റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ആനി രാജയുടെ പ്രചാരണം! വാസ്തവമിതാണ് | Fact Check
വയനാട്ടിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.
വയനാട്ടിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.
വയനാട്ടിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഫാക്‌ട്ചെക്കിൽ നിന്ന്
വയനാട്ടിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ആനി രാജ രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ പ്രചാരണം നടത്തുന്നെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. "വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ആനി രാജ ഇപ്പോൾ റായിബേറേലിയിൽ രാഹുൽ ഗാന്ധിയ്ക്കു വേണ്ടി പ്രചാരണം നടത്തുന്നു." എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ആനി രാജ പങ്കെടുത്തിട്ടില്ല. ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
∙ അന്വേഷണം
രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആനി രാജ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ഇത് സംബന്ധിച്ച വാർത്തകളൊന്നും ലഭ്യമായില്ല, എന്നാൽ രാഹുൽ റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ആനി രാജ നടത്തിയ പ്രതികരണം ലഭ്യമായി. വയനാട്ടിലെ വോട്ടർമാരോട് രാഹുൽ ഗാന്ധി നീതികേട് കാണിച്ചുവെന്നാണ് ആനി രാജ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വാർത്ത കാണാം
രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുന്നതിനെതിരെ കടുത്ത വിമർശനമാണ് ആനി രാജ ഉന്നയിച്ചത്. നമ്മുടെ പാർലമെന്ററി സംവിധാനത്തിൽ ഒന്നിലധികം സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുമെന്നത് അംഗീകരിക്കുന്നതായി പറഞ്ഞ ആനി രാജ വയനാട്ടിലെ ആളുകളോട് പോളിങ്ങിന് മുമ്പ് തന്നെ മറ്റൊരു സീറ്റിൽ മത്സരിക്കുന്ന കാര്യം രാഹുലും കോൺഗ്രസും പറയേണ്ടതായിരു ന്നെന്നും അതവരുടെ ധാർമ്മിക ഉത്തരവാദിത്തമായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. റായ്ബറേലിയിൽ ജയിച്ചാൽ വയനാടിനെ രാഹുൽ കൈവിടുമെന്ന ചിന്തപോലും ആളുകളിൽ ഉണ്ടാകുമെന്നും രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരോട് നീതികേട് കാണിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കുന്നു. ഇടി നൌവിന് നൽകിയ അഭിമുഖത്തിലാണ് ആനി രാജ ഈ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഈ അഭിമുഖത്തിന്റെ പൂർണ രൂപം കാണാം.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ആനി രാജയുമായി ഫോണിൽ ബന്ധപ്പെട്ടു. "റായ്ബറേലിയിൽ ഞാൻ പ്രചാരണത്തിന് പോയിട്ടില്ല. അവിടേക്ക് പോകാൻ എന്റെ പാർട്ടിയായ സിപിഐ ആവശ്യപ്പെട്ടിട്ടുമില്ല. ഇപ്പോൾ കണ്ണൂരിലാണുള്ളത്. ഈ മാസം അവസാനം ഒഡിഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകണമെന്നാണ് പാർട്ടിയിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശം. ഈ മാസം 25ന് ശേഷമായിരിക്കും ഒഡീഷയിലേക്ക് പോകുന്നത്." ആനി രാജ പറഞ്ഞു.
ഉത്തർപ്രദേശിൽ സിപിഐ, സിപിഎം പാർട്ടികൾക്ക് വലിയ വേരോട്ടമുള്ള ഇടമല്ല. ഇടത് പാർട്ടികളുടെ സ്ഥാനാർത്ഥികളാരും ഇവിടെ മത്സരിക്കുന്നുമില്ല. ഉത്തർപ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിൽ 17 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 63 മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിയും മത്സരിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച വാർത്ത ഇവിടെ വായിക്കാം
ലഭ്യമായ വിവരങ്ങളിൽ നിന്നും ആനി രാജ റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലെന്ന് വ്യക്തമായി.
∙ വസ്തുത
ആനി രാജ റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടില്ല. ഇക്കാര്യം ആനി രാജ സ്ഥിരീകരിച്ചിട്ടുണ്ട്
English Summary :Annie Raja has not campaigned for Rahul Gandhi in Rae Bareli