ജയിച്ചാലും തോറ്റാലും ബിജെപിയിലേക്ക് പോകുമെന്ന് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉണ്ണിത്താൻ പറഞ്ഞുവെന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇൻഡ്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ജയിച്ചാലും തോറ്റാലും ബിജെപിയിലേക്ക് പോകുമെന്ന് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉണ്ണിത്താൻ പറഞ്ഞുവെന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. 

ADVERTISEMENT

"കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസ്‌ നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ.... ജയിച്ചാലും തോറ്റാലും ബിജെപിയിലോട്ട് പോകും എന്ന് ഉറപ്പാണ്" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെ‌യ്സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം .

എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2018ൽ മറുനാടൻ ടിവി പങ്കിട്ട ഒറിജിനൽ വിഡിയിയോയിൽ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കുന്നുണ്ട്.

ഫെ‌യ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

ADVERTISEMENT

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പല ഭാഗങ്ങളും കട്ട് ചെയ്ത് ചേർത്തിരിക്കുന്നതാണെന്ന് വ്യക്തമായി. മറുനാടൻ മലയാളി എന്ന വാട്ടർമാർക്കും ഈ വിഡിയോയിൽ കാണാം. തുടർന്ന് യൂട്യൂബിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ വിഡിയോയുടെ പൂർണ രൂപം ലഭ്യമായി. "പുതിയ കെപിസിസി പ്രസിഡന്റ് ആര് എന്ന ചോദ്യം സജീവമായിരിക്കെ നിര്‍ണായക തുറന്നുപറച്ചിലുകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍" എന്ന തലക്കെട്ടോടെയാണ് 2018 ജൂൺ 11ന്  ഇന്റർവ്യൂ വിഡിയോ പങ്കിട്ടിരിക്കുന്നത്. 

4.11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലെ അവതാരകൻ സംസാരിക്കുന്ന ഭാഗവും രാജ്മോഹൻ ഉണ്ണിത്താൻ സംസാരിക്കുന്നതിലെ ചില ഭാഗങ്ങൾ മാത്രവും എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥ വിഡിയോയിലെ 2.51 മിനുറ്റ് മുതലുള്ള ഭാഗത്ത് "ശിങ്കിടികളിൽ ചില ആളുകളൊക്കെ ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും, ബിജെപിക്കാർ ഞങ്ങളെ പോയാൽ പൊന്നുപോലെ കൊണ്ടുനടക്കും, മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും, ഇന്ന് ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്ന പണി ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും, ഇവര് ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്, പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതുകൊണ്ടാ ഇതിൽ നിൽക്കുന്നത്" എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്. ഈ ഭാഗത്ത് നിന്നും എഡിറ്റ് ചെയ്ത് എടുത്ത ഭാഗം കൂട്ടിച്ചേർത്താണ് വൈറൽ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. മറുനാടൻ ടിവി യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത യഥാർത്ഥ വിഡിയോ ചുവടെ കാണാം.

കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ വിമർശനവും അഭിമുഖത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയിരുന്നു. കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ഉറപ്പിച്ച് പറയുന്ന ഭാഗവും യൂട്യൂബിൽ ലഭ്യമാണ്. ഈ വിഡിയോ ചുവടെ കാണാം

ലഭ്യമായ വിവരങ്ങളിൽ നിന്നും ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നതായുള്ള വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. 

ADVERTISEMENT

∙വസ്തുത

2018ലെ ഒരു അഭിമുഖ വിഡിയോ എഡിറ്റ് ചെയ്താണ് ഈ വിഡിയോ നിർമ്മിച്ചത്. യഥാർത്ഥ വിഡിയോയിൽ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നുണ്ട്.

English Summary :The video of Rajmohan Unnithan saying that he will go to BJP is edited

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT