കോയമ്പത്തൂരിൽ 91000 വോട്ടുകൾക്കാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമല, ഡി.എം.കെ സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. ഇപ്പോൾ കോയമ്പത്തൂരിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർഥി കെ.അണ്ണാമലയ്ക്ക് ലഭിച്ചത് ഒരു വോട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

കോയമ്പത്തൂരിൽ 91000  വോട്ടുകൾക്കാണ് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമല, ഡി.എം.കെ സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. ഇപ്പോൾ കോയമ്പത്തൂരിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർഥി കെ.അണ്ണാമലയ്ക്ക് ലഭിച്ചത് ഒരു വോട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് . കോയമ്പത്തൂരിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ അണ്ണാമല പരാജയപ്പെട്ടെന്ന കുറിപ്പുകൾക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വാസ്തവമറിയാം

ADVERTISEMENT

∙ അന്വേഷണം

വൈറലായ ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ, ഇത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി യുവജന വിഭാഗ സമൂഹമാധ്യമ പേജിന്റെ ചുമതലയുള്ള  പ്രവീൺ രാജ് ട്വിറ്ററിൽ പങ്ക്‌വച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

കൂടുതൽ അന്വേഷണത്തിൽ, കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ പ്രാരംഭ റൗണ്ടിന് ശേഷം ഡിഎംകെ സ്ഥാനാർത്ഥി ഗണപതി രാജ്‌കുമാർ ലീഡ് ചെയ്യുന്നതായി വ്യക്തമാക്കുന്ന ഇതേ ചിത്രം എക്‌സിൽ സൺ ന്യൂസ് പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി.

‘ബിസിയുഎഎഫ് 07464’ എന്ന ബൂത്തിൽ അണ്ണാമലയ്ക്ക് 101 വോട്ടുകൾ രേഖപ്പെടുത്തിയതായി സൺ ന്യൂസ് പങ്കുവച്ച നോട്ടീസിൽ കാണാം.

ADVERTISEMENT

വൈറലായ ചിത്രവും സൺ ന്യൂസ് പങ്കുവെച്ച ചിത്രവും താരതമ്യം ചെയ്താൽ രണ്ട് ചിത്രങ്ങളിലെയും എല്ലാ വിവരങ്ങളും ഒരുപോലെയാണെന്ന് വ്യക്തമാകും. ഈ തെളിവുകളിൽ നിന്ന് കോയമ്പത്തൂർ വോട്ടിംഗ് ബൂത്തിൽ കെ.അണ്ണാമലയ്ക്ക് ഒരു വോട്ട് മാത്രമെന്ന് കാണിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്.

∙ വസ്തുത

കോയമ്പത്തൂർ വോട്ടിങ് ബൂത്തിൽ കെ.അണ്ണാമലയ്ക്ക് ഒരു വോട്ട് മാത്രമെന്ന അളകാശവാദവുമായി പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്.

English Summary :The picture circulating with the claim that K.Annamala had only one vote in the Coimbatore voting booth was edited

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT