കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് കെ.സുധാകരന്‍ പറഞ്ഞോ? | Fact Check
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ഇടതു സ്ഥാനാർഥി ഡോ. പി.സരിൻ കോൺഗ്രസ് വിട്ടു സിപിഎം പക്ഷത്തു ചേർന്നത്. എന്നാൽ, എല്ലാവരുമായി കൂടിയാലോചിച്ചാണു രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി. ഇതിനിടെയാണു കത്തു പുറത്തു വന്നത്. ഇപ്പോൾ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നയാളാണ് ഷാഫി പറമ്പില്‍ എന്ന് കെ.സുധാകരന്‍ പറഞ്ഞതായുള്ള അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാസ്തവമറിയാം
∙ അന്വേഷണം
കോൺഗ്രസിന്റെ സ്ഥാനാർത്ഥി കോൺഗ്രസിന്റേതല്ല എന്ന് പ്രസിഡന്റ് തന്നെ പറഞ്ഞ സ്ഥിതിക്ക്...സതീശന്റെയും ഷാഫിയുടേയും നിഗൂഢമായ ആ ഡീൽ ഒന്നുകൂടി ഉറപ്പിക്കുകയാണ്...എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്, ഷാഫി പറമ്പില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്നയാളാണെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ എന്ന തരത്തിൽ വാർത്താ റിപ്പോർട്ടുകളെന്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നാണ് ആദ്യം ഞങ്ങൾ അന്വേഷിച്ചത്. എന്നാൽ പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ കെ.സുധാകരന്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് എന്താണ് കുഴപ്പമെന്ന് കെ സുധാകരന്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍ തന്നെയാണെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയും വിവിധ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കെപിസിസിക്ക് ഒരു സംവിധാനമുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ കത്ത് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം അന്വേഷിക്കുമെന്നും അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പിലാണ്, അതില്‍ എന്താണ് പ്രശ്‌നം എന്നും അദ്ദേഹം നല്ല സ്ഥാനാര്‍ഥിയാണെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. പാര്‍ട്ടി ഒന്നിച്ച് തീരുമാനിച്ച് നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയമായിരുന്നുവെന്നും രാഹുലിന്റേതെന്നും രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും വ്യക്തമാക്കിയിരുന്നു.
മറ്റ് ചില റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയാണെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോർട്ടുകളിലെവിടെയും തന്നെ ഷാഫി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്നു എന്ന തരത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ല.പിന്നീട് രാഹുല്‍ കെപിസിസിയുടെ നോമിനി എന്നായിരുന്നു കെപിസിസി പ്രസിഡന്റ് പറയേണ്ടിയിരുന്നതെന്ന പരാമർശവുമായി എം.എം. ഹസനും രംഗത്തെത്തിയിരുന്നു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് കെ.സുധാകരന്‍, കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നേതാവാണ് ഷാഫി പറമ്പിലെന്ന് എവിടെയും പരാമർശിച്ചിട്ടില്ലെന്ന് വ്യക്തമായി.
∙ വസ്തുത
പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നേതാവാണ് ഷാഫി പറമ്പിലെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടില്ല.
English Summary :K. Sudhakaran did not say that Shafi Parampil is the leader who will destroy the Congress