ആളുകൾ ചുവപ്പ് പതാകകളും ബാനറുകളുമായി റോഡിലൂടെ നടന്ന് പോകുന്ന ഒരു വിഡിയോ ബംഗാളിലെ ഇടത് പാർട്ടികളുടെ റാലി എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവരിപാതയുടെ ഒരു വശത്ത് കൂടി കടന്നുപോകുന്ന റാലിയിൽ വലിയ ആൾക്കൂട്ടമാണുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ആളുകൾ ചുവപ്പ് പതാകകളും ബാനറുകളുമായി റോഡിലൂടെ നടന്ന് പോകുന്ന ഒരു വിഡിയോ ബംഗാളിലെ ഇടത് പാർട്ടികളുടെ റാലി എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുവരിപാതയുടെ ഒരു വശത്ത് കൂടി കടന്നുപോകുന്ന റാലിയിൽ വലിയ ആൾക്കൂട്ടമാണുള്ളത്.

ADVERTISEMENT

"ബംഗാളിന്റെ മണ്ണിൽ അന്ധകാരത്തിന്റെ അവസാനമായി.വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും...ചെങ്കൊടി പ്രസ്ഥാനം കരുത്തോടെ കൂടുതൽ കരുത്തോടെ …" എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം 

എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ സിപിഐ (എംഎൽ) നടത്തിയ റാലിയുടെ ദൃശ്യമാണിത്.  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്.

∙ അന്വേഷണം

വൈറൽ വിഡിയോ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ എസ്കെ വിഡിയോ എന്ന യൂട്യൂബ് ചാനലിൽ കണ്ടെത്തി. "ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി" എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോ കാണാം.

ADVERTISEMENT

യൂട്യൂബ് ചാനലിലെ വിഡിയോയ്ക്ക് കൂടുതൽ വ്യക്തതയുള്ളതിനാൽ ഇത് സൂക്ഷ്മമായി പരിശോധിച്ചു. വിഡിയോ ചിത്രീകരിച്ചിരിക്കുന്ന കെട്ടിടത്തിന് സമീപമായി നീല നിറത്തിലുള്ള ബോർഡ് കാണാനായി. ഇതിൽ തെലുങ്ക് അക്ഷരങ്ങളാണുള്ളത്. ഇതിൽ നിന്നും വാക്കുകൾ ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ കോപ്പി ചെയ്ത് എടുത്ത് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ Dr. Samineni എന്ന വാക്കാണ് ലഭിച്ചത്. ഇതിനൊപ്പം ഖമ്മം കൂടി ചേർത്ത് ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ വിഡിയോ ഷൂട്ട് ചെയ്ത സ്ഥലം കണ്ടെത്താനായി. വിഡിയോയിൽ കാണുന്ന നീലനിറത്തിലുള്ള ബോർഡുള്ള ക്ലിനിക്, എതിർവശത്തെ മെഡിക്കൽ ഷോപ്പ്, റോഡിലെ ട്രാഫിക് പൊലീസ് ഷെഡ് എന്നിവയെല്ലാം ഗൂഗിൾ മാപ്സിൽ കണ്ടെത്തി. വിഡിയോയും ഗൂഗിൾ മാപ്സ് ചിത്രങ്ങളും തമ്മിലുള്ള താരതമ്യം കാണാം.

ഖമ്മം മേഖലയിൽ സിപിഐ (എംഎൽ) നടത്തിയ റാലികളെ കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. 2024 മാർച്ച് 3ന് ഇവിടെ വലിയൊരു റാലി നടന്നിരുന്നു. ഇതിന്റെ വിഡിയോ ആർടിവി ഖമ്മം എന്ന യൂട്യൂബ് ചാനലിൽ ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണെങ്കിലും വൈറൽ വിഡിയോയിൽ കാണുന്ന ബാനർ ഈ റാലിയിലും കണ്ടെത്താനായി. ഈ രണ്ട് ചിത്രങ്ങളുടെയും താരതമ്യം  കാണാം.

സിപിഐ (എംഎൽ) നടത്തിയ റാലിയുടെയും പൊതുയോഗത്തിന്റെയും വിഡിയോ കാണാം.

കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടികളായ സിപിഐ (എംഎൽ) പ്രജാപാണ്ഡ, പിസിസിസിപിഐ (എംഎൽ), സിപിഐ (എംഎൽ) ആർഐ എന്നിവയെ ഒറ്റകക്ഷിയായി ലയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് 2024 മാർച്ച് 3ന് തെലങ്കാനയിലെ ഖമ്മത്ത് പൊതുയോഗം നടന്നത്. ഇത് സംബന്ധിച്ച് ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം.

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന് ബംഗാളിലെ ഇടത് പാർട്ടികളുടെ റാലി എന്ന രീതിയിൽ പ്രചരിക്കുന്നത് തെലങ്കാനയിലെ ഖമ്മത്തിൽ നടന്ന സിപിഐ (എംഎൽ) റാലിയുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.

∙ വസ്തുത

പ്രചാരത്തിലുള്ള വിഡിയോ 2024 മാർച്ച് 3ന് തെലങ്കാനയിലെ ഖമ്മം നഗരത്തിൽ നടന്ന സിപിഐ (എംഎൽ) റാലിയുടേതാണ്.

English Summary: The trending video is of a CPI (ML) rally held in Khammam, Telangana

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT