. According to doctors, watering the head first increases the speed of blood circulation immediately. The risk of stroke can also increase at that time.

Excessive blood pressure can cause the arteries of the brain to tear.#Proper Rules of #Bathing— Gotta get the feet wet first. Then slowly soak up to the shoulder. — Then you have to put water in your mouth. At the end of all, water should be given to the head.— This procedure must be followed by those with high blood pressure, high cholesterol and migraine.These information must be informed to elderly parents and relatives എന്നാണ് പ്രചരിക്കുന്ന സന്ദേശം.

ജേണൽ ഓഫ് കാനഡയിലെ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇത്തരമൊരറിവ് പുറത്തുവിട്ടതെന്നാണ് സന്ദേശത്തിലുള്ളത്. ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, കുളിക്കുന്നതിനിടയിൽ സ്ട്രോക്ക് മൂലമുള്ള മരണം അല്ലെങ്കിൽ പക്ഷാഘാതം എന്നിവ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുളിക്കുമ്പോൾ ചില ചിട്ടകൾ പാലിച്ചു വേണം കുളിക്കാൻ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശരിയായ ചിട്ടകൾ പാലിച്ച് കുളിച്ചില്ലെങ്കിൽ നിങ്ങളും മരിക്കാം. കുളിക്കുമ്പോൾ ആദ്യം തലയും മുടിയും നനയ്ക്കരുത്. കാരണം മനുഷ്യശരീരത്തിലെ രക്തചംക്രമണം ഒരു നിശ്ചിത ഊഷ്മാവിലാണ്. ശരീര താപനില ബാഹ്യ താപനിലയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ആദ്യം തലയിൽ നനവ് രക്തചംക്രമണത്തിന്റെ വേഗം വർദ്ധിപ്പിക്കും. ആ സമയത്ത് സ്‌ട്രോക്ക് വരാനുള്ള സാധ്യതയും കൂടാം.

ADVERTISEMENT

അമിത രക്തസമ്മർദ്ദം തലച്ചോറിലെ ധമനികൾ കീറാൻ ഇടയാക്കും. കുളിക്കുന്നതിനുള്ള ശരിയായ നിയമങ്ങൾ: ആദ്യം കാലുകൾ നനയ്ക്കണം. എന്നിട്ട് പതുക്കെ തോളിൽ വരെ നനയ്ക്കുക.  അപ്പോൾ നിങ്ങൾ വായിൽ വെള്ളം ഒഴിക്കണം. എല്ലാറ്റിനും അവസാനം തലയിൽ വെള്ളം കൊടുക്കണം.ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, മൈഗ്രെയ്ൻ എന്നിവയുള്ളവർ ഈ നടപടിക്രമം പാലിക്കണം.

ഈ വിവരങ്ങൾ പ്രായമായ മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കണം എന്നൊക്കെയാണ് സന്ദേശത്തിലുള്ളത്.

കീവേഡുകളുടെ പരിശോധനയിൽ ഇതേ സന്ദേശം 2019 മുതൽ ഷെയർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ടുകൾ പ്രകാരം തലച്ചോറിന്റെ ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുമ്പോഴോ മാത്രമാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഇത് വഴി തലച്ചോറിന്റെ ഭാഗങ്ങൾ തകരാറിലായി മസ്തിഷ്ക ക്ഷതം, ദീർഘകാല വൈകല്യം അല്ലെങ്കിൽ മരണം എന്നിവയ്ക്ക് വരെ കാരണമാകാം.

കൂടുതൽ വിവരങ്ങൾക്കായി നിരവധി മെഡിക്കൽ വെബ്‌സൈറ്റുകൾ  ഞങ്ങൾ പരിശോധിച്ചു. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, അമിത മദ്യപാനം, സമ്മർദ്ദം, പ്രായം, കുടുംബ ചരിത്രം എന്നിവയൊക്കെ സ്ട്രോക്കിന് കാരണമായേക്കാമെന്ന് വിവിധയിടങ്ങളിൽ പറയുന്നുണ്ടെങ്കിലും ക്രമം തെറ്റിയ കുളി പക്ഷാഘാതത്തിന് കാരണമാകുമെന്ന പരാമർശം എവിടെയുമില്ല.

ADVERTISEMENT

കൂടുതൽസ്ഥിരീകരണത്തിനായി  അടിയന്തര ചികിൽസാ വിഭാഗം വിദഗ്ധൻ ഡോ. ആതുര ദാസുമായി സംസാരിച്ചപ്പോൾ  ശരിയായ ചിട്ടകൾ പാലിച്ച് കുളിച്ചില്ലെങ്കിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദം തെറ്റിദ്ധാരണപരത്തുന്നതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

കുളിയുടെ ചിട്ടവട്ടങ്ങളും സ്ട്രോക്കും തമ്മിൽ യാതൊരു ബന്ധവുമില്ല . വ്യത്യസ്ത ഊഷ്മാവിൽ നിന്നുള്ള സംരക്ഷണത്തിന് ശരീരത്തിന് പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട് . തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു, ഡോക്ടർ പറഞ്ഞു.

വാസ്തവം

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ സ്‌ട്രോക്ക് വരുമെന്ന വാദം തെറ്റാണ്. അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

English Summary:There is no scientific evidence to back up the claim that wetting the head first while bathing can lead to stroke