മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ പലതരത്തിലുള്ള മത്സരങ്ങൾ നടത്താറുണ്ട്. ഓൺലൈനായി നടത്തുന്ന മത്സരങ്ങളും നറുക്കെടുപ്പുകളും ഇന്ന് ധാരാളമാണ്. ഇപ്പോഴിതാ നിറയെ നമ്പരുകൾ എഴുതിയിട്ടുള്ള ഒരു ചിത്രത്തിൽ നിന്നും നിശ്ചിത നമ്പറോ വേറിട്ട് നിൽക്കുന്ന നമ്പരോ തിരഞ്ഞെടുത്താൽ

മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ പലതരത്തിലുള്ള മത്സരങ്ങൾ നടത്താറുണ്ട്. ഓൺലൈനായി നടത്തുന്ന മത്സരങ്ങളും നറുക്കെടുപ്പുകളും ഇന്ന് ധാരാളമാണ്. ഇപ്പോഴിതാ നിറയെ നമ്പരുകൾ എഴുതിയിട്ടുള്ള ഒരു ചിത്രത്തിൽ നിന്നും നിശ്ചിത നമ്പറോ വേറിട്ട് നിൽക്കുന്ന നമ്പരോ തിരഞ്ഞെടുത്താൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ പലതരത്തിലുള്ള മത്സരങ്ങൾ നടത്താറുണ്ട്. ഓൺലൈനായി നടത്തുന്ന മത്സരങ്ങളും നറുക്കെടുപ്പുകളും ഇന്ന് ധാരാളമാണ്. ഇപ്പോഴിതാ നിറയെ നമ്പരുകൾ എഴുതിയിട്ടുള്ള ഒരു ചിത്രത്തിൽ നിന്നും നിശ്ചിത നമ്പറോ വേറിട്ട് നിൽക്കുന്ന നമ്പരോ തിരഞ്ഞെടുത്താൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ പലതരത്തിലുള്ള മത്സരങ്ങൾ നടത്താറുണ്ട്. ഓൺലൈനായി നടത്തുന്ന മത്സരങ്ങളും നറുക്കെടുപ്പുകളും ഇന്ന് ധാരാളമാണ്. ഇപ്പോഴിതാ നിറയെ നമ്പരുകൾ എഴുതിയിട്ടുള്ള ഒരു ചിത്രത്തിൽ നിന്നും നിശ്ചിത നമ്പറോ വേറിട്ട് നിൽക്കുന്ന നമ്പരോ തിരഞ്ഞെടുത്താൽ മൊബൈൽ ഫോണുകൾ സമ്മാനമായി ലഭിക്കും എന്ന രീതിയിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തട്ടിപ്പാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡാറ്റ മോഷണം ലക്ഷ്യമിട്ടുള്ള പോസ്റ്റുകളാണ് ഇവ.

∙ അന്വേഷണം

ADVERTISEMENT

"Oppo ഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കാൻ (98) ഒഴികെയുള്ള നമ്പറുകൾ കണ്ടെത്തുക. ശ്രദ്ധിക്കുക: ഞങ്ങളിൽ നിന്ന് ഇതുവരെ ഒരു സമ്മാനം ലഭിക്കാത്ത ആളുകൾക്കുള്ളതാണ് ഈ സമ്മാനം. എല്ലാവർക്കും ആശംസകൾ (എല്ലാ രാജ്യങ്ങൾക്കും ബാധകം)" എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

സമാനമായ പോസ്റ്റുകൾ സാംസങ് ഫോണിന്റെയും ആപ്പിൾ ഐഫോണിന്റെയും പേരിൽ പ്രചരിക്കുന്നുണ്ട്.

വൈറൽ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് ഓൺലൈനായി വിവർത്തനം ചെയ്‌തതാണെന്ന് വായിച്ചപ്പോൾ തന്നെ മനസിലാക്കാനായി. തുടർന്ന് ഓരോ പേജുകളും പരിശോധിച്ചപ്പോൾ ഇവയെല്ലാം അടുത്തിടെ ഉണ്ടാക്കിയ പേജുകളാണെന്ന് വ്യക്തമായി. ദിവസങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ പേജുകളിൽ നമ്പർ തിരഞ്ഞെടുത്ത് സമ്മാനം നേടൂ എന്ന് പറയുന്ന പോസ്റ്റുകൾ മാത്രമാണുള്ളത്. പേജിൽ മറ്റൊരു വിവരങ്ങളും നൽകിയിട്ടുമില്ല.

തുടർന്ന് ഞങ്ങൾ പോസ്റ്റുകളിലുള്ള കമന്റുകൾ പരിശോധിച്ചപ്പോൾ ചില ആളുകൾ ഇത്തരം പേജുകളിൽ നിന്നും ലഭിച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു. മെബൈൽ നമ്പർ ആവശ്യപ്പെടുന്നതിനൊപ്പം തന്നെ നിങ്ങൾക്ക് അയച്ച കോഡും നൽകുക എന്നാണ് മെസേജിൽ പറയുന്നത്. മൊബൈൽ നമ്പറിനൊപ്പം ഒടിപി കൂടി നേടിയെടുക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി. ഒരു ഫെയ്‌സ്ബുക് ഉപയോക്താവിന് ലഭിച്ച മെസേജിന്റെ സ്ക്രീൻഷോട്ട് കാണാം.

ADVERTISEMENT

ഒപ്പോ ഇത്തരമൊരു മത്സരം സംഘടിപ്പിച്ച് സമ്മാനം നൽകുന്നുണ്ടോ എന്ന വിവരവും ഞങ്ങൾ അന്വേഷിച്ചു. ഒപ്പോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഇത്തരം അറിയിപ്പുകളൊന്നും ലഭ്യമായില്ല. എന്നാൽ, മൊബൈൽ ഫോണുകൾ സമ്മാനമായി നൽകുന്നതിനായി മത്സരങ്ങൾ നടത്തുന്നത് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയായിരിക്കുമെന്ന് ഒപ്പോ 2022ൽ പങ്കുവച്ച എക്സ് പോസ്റ്റ് ഞങ്ങൾക്ക് ലഭ്യമായി.

സാംസങും സമാനമായ രീതിയിൽ തങ്ങളുടെ വെബ്സൈറ്റിൽ തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരം മത്സരങ്ങൾ തട്ടിപ്പുകളാണെന്നും 'ഫാൻസ്', 'ക്ലബ്ബ്' തുടങ്ങിയ പേരുകളിൽ അവസാനിക്കുന്ന ഫെയ്‌സ്ബുക്  ഐഡികളിൽ നിന്നും നിരന്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി കേരള പൊലീസ് പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റ് ലഭ്യമായി. ഓൺലൈൻ ട്രാൻസലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് തട്ടിപ്പുകാർ ഓഫറുകൾ നൽകുന്നതെന്നും 2023 ഏപ്രിൽ 18ന് പങ്കുവച്ച ഫെയ്‌സ്ബുക്  പോസ്റ്റിലൂടെ കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്നും പട്ടികയിലെ ഏതെങ്കിലും നമ്പർ കണ്ടുപിടിച്ചാൽ സ്‌മാർട്ട്ഫോണുകൾ സൗജന്യമായി നൽകുമെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക് പോസ്റ്റുകൾ ഡാറ്റ തെഫ്റ്റ് വിഭാഗത്തിൽ വരുന്ന തട്ടിപ്പുകളാണെന്ന് വ്യക്തമായി.

ADVERTISEMENT

∙ വാസ്തവം

പട്ടികയിലെ നമ്പറുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നവ കണ്ടെത്തിയാൽ മൊബൈൽ ഫോൺ സൌജന്യമായി ലഭിക്കുമെന്ന വൈറൽ പോസ്റ്റുകൾ തട്ടിപ്പാണ്. മൊബൈൽ നമ്പറും മറ്റ് ഡാറ്റയും ശേഖരിക്കുന്നതിനായി വ്യാജ അക്കൗണ്ടുകൾ വഴി നടത്തുന്ന തട്ടിപ്പുകളാണിവ.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: Viral posts claiming to get a free mobile phone if they find numbers that are different from the list are scams