പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട്ക്രസന്റൊ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ബിജെപി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പൊലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഡിയോ

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട്ക്രസന്റൊ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ബിജെപി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പൊലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട്ക്രസന്റൊ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ബിജെപി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പൊലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഫാക്ട്ക്രസന്റൊ   പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ബിജെപി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പൊലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.പക്ഷെ ഈ വിഡിയോയില്‍ കാണുന്നത് സ്വര്‍ണ്ണ ബിസ്ക്കറ്റ് അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വിഡിയോയുടെ യാഥാര്‍ത്ഥ്യമെന്നറിയാം.പോസ്റ്റ് കാണാം , ആർക്കൈവ് ചെയ്ത ലിങ്ക് കാണാം 

ADVERTISEMENT

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിഡിയോ കാണാം. വിഡിയോയില്‍ BJPയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ നിറഞ്ഞ ബോക്സുകള്‍ പരിശോധിക്കുന്നതായി നമുക്ക് കാണാം. വിഡിയോയില്‍ മറാത്തിയില്‍ സംഭാഷണവും നമുക്ക് കേള്‍ക്കാം. വിഡിയോയില്‍ മറാത്തിയില്‍ പറയുന്നത് ഇങ്ങനെയാണ്: “പരിശോധിക്ക്! ആരെയും പേടിക്കാതെ പരിശോധിചോളു! സ്വര്‍ണ്ണ ബിസ്ക്കറ്റ് ആണ് അത്!”

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മാമന്റെ തല , കൊടി പിന്നെ അൽപ്പം സ്വർണ്ണ ബിസ്ക്കറ്റ് ”എന്നാല്‍ ബോക്സില്‍ കണ്ടെത്തിയത് ശരിക്കും സ്വര്‍ണ്ണ ബിസ്ക്കറ്റ് ആണോ? വാസ്തവമറിയാം

∙അന്വേഷണം

ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് തിരഞ്ഞു. ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് NDTV റിപ്പോര്‍ട്ട്‌ ചെയ്ത ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍ നിങ്ങള്‍ക്ക് താഴെ കാണാം.

ADVERTISEMENT

വിഡിയോയില്‍ റിപ്പോര്‍ട്ടര്‍ വൈറല്‍ വിഡിയോയെ കുറിച്ചാണ് പറയുന്നത്. ഈ സംഭവം മുംബൈയിലെ ഘാട്ട്കോപ്പറിലാണ് നടന്നത്. ഘാട്ട്കോപ്പര്‍ പൊലീസ് സ്റ്റേഷനിലെ അധികാരികളോട് റിപ്പോര്‍ട്ടര്‍ വിഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഈ സംഭവം 9 മെയ്‌ 2024 രാത്രിയാണ് സംഭവിച്ചത്. ഒരു ബിജെപിയുടെ പ്രവര്‍ത്തകന്‍ അയാളുടെ കുടുംബങ്ങള്‍ക്കൊപ്പം വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ അവരുടെ വണ്ടി നിര്‍ത്തി പരിശോധിക്കണം എന്ന് ആവശ്യപെട്ടു. പക്ഷെ ബിജെപി പ്രവര്‍ത്തകന്‍ സഹകരിച്ചില്ല. അത് കൊണ്ട് ഇയാളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വരേണ്ടി വന്നു. പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ വണ്ടിയില്‍ കിട്ടിയ സാധനങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയില്‍ സാധനങ്ങളില്‍ സ്വര്‍ണ്ണം ഒന്നും കണ്ടെത്തിയില്ല. ഈ സാധനങ്ങള്‍ ബിജെപിയുടെ ബൂത്ത്‌ അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള പ്രചാരണ സാമഗ്രികള്‍ ആയിരുന്നു.”

വിഡിയോയില്‍ കേള്‍ക്കുന്ന ‘സ്വര്‍ണ്ണ ബിസ്ക്കറ്റ്’ എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബിജെപിയുടെ നേതാവാണ്‌ ദേഷ്യത്തില്‍ പറയുന്നത് എന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. ഈ വാക്ക് കേട്ടിട്ട് ഈ കിംവദന്തികള്‍ തുടങ്ങിയിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.

മുംബൈ പ്രസ്‌ എന്ന മാധ്യമത്തിനോട് സംസാരിക്കുമ്പോള്‍ ഈ വിഡിയോയെ കുറിച്ച് മുളുണ്ട് ഡിവിഷന്‍ ഡി.സി.പി. പുരുഷോത്തം കരാട് പറഞ്ഞു, “പരിശോധനയുടെ ഇടയില്‍ ചില പ്രവര്‍ത്തകര്‍ പറഞ്ഞതാണ്, ശരിക്ക് നോക്ക് സ്വര്‍ണ്ണ ബിസ്ക്കറ്റ് ഉണ്ടാകും എന്ന്. പക്ഷെ പരിശോധനയില്‍ കിട്ടിയത് പ്രചാരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമാണ്.”

മുഴുവന്‍ വാര്‍ത്ത വായിക്കാന്‍ – Mumbai Press  | Archived 

ADVERTISEMENT

വിഡിയോയില്‍ കാണുന്ന സാധനം യഥാര്‍ത്ഥത്തില്‍ പ൪ഫ്യുമായിരുന്നു എന്ന് ബിജെപിയുടെ നേതാവ് അജയ് ബഡ്ഗുജര്‍ വ്യക്തമാക്കി. പൊലീസ് തടഞ്ഞ കാര്‍ ബഡ്ഗുജറുടെതായിരുന്നു. അദ്ദേഹം NDTVയുടെ റിപ്പോര്‍ട്ടറോട് വിഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഇലക്ഷന്‍ സ്ക്വാഡ് എന്‍റെ കുടുംബാംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിനെ തടഞ്ഞു. ഈ വാഹനത്തില്‍ പാര്‍ട്ടിയുടെ പ്രചാരണ സാമഗ്രികളുടെ ബോക്സ് ഉണ്ടായിരുന്നു. ഈ ബോക്സില്‍ എല്ലാ പ്രവര്‍ത്തകര്‍ക്ക് കൊടുക്കാനുള്ള കിറ്റ്‌ ആയിരുന്നു.” ഇതിനെ തുടര്‍ന്ന് അദ്ദേഹം കിറ്റ്‌ തുറന്നു കാണിക്കുന്നു.

കിറ്റില്‍ ബിജെപിയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങളാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ മുഖംമൂടികള്‍, കപ്പുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയ പല സാധനങ്ങള്‍ നമുക്ക് വിഡിയോയില്‍ കാണാം. പിന്നിട് അദ്ദേഹം വിഡിയോയില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്ന തരത്തില്‍ അവകാശപ്പെടുന്ന സാധനം എടുത്ത് കാണിക്കുന്നു. ഈ സാധനം യഥാര്‍ത്ഥത്തില്‍ പര്‍ഫ്യുമാണ് എന്ന് ബഡ്ഗുജര്‍ വിഡിയോയില്‍ വ്യക്തമാക്കുന്നു. 

വിഡിയോയില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്ന് പറയുന്നത് ഞാനാണ് എന്നും ബഡ്ഗുജര്‍ വ്യക്തമാക്കുന്നു. പൊലീസിനോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടും അവര്‍ വിശ്വസിക്കുന്നില്ല എന്ന് കണ്ടിട്ട് ഞാന്‍ നിരാശയില്‍ പറഞ്ഞതാണ് എന്ന് ബഡ്ഗുജര്‍ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

∙വസ്തുത

ബിജെപി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കടത്തി കൊണ്ട് പോകുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് സ്വര്‍ണ്ണ ബിസ്ക്കറ്റല്ല പകരം പ൪ഫ്യുമാണ്. 

English Summary :The propaganda that the police seized golden biscuits being smuggled to distribute to BJP voters is false

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT