കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയോ? | Fact Check
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ പരസ്യങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ കോഴിക്കോട്

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ പരസ്യങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പരസ്യ ബോർഡിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം എടുത്ത് മാറ്റിയെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ലേ. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു,” എന്നവകാശപ്പെടുന്ന പോസ്റ്റാണ് വൈറലാകുന്നത്.
∙അന്വേഷണം
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ മേയ് 2, 2024ൽ നചികേതസ് എന്ന വ്യക്തിയുടെ എക്‌സിലെ പോസ്റ്റ് ലഭ്യമായി. അതിൽ ഇങ്ങനെ പറയുന്നു: “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് റെയില്‍വേ സ്റ്റേഷനിലും മറ്റിടങ്ങളിലും മോദിയുടെ മുഖം മറച്ചത് മനോരമ വാര്‍ത്തയാക്കിയില്ല. പക്ഷേ വാക്‌സീൻ സര്‍ട്ടിഫിക്കറ്റിൽ മുഖം മാറ്റിയത് വാര്‍ത്തയാക്കി. അജണ്ടകള്‍ എങ്ങനെ സെറ്റ് ചെയ്യണമെന്ന് ഇവരെ കണ്ട് പഠിക്കണം.”
ഇത് ഒരു സൂചനയാക്കി അത്തരം ഒരു നിബന്ധന നിലവിലുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. തുടർന്ന്, ഞങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ പിആർഒ ഓഫിസിൽ വിളിച്ചു. “തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് പ്രധാനമന്ത്രിയുടെ മാത്രമല്ല ഏതെങ്കിലും തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ ഉണ്ടെങ്കിൽ, അത് മറയ്ക്കണം. എല്ലാ കേന്ദ്ര സർക്കാർ ഓഫിസിലും ഈ നിബന്ധന ബാധകമാണ്,” ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രധാനമന്ത്രിയുടെ പ്രോജെക്ട് ആയിരുന്നു വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ്. അത് കൊണ്ടാണ് അത്തരം സ്റ്റാളുകളിൽ ആ ഫോട്ടോ വെച്ചത്. അത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നപ്പോൾ മറച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു,
ഇതിൽ നിന്നും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നത് കൊണ്ടാണ് ചിത്രം മറച്ചത് എന്ന് മനസ്സിലായി. കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസറുടെ കാര്യാലയവുമായി ബന്ധപ്പെട്ടപ്പോൾ, “ഏതെങ്കിലും സർക്കാർ ഓഫിസിൽ തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ ഉണ്ടെങ്കിൽ,തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് അത് മറയ്ക്കണം എന്നാണ്,” ചട്ടമെന്ന് അവർ അറിയിച്ചു.
∙വാസ്തവം
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നത് കൊണ്ടാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മറച്ചത്.
English Summary: Prime Minister Narendra Modi's picture at the Kozhikode railway station has been hidden due to the implementation of the Election Code of Conduct