2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് രാഹുൽ പറയുന്നെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് രാഹുൽ പറയുന്നെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് രാഹുൽ പറയുന്നെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യവും  ഭരണഘടനയും സംരക്ഷിക്കുന്നതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് രാഹുൽ പറയുന്നെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്, ഒരു വശത്ത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഇവ രണ്ടിനെയും തകർക്കുന്നു, മറുവശത്ത്, ആർഎസ്എസും ബി ജെ പിയും ഭരണഘടനയെയും പൊതു സംവിധാനത്തെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വിഡിയോയിലുണ്ട്. കോൺഗ്രസ് 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവാക്കളെയും ലക്ഷപ്രഭുക്കളാക്കാനാണ് മോദി ജി ലക്ഷ്യമിടുന്നത്. ഭരണഘടനയെ രക്ഷിക്കാൻ ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുക. നരേന്ദ്ര മോദി ജിക്കായി ബട്ടൺ അമർത്തുക എന്നും രാഹുൽ പറയുന്നതായി വിഡിയോയിൽ കാണാം. (Archive

ADVERTISEMENT

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

ADVERTISEMENT

പ്രചരിക്കുന്ന വിഡിയോയിലെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, യഥാർഥ വിഡിയോ ലഭിച്ചു. ഏപ്രിൽ 25–ാം തീയതി രാഹുൽ ഗാന്ധി തന്‍റെ 'എക്സ്' പേജിലും യൂട്യൂബ് ചാനലിലും ഇതേ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

മുഴുവൻ വിഡിയോയും പരിശോധിച്ചപ്പോൾ, 'Congress and India Alliance' എന്ന വാക്കുകളുടെ സ്ഥാനത്ത് 'RSS BJP’ എന്നീ വാക്കുകൾ മാറ്റുകയും അടുത്ത വരിയിൽ അത് തിരിച്ചിടുകയും ചെയ്ത് രാഹുൽ ഗാന്ധി ബിജെപിക്ക് വോട്ട് ചോദിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.

ADVERTISEMENT

കൈപ്പത്തി ചിഹ്നത്തിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടിടത്ത് മോദിജിക്കായി ബട്ടൺ അമർത്തുക എന്ന പ്രയോഗം കൃത്രിമമായി എഡിറ്റ് ചെയ്ത് വിഡിയോയിൽ മാറ്റം വരുത്തിയതായും കാണാം.

'ഇത് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഒരു വശത്ത്, ആർഎസ്എസും ബിജെപിയും ഭരണഘടനയെയും നമ്മുടെ പൊതു സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് കോൺഗ്രസും ഇന്ത്യാ സഖ്യവും ഈ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെ ഞങ്ങൾ നാലായിരം കിലോമീറ്റർ നടന്നു. മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വരെ.  നിങ്ങളുടെ ഉള്ളറിഞ്ഞ്,നിങ്ങളോട് സംസാരിച്ചു ഞങ്ങൾ  വിപ്ലവത്മകമായ ഒരു മാനിഫെസ്റ്റോ സൃഷ്ടിച്ചു. കോൺഗ്രസ് പാർട്ടി നിർമ്മിച്ചതാണെങ്കിലും, നിങ്ങളുടെ ശബ്ദമാണത്. നരേന്ദ്ര മോദി ജി 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവാക്കളെയും ലക്ഷപ്രഭുക്കളാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കർഷകർക്ക് നിയമാനുസൃത എംഎസ്പി നൽകുക, അവരുടെ വായ്പകൾ എഴുതിത്തള്ളുക, തൊഴിലാളികൾക്ക് 400 രൂപ മിനിമം കൂലി അങ്ങനെ രാജ്യത്തെ തന്നെ മാറ്റാനുള്ള വിപ്ലവകരമായ പ്രകടനപത്രികയാണിത്. കോൺഗ്രസ് പാർട്ടിയെ പിന്തുണയ്ക്കുക. ഭരണഘടനയെ സംരക്ഷിക്കുക. കൈ ചിഹ്നത്തിന് അമർത്തുക.'എന്നാണ് യഥാർത്ഥ വിഡിയോയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

∙ വസ്തുത

 കോൺഗ്രസിനെ പിന്തുണയ്ക്കാൻ  ആവശ്യപ്പെടുന്ന വിഡിയോ എഡിറ്റ് ചെയ്താണ് രാഹുൽ ഗാന്ധി ബിജെപിക്ക് വോട്ട് അഭ്യർഥിക്കുകയാണെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.

English Summary:The video is edited with the claim that Rahul Gandhi is soliciting votes for the BJP