'സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല'! പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ പോസ്റ്ററുകളോ? | Fact Check
പ്രിയങ്ക ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ കേരളത്തിലെ കോൺഗ്രസുകാർ ആവേശത്തിലാണ്. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. സ്ഥാനാർഥി

പ്രിയങ്ക ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ കേരളത്തിലെ കോൺഗ്രസുകാർ ആവേശത്തിലാണ്. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തി വയനാട് ഒഴിഞ്ഞതിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിൽ നിന്നുള്ളതെന്ന അവകാശവാദവുമായി പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം ഉൾപ്പെടുന്ന ഒരു പോസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
ഇതിപ്പോ പ്രിയങ്ക ജയിച്ചാൽ പ്രവാചകൻ തോൽക്കും.. അപ്പോപ്പിന്നെ പ്രവാചകൻ ജയിച്ചാലോ...പടച്ചോനേ ആകെക്കൂടെ ഹറാംപിറപ്പായല്ലോ സുഡാപ്പികളുടെ ജന്മം എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല, മുഹമ്മദ് നബി എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് കാണാം
പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചപ്പോഴും ഇതേ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി. വൈറൽ പോസ്റ്റിനൊപ്പമുള്ള ചില കമന്റുകളിൽ നിന്ന് കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ നിന്നുള്ളതാണ് പോസ്റ്റർ എന്ന സൂചനകൾ ലഭിച്ചു. പിന്നീട് റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ HKupdate എന്ന എക്‌സ് അക്കൗണ്ടിൽ 2020 ഒക്ടോബർ 30ന് ഇതേ ചിത്രം പങ്ക് വച്ചതായി കണ്ടെത്തി
Quranic verses are now adorning the streets of KeralaAny society that is being ruled by a woman,is bound to fail@ssfsyskerala...poster from Chakkarakkal in Kannur, the so called Communist fort!! #IslamisationOfKerala is no more a myth
(പരിഭാഷ ) ഖുറാൻ സൂക്തങ്ങൾ ഇപ്പോൾ കേരളത്തിന്റെ തെരുവുകളെ അലങ്കരിക്കുന്നു. ഒരു സ്ത്രീ ഭരിക്കുന്ന ഏതൊരു സമൂഹവും പരാജയപ്പെടും @ssfsyskerala...കമ്മ്യൂണിസ്റ്റ് കോട്ട എന്ന് വിളിക്കപ്പെടുന്ന കണ്ണൂരിലെ ചക്കരക്കലിൽ നിന്നുള്ള പോസ്റ്റർ!! എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് വൈറൽ ചിത്രം പുതിയതല്ലെന്നും 2020 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുള്ളതാണെന്നും വ്യക്തമായി. കൂടാതെ കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി മദ്രസ, ചക്കരക്കൽ എന്ന് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മദ്രസകളുടെ പട്ടികയിലാണ് ചക്കരക്കല്ലിലുള്ള അൽ മദീന സുന്നി മദ്രസ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഞങ്ങളുടെ പ്രാദേശിക അന്വേഷണത്തിൽ വ്യക്തമായി. ഈ സൂചനയിൽ നിന്ന് പോസ്റ്റർ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ എന്ന സ്ഥലത്ത് പതിച്ചതാണെന്ന് വ്യക്തമായി.
പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി വൈറൽ പോസ്റ്ററിന് യാതൊരു ബന്ധവുമില്ല.നബി വചനം ഉൾപ്പെടുത്തി മുസ്‌ലിം സംഘടനയുടെ പേരിൽ വയനാട്ടിൽ പോസ്റ്റർ പതിച്ചുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്തുത
പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി വൈറൽ പോസ്റ്ററിന് യാതൊരു ബന്ധവുമില്ല. നബി വചനം ഉൾപ്പെടുത്തി മുസ്‌ലിം സംഘടനയുടെ പേരിൽ വയനാട്ടിൽ പോസ്റ്റർ പതിച്ചുവെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary: The viral poster has nothing to do with Priyanka's declaration of candidacy in Wayanad.