മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകനും? വാസ്തവമിതാണ് | Fact Check
കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . അനൂപ് ആന്റണി എന്നയാള്‍ മോദിസര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന വിഡിയോ സഹിതമാണ് അവകാശവാദം സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ന് ശേഷവും അതിന് മുന്‍പുമുള്ള വിവിധ രംഗങ്ങളിലെ മാറ്റങ്ങളെ പ്രകീര്‍ത്തിച്ച് വിഡിയോയില്‍ സംസാരിക്കുന്ന അനൂപ് ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ രണ്ടാമത്തെ മകനാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
മൂത്ത മകന്റെ വഴിയേ ഇളയ മകനും ബിജെപിയിലേക്ക് എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. (Archive 1 , Archive 2 , Archive 3 )
∙അന്വേഷണം
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വിഡിയോയിലുള്ളത് എ.കെ. ആന്റണിയുടെ മകനല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം പരിഗണിച്ച സൂചന വിഡിയോയില്‍ നല്‍കിയിരിക്കുന്ന പേരാണ്. അനൂപ് ആന്റണി എന്ന് വിഡിയോയുടെ താഴെ നല്‍കിയിരിക്കുന്നത് കാണാം. അനൂപ് ആന്റണി, ബിജെപി എന്നീ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ വണ്‍ഇന്ത്യ മലയാളം 2021 ഏപ്രില്‍ ഏഴിന് നല്കിയ റിപ്പോര്‍ട്ട് ലഭിച്ചു
2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവമോര്‍ച്ചയുടെ അന്നത്തെ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ഇതോടെ വിഡിയോയിലുള്ള വ്യക്തി 2021 ല്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണെന്ന് വ്യക്തമായി.തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് തോമസ് ജോസഫ് എന്നാണെന്നും വ്യക്തമായി.
അനൂപ് ആന്റണിയുടെ എക്സ് പ്രൊഫൈലില്‍നിന്നും അദ്ദേഹം ദീര്‍ഘകാലമായി ബിജെപിയ്ക്കൊപ്പമുള്ള വ്യക്തിയാണെന്ന് വ്യക്തമാണ്. പ്രചരിക്കുന്ന വിഡിയോയുടെ പൂര്‍ണപതിപ്പ് അദ്ദേഹം തന്നെ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. (Archive)തുടര്‍ന്ന് എ.കെ.ആന്റണിയുടെ കുടുംബത്തെക്കുറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ പേര് അജിത് കെ ആന്റണി എന്നാണെന്ന് ഓണ്‍മനോരമ 2023 ഏപ്രിലില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എ കെ ആന്റണി ഇരുവര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രവും മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സജീവരാഷ്ട്രീയത്തിലില്ലെങ്കിലും അനില്‍.കെ.ആന്റണിയുടെ വഴിയേ ബിജെപിയെ പിന്തുണയ്ക്കാനില്ലെന്നും തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അജിത് ആന്റണി വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
∙വസ്തുത
എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകനും ബിജെപി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിഡിയോ യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന അനൂപ് ആന്റണിയുടേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകന് അജിത്.കെ.ആന്റണിയാണ്.
English Summary : Yuva Morcha former national secretary Anup Antony's video is circulating that AK Antony's second son has come out with pro-BJP stances