ആനി രാജയുടെ വോട്ട് കോൺഗ്രസിനോ? സത്യമിതാണ് | FactCheck
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമുള്ള ആനിരാജയുടെ ചിത്രമെന്ന അവകാശവാദത്തോടെ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിങ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ ആനി രാജ പോളിങ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് ചെയുന്നതായി കാണാം.

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട് ക്രസൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമുള്ള ആനിരാജയുടെ ചിത്രമെന്ന അവകാശവാദത്തോടെ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിങ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ ആനി രാജ പോളിങ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് ചെയുന്നതായി കാണാം. “വയനാട്ടിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ശേഷം ന്യൂഡൽഹിയിൽ പോയി കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാവ് #ആനിരാജ….” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
ചിത്രം സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് ആനി രാജ വോട്ട് ചെയ്ത പോളിങ് കേന്ദ്രത്തിന്‍റെ പേരും നമ്പരും കാണാം. പോളിങ് കേന്ദ്രത്തിന്‍റെ പേര് റിസപ്ഷന്‍ സെന്‍റര്‍, പി ആന്‍റ് ടി ബില്‍ഡിങ്, സഞ്ചാര്‍ ഭവന്‍, ന്യൂ ഡല്‍ഹി. പോളിംഗ് ബൂത്ത് നമ്പര്‍ 47. ഈ പോളിങ് ബൂത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ബൂത്ത് ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തില്‍ ഉൾപ്പെട്ടതാണെന്ന് ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് വ്യക്തമാണ്.
ഡല്‍ഹിയില്‍ INDIA സഖ്യത്തിന്‍റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ അനുസരിച്ച് കോണ്‍ഗ്രസ്സ് 3 മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. വാർത്ത കാണാം
ഈ ധാരണയനുസരിച്ച് ന്യൂഡല്‍ഹി മണ്ഡലത്തില്‍ INDIA സഖ്യത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി ആം ആദ്മി പാര്‍ട്ടിയുടേതായിരിക്കും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ INDIA സഖ്യത്തിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാരതിയാണ് മത്സരിക്കുന്നത്
ഈ മണ്ഡലത്തിലാണ് ആനി രാജയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വോട്ട് ചെയ്തത്. ചരിത്രത്തില്‍ ആദ്യമായി ഗാന്ധി കുടുംബം കോണ്‍ഗ്രസിന് വോട്ട് നല്‍കിയില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയില്ല. വാർത്ത വായിക്കാം
∙ വസ്തുത
ആനി രാജ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആനി രാജ വോട്ട് ചെയ്ത ന്യൂഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല.
English Summary:The propaganda that Annie Raja voted for the Congress party is false