ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇലക്ഷൻ കമ്മീഷൻ നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടവും നിലവിൽ വന്നു. ഇതോടൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണ് സമൂഹമാധ്യമങ്ങള്‍ നിറയെ. ഇതിനിടെ സുരേഷ് ഗോപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔദ്യോഗിക തിരഞ്ഞെടുപ്പു പ്രഖ്യാപനം ഇലക്‌ഷൻ കമ്മിഷൻ നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടവും നിലവിൽ വന്നു. ഇതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണു സമൂഹമാധ്യമങ്ങള്‍ നിറയെ. ഇതിനിടെ സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത അറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ഒരു വിഡിയോ സ്ക്രീൻ ഷോട്ടാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. സ്ക്രീൻ ഷോട്ട് കാണാം.

പണം കൊടുത്ത് വോട്ട് വാങ്ങുക, ഇത് കേരളത്തിൽ വേവില്ല ഗോപിയേ.ഈ ഇലക്ഷൻ കമ്മീഷൻ ഒക്കെ ഇത് കാണുന്നുണ്ടല്ലോല്ലേ . ഇങ്ങനെ കെട്ടുകണക്കിന് കൈയിൽ കാശ് വെച്ച് സ്ഥാനാർഥി വോട്ടു പിടിക്കുന്നത് ഏതു നിയമത്തിന്റെ ബലത്തിൽ ആണ് എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ അടങ്ങിയ പോസ്റ്റ് പ്രചരിക്കുന്നത്. കീവേഡുകളുടെ പരിശോധനയിൽ ഫെയ്സ്ബുക്കിലും നിരവധി പേജുകളിൽ വിഡിയോ അടങ്ങിയ പോസ്റ്റ് പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി .സ്ക്രീൻ ഷോട്ടിലെ അതേ ദൃശ്യങ്ങളടങ്ങിയ മുഴുവൻ വിഡിയോയും  ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

വിഡിയോയുടെ സ്ക്രീൻഷോട്ടിൽ ICG എന്ന വാട്ടർമാർക്ക് ശ്രദ്ധയിൽപ്പെട്ടു.

ഞങ്ങൾക്ക് ലഭിച്ച സ്ക്രീൻ ഷോട്ട് റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇതേ വാട്ടർമാർക്കോടു കൂടി വൈറൽ വിഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ സിനിമാ ഗാലറി എന്ന വെബ്സൈറ്റിന്റെ ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ കാണാം.

ADVERTISEMENT

ഇതെനിക്ക് വേണം, എന്ത് വില വേണം ! തന്റെ മുന്നിൽ വച്ച് നിർമ്മിച്ച കളിമൺ പാത്രത്തിന് സുരേഷ്​ഗോപി കൊടുത്ത പൈസ കണ്ടോ #SureshGopi എന്ന തലക്കെട്ടോടെയാണ് മാർച്ച് 12ന്  വിഡിയോ ചാനൽ പങ്ക്‌വച്ചിട്ടുള്ളത്.

വിഡിയോ വിശദമായി പരിശോധിച്ചപ്പോൾ കളിമൺപാത്ര നിർമ്മാണ ശാലയിലെത്തിയ സുരേഷ്ഗോപി അവിടെ നിർമിച്ചുകൊണ്ടിരുന്ന മണ്ണിൽ നിർമ്മിച്ച പൂപ്പാത്രം തനിക്കായി പ്രത്യേകം മാറ്റി വയ്ക്കണമെന്ന് മൺപാത്രം നിർമിക്കുന്നയാളിനോട് പറയുന്നുണ്ട്.  മൺപാത്രത്തിന്റെ വിലയും താരം തൊഴിലാളികളോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ പണം വേണ്ടെന്ന് നിർമാണ തൊഴിലാളികൾ പറയുന്നുണ്ടെങ്കിലും പണം വാങ്ങാതെ തനിക്കത് വേണ്ടെന്ന് താരം പറയുന്നു.

ഇതിനെ തുടർന്ന് നൂറു രൂപയാണ് വിലയെന്ന് തൊഴിലാളികൾ പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നും 50 രൂപയുടെ ഒരു നോട്ട്കെട്ട് പുറത്തെടുത്ത താരം അതിൽ നിന്ന് രണ്ട് നോട്ടുകൾ അവിടെ നിന്നിരുന്ന ഒരാൾക്കും മറ്റൊരു നോട്ട് മൺപാത്രം നിർമിച്ചു കൊണ്ടിരുന്ന വ്യക്തിക്കും നൽകി.  മൺപാത്ര നിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണത്തിലും ഒരു നോട്ട് സുരേഷ് ഗോപി വയ്ക്കുന്നതായി വിഡിയോയിലുണ്ട്.  ഇതിൽ നിന്ന് താരം വാങ്ങിയ കളിമൺ പാത്രത്തിനുള്ള പ്രതിഫലമാണ് പണമായി അദ്ദേഹം നൽകിയതെന്ന് വ്യക്തമായി. കൂടാതെ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

∙ വസ്തുത

സുരേഷ് ഗോപി വോട്ടിനായി പണം നൽകുന്നു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കളിമൺപാത്രങ്ങളുടെ നിർമാണശാലയിലെത്തിയ താരം അവിടെ നിന്ന് വാങ്ങിയ കളിമണ്ണിൽ നിർമ്മിച്ച പൂപ്പാത്രത്തിന്റെ വില നൽകിയതാണ് ദൃശ്യങ്ങളിലുള്ളത്.

English Summary :The video circulating claiming that Suresh Gopi is paying for votes is misleading