കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ , അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനമാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറെ ചർച്ചയായത്. ഇതിനിടെ ബിജെപിയുടെ മുതിർന്ന നേതാവ് എല്‍‌.കെ.അദ്വാനിയുടെ മകളാണ് ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട് ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് 

കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ , അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനമാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറെ ചർച്ചയായത്. ഇതിനിടെ  ബിജെപിയുടെ മുതിർന്ന നേതാവ് എല്‍‌.കെ.അഡ്വാനിയുടെ മകളാണ്  ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെന്നും അമിത് ഷായ്ക്കെതിരെയാണ് മൽസരിക്കുന്നതെന്നുമുള്ള അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.  

ADVERTISEMENT

∙ അന്വേഷണം

എല്‍‌.കെ.അഡ്വാനിയും മകള്‍ പ്രതിഭാ അഡ്വാനിയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം “അഡ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അഡ്വാനിയുടെ മകൾ പ്രതിഭ ആണ്.. ഇവർ അഡ്വാനി മത്സരിച്ചിരുന്ന ഗാന്ധി നഗറിൽ നിന്ന്‌ കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷായ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ?”എന്ന വാചകങ്ങള്‍ക്കൊപ്പമാണ് പ്രചാരണം നടത്തുന്നത്. ഫെയ്‌സ്ബുക് പോസ്റ്റ് കാണാം.  ആർക്കൈവ് ലിങ്ക് 

ADVERTISEMENT

ഗുജറാത്ത് ഗാന്ധിനഗറില്‍ അമിത് ഷായ്ക്കെതിരെ മുതിര്‍ന്ന ബി‌ജെ‌പി നേതാവായ എല്‍.‌കെ.അഡ്വാനിയുടെ മകള്‍ പ്രതിഭാ അഡ്വാനി കോണ്‍ഗ്രസ്സ് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

ADVERTISEMENT

ഞങ്ങള്‍ മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും ഇങ്ങനെ ഒരു വാര്‍ത്ത കണ്ടെത്താനായില്ല. ബി‌ജെ‌പിയുടെ ശക്തനായ നേതാവായ അമിത് ഷായ്ക്കെതിരെ ബി‌ജെ‌പിയുടെ മുതിര്‍ന്ന നേതാവ് എല്‍‌.കെ.അഡ്വാനിയുടെ മകള്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ ആ വാര്‍ത്തയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുമായിരുന്നു. ഒരു മാധ്യമങ്ങളിലും ഇങ്ങനെ വാര്‍ത്തയില്ല. അതിനാല്‍ ഞങ്ങള്‍ പ്രചരണത്തിന്‍റെ വസ്തുത അറിയാന്‍ ആദ്യം ഞങ്ങളുടെ ഗുജറാത്ത് ടീമുമായി ബന്ധപ്പെട്ടു. ഇത് വ്യാജ പ്രചരണമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്ദിര പട്ടേലിനാണ്  ഗാന്ധിനഗര്‍ സ്ഥാനാര്‍ത്ഥി സാധ്യത എന്നും അവര്‍ വിശദമാക്കി. 

തുടര്‍ന്ന് ഞങ്ങള്‍ എ‌ഐ‌സി‌സിയുടെ ഗുജറാത്ത് ചുമതലയുള്ള സെക്രട്ടറി ബി‌.എം.സന്ദീപ് കുമാറുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “കോണ്‍ഗ്രസ്സ് ഗാന്ധിനഗര്‍ ലോക്സഭാ സ്ഥാനാര്‍ഥി പ്രതിഭാ അഡ്വാനി ആണെന്നത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. യഥാര്‍ത്ഥത്തില്‍ ഗാന്ധിനഗര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ഒരിക്കലും പ്രതിഭാ അഡ്വാനി ആയിരിക്കില്ല അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മാധ്യമങ്ങള്‍ അവരുടെ ഇഷ്ടപ്രകാരം ഓരോരോ പേരുകള്‍ പറയുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യഥാര്‍ത്ഥത്തില്‍ ഒരു പങ്കുമില്ല.”

കൂടാതെ ഞങ്ങള്‍ പ്രതിഭാ അഡ്വാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയാനായി ബി‌ജെ‌പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി  സംസാരിച്ചു. “പ്രതിഭാ അഡ്വാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്. പ്രത്യേകിച്ച് അമിത് ഷായ്ക്കെതിരെ പ്രതിഭാ അഡ്വാനി മല്‍സരിക്കുന്നു എന്നൊക്കെ വ്യാജ പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് സമയത്ത് ബി‌ജെ‌പിയെ ഇകഴ്ത്താനുള്ള ഗൂഡാലോചന മാത്രമാണ്.” അദ്ദേഹം പറഞ്ഞു.

∙ വസ്തുത 

അമിത് ഷായ്ക്കെതിരെ ഗുജറാത്ത് ഗാന്ധിനഗറില്‍ മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌.കെ.അഡ്വാനിയുടെ മകള്‍ പ്രതിഭാ അഡ്വാനി മല്‍സരിക്കുമെന്നത് വ്യാജ പ്രചാരണം മാത്രമാണ്. കോണ്‍ഗ്രസ്സ്-ബി‌ജെ‌പി നേതാക്കള്‍ ഇക്കാര്യം ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. 

English Summary: Pratibha Advani, daughter of senior BJP leader LK Advani, will contest against Amit Shah in Gujarat's Gandhinagar is just fake propaganda