യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് 5000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. പോസ്റ്റിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫര്‍ നേടാനാകുമെന്നാണ് പറയുന്നത്. ഫോണ്‍പേയുടെ ചിത്രമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത്

യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് 5000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. പോസ്റ്റിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫര്‍ നേടാനാകുമെന്നാണ് പറയുന്നത്. ഫോണ്‍പേയുടെ ചിത്രമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് 5000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. പോസ്റ്റിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫര്‍ നേടാനാകുമെന്നാണ് പറയുന്നത്. ഫോണ്‍പേയുടെ ചിത്രമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഐ പേയ്മെന്റ് ആപ്പായ ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് 5000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. പോസ്റ്റിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്യാഷ് ബാക്ക് ഓഫര്‍ നേടാനാകുമെന്നാണ് പറയുന്നത്. ഫോണ്‍പേയുടെ ചിത്രമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അതില്‍ കാണുന്ന സ്‌ക്രാച്ച് കാര്‍ഡ് ഉപയോഗിച്ചാല്‍ പണം ലഭിക്കുമെന്നാണ് അവകാശവാദം.എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് വെബ്‌സൈറ്റുകള്‍ വഴി ഫോണ്‍പേ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നില്ല, പ്രചരിക്കുന്നത് വ്യാജ ലിങ്ക് ആണ്. 

∙ അന്വേഷണം

ADVERTISEMENT

"പതാകയുടെ മാന്ത്രികത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക " എന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം  കാണാം.

വൈറല്‍ പോസ്റ്റിലുള്ള പ്രൊഫൈലിന്റെ ചിത്രം PhonePe-യുടേതാണ്. എന്നാല്‍ ഇതിന്റെ പ്രൊഫൈല്‍ നെയിം തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 'Phnppe Caxbcak' എന്നാണ് ഇതില്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇതൊരു തട്ടിപ്പായിരിക്കാം എന്ന സൂചന ലഭിച്ചു. പോസ്റ്റിനൊപ്പം നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മറ്റൊരു വെബ്‌സൈറ്റിലേക്കാണ് പോയത്. 

"അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിച്ചു. ക്ലെയിം ചെയ്യാന്‍ താഴെ സ്‌ക്രാച്ച് ചെയ്യുക" എന്നാണ് ഇതില്‍ എഴുതിയിട്ടുള്ളത്. നടന്‍ അമിതാഭ് ബച്ചന്റെ ചിത്രവും ഇതില്‍ കാണാം. ഇതില്‍ സ്‌ക്രാച്ച് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ, താന്‍ എത്ര പണം നേടിയെന്ന് ക്ലിക്ക് ചെയ്യുന്നയാള്‍ക്ക് കാണാന്‍ സാധിക്കും. തുടര്‍ന്ന് സ്‌ക്രാച്ച് കാര്‍ഡിന് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം ലഭിക്കുമെന്ന സന്ദേശം കാണാം. എന്നാല്‍, ക്ലിക്ക് ചെയ്ത് പണം ക്ലെയിം ചെയ്യാനുള്ള ഓപ്ഷന്‍ ഇതില്‍ ആക്ടീവല്ല എന്നാണ് സന്ദേശം കാണിക്കുന്നത്. 

അടുത്തതായി ഞങ്ങള്‍ പരിശോധിച്ചത് ഫോണ്‍പേ  ഇത്തരമൊരു ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ടോ എന്ന വിവരമാണ്. കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഇത് തട്ടിപ്പാണെന്നും മറ്റുള്ള വെബ്‌സൈറ്റുകള്‍ വഴി ഇത്തരം സ്‌ക്രാച്ച് ആന്റ് വിന്‍ ഓഫറുകള്‍ ഒന്നും തന്നെ ഫോണ്‍പേ നല്‍കുന്നില്ലെന്നും വ്യക്തമായി. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച് ഫോണ്‍പേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  വിശദീകരണം നല്‍കിയിട്ടുണ്ട്. ഫോണ്‍പേയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു ലിങ്ക് സഹിതം നിങ്ങള്‍ക്ക് ഒരു SMS സന്ദേശമോ സോഷ്യല്‍ മീഡിയ പോസ്‌റ്റോ ലഭിച്ചാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഈ വിശദീകരണത്തില്‍ പറയുന്നു. നിങ്ങളുടെ UPI പിന്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഏതൊരു സന്ദേശവും അവഗണിക്കപ്പെടേണ്ടതാണ്. ക്യാഷ്ബാക്ക് ഓഫറുകളിലൂടെയും സ്‌ക്രാച്ച് കാര്‍ഡുകളിലൂടെയും റിവാര്‍ഡുകള്‍ നേടുമെന്ന വാഗ്‌ദാനത്തോടെയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതെന്നും ഇത് വ്യാജമാണെന്നുമുള്ള മുന്നറിയിപ്പിന്റെ പൂര്‍ണരൂപം  വായിക്കാം. 

ADVERTISEMENT

വൈറല്‍ വെബ്‌സൈറ്റ് ലിങ്ക് പങ്കുവച്ച ഫെയ്‌സ്ബുക് പ്രൊഫൈല്‍ 2024 ഡിസംബര്‍ ആറിനാണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇതില്‍ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് അഡ്രസും തെറ്റാണ്.

ക്യാഷ്ബാക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍, ഇത്തരം വെബ്‌സൈറ്റിലുള്ള ക്വിക്ക് പേയ്മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നവര്‍ തട്ടിപ്പില്‍ കുടുങ്ങിയേക്കാം.  ഫോണ്‍പേ അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും യുപിഐ പേയ്മെന്റ് ആപ്പ് നിങ്ങളുടെ പിന്‍ ചോദിച്ചോ അത്തരത്തിലുള്ള ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ ക്യാഷ്ബാക്ക് നല്‍കുന്നില്ല. ഇത്തരത്തില്‍ ക്യാഷ്ബാക്ക് ലഭിക്കണമെങ്കില്‍, കമ്പനി നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്കോ പേയ്മെന്റ് ആപ്പിന്റെ വാലറ്റിലേക്കോ പണം കൈമാറും.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ ഫെയ്‌സ്ബുക് പോസ്റ്റിലുള്ള ക്യാഷ് ബാക്ക് ലിങ്ക് ഫോണ്‍പേ കമ്പനിയുടേതല്ലെന്നും വ്യാജ വെബ്‌സൈറ്റാണെന്നും വ്യക്തമായി.

∙ വാസ്തവം

ADVERTISEMENT

ഫോണ്‍പേ ഇത്തരമൊരു സ്‌ക്രാച്ച് ആന്റ് വിന്‍ ക്യാഷ്ബാക്ക് സേവനം നല്‍കുന്നില്ല. വൈറല്‍ ഫേസ്ബുക്ക് പോസ്റ്റിലുള്ള ലിങ്ക് വ്യാജമാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: Phonepay does not provide such a scratch and win cashback service