കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കെ.കെ.ശൈലജയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ല ; സത്യമിതാണ് | Fact Check
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപഹസിച്ച് മുസ്‌ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പരാമര്‍ശം നടത്തിയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട്ക്രസൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപഹസിച്ച് മുസ്‌ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പരാമര്‍ശം നടത്തിയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്.ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത് ...കാന്തപുരം അബൂബക്കർ മുസ്‌ലിയാർ” എന്ന വാചകങ്ങളും കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ചിത്രവും ചേര്‍ത്ത പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാർ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞു. എന്നാല്‍ പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊരു വാര്‍ത്തയും ലഭ്യമായില്ല.
തുടര്‍ന്ന് മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയന്‍റ് ഡയറക്റ്റര്‍ ഷമീം കെകെ യുമായി ഞങ്ങൾ സംസാരിച്ചു. “കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസ‌്ലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.” 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ. പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്.
കെ.കെ.ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനോടും ഞങ്ങൾ പ്രചാരണത്തെ കുറിച്ച് ചോദിച്ചു. വ്യാജ പ്രചാരണമാണിത് എന്നാണ് ഞങ്ങൾക്ക് ലഭിച്ച മറുപടി.
∙വസ്തുത
വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ഇക്കാര്യം കാന്തപുരത്തിന്‍റെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.
English Summary :Kanthapuram Abubakar Musliar did not ridicule LDF candidate KK Shailaja from Vadakara