കേരളത്തിൽ BJP അക്കൗണ്ട് തുറക്കുമെന്നാണ് ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ സീറ്റുകൾ BJP കേരളത്തിൽ നേടുമെന്നാണ് പ്രവചനം. ഈ പ്രവചനം LDF കൺവീനർ ഇ.പി.ജയരാജൻ ശരിവെച്ചതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം . തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങളിൽ BJP ജയിക്കുമെന്ന് ജയരാജൻ പറഞ്ഞതായി ഒരു വാർത്താ കാർഡ് രൂപത്തിലാണ് പ്രചാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

കേരളത്തിൽ BJP അക്കൗണ്ട് തുറക്കുമെന്നാണ് ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ സീറ്റുകൾ BJP കേരളത്തിൽ നേടുമെന്നാണ് പ്രവചനം. ഈ പ്രവചനം LDF കൺവീനർ ഇ.പി.ജയരാജൻ ശരിവെച്ചതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം . തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങളിൽ BJP ജയിക്കുമെന്ന് ജയരാജൻ പറഞ്ഞതായി ഒരു വാർത്താ കാർഡ് രൂപത്തിലാണ് പ്രചാരണം. ജയരാജനെയും CPIMനെയും പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ADVERTISEMENT

∙ അന്വേഷണം

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എക്സിറ്റ് പോളുകളെ ഇ.പി. ജയരാജൻ അംഗീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് കാർഡ് പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന കാർഡിൽ, തീയതിയ്ക്കും പ്രധാന ഉള്ളടക്കത്തിനും ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫോണ്ടല്ല എന്നതാണ് പ്രാഥമികമായി പ്രചാരണം വ്യാജമാണെന്നതിന്റെ സൂചനയായത്. എക്സിറ്റ് പോളുകൾ പുറത്തുവന്നത് 2024 ജൂൺ 1-ന് വൈകിട്ടാണ്. ഈ സമയത്തിന് ശേഷം അവർ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയൊരു വാർത്താ കാർഡ് പങ്കുവെച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആ മാധ്യമത്തിന്റെ പഴയ വാർത്താ കാർഡുകൾ പരിശോധിച്ചതോടെ 2024 ഫെബ്രുവരി 14 ന് പങ്കുവെച്ച സമാനമായ കാർഡ് കണ്ടെത്തി. ചിത്രവും ഡിസൈനും സമാനമാണ്. 

ADVERTISEMENT

തിരഞ്ഞടുപ്പിന് മുൻപ് യുഡിഎഫിലെ ലീഗിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഇ.പി.ജയരാജന്റെ പ്രതികരണം സംബന്ധിച്ച് ഇതേ മാധ്യമം തയ്യാറാക്കിയ വാർത്താ കാർഡാണിത്. ഇതിലെ പ്രധാന ഉള്ളടക്കത്തിന്റെ ഭാഗം മായ്ച്ചാണ് പകരം പുതിയ ഉള്ളടക്കം എഴുതിച്ചേർത്തതെന്ന് കാണാം. ഇ.പി.ജയരാജന്റെ ഫോട്ടോയും പേരും മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു.

തുടർന്ന് എക്സിറ്റ് പോളുമായി ബന്ധപ്പെട്ട ഇ.പി.ജയരാജന്റെ പ്രസ്താവനകളും പരിശോധിച്ചു. എക്സിറ്റ് പോളുകളിൽ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം 2024 ജൂൺ 2-ന് മാധ്യമങ്ങളോട് പറഞ്ഞത്. എക്സിറ്റ് പോളിൽ കേരളത്തിലെ ജനഹിതം പ്രതിഫലക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായിരിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയതായും കണ്ടെത്തി.

ADVERTISEMENT

അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങൾ  വിവിധ മാധ്യമങ്ങളുടെ യൂട്യൂബ് ചാനലിലും നൽകിയിട്ടുണ്ട്. പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ വിശ്വാസയോഗ്യമല്ലെന്നും ജനഹിതം അനുസരിച്ചുള്ളതല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

∙ വസ്തുത

BJP കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന തരത്തിൽ പുറത്തുവന്ന എക്സിറ്റ് പോളുകൾ LDF കൺവീനർ ശരിവെച്ചുവന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അദ്ദേഹം തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ മറ്റൊരു പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്താ കാർഡ് എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണം

English Summary :Jayarajan has not said this about exit polls about BJP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT