ഈ നാല് പ്രമുഖരും തോറ്റത് 19,731 വോട്ടിന്; പ്രചാരണം വ്യാജം | Fact Check
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നതിന് തെളിവാണെന്ന ആരോപണവുമായി, തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് പ്രമുഖ സ്ഥാനാർഥികൾ തോറ്റത് ഒരുപോലെ 19,731 വോട്ടുകൾക്കാണ് എന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഹിന്ദി മാധ്യമത്തിലെ ഇൻഫോഗ്രാഫിക്‌സ് സഹിതമാണ് പ്രചാരണം.

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നതിന് തെളിവാണെന്ന ആരോപണവുമായി, തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് പ്രമുഖ സ്ഥാനാർഥികൾ തോറ്റത് ഒരുപോലെ 19,731 വോട്ടുകൾക്കാണ് എന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഹിന്ദി മാധ്യമത്തിലെ ഇൻഫോഗ്രാഫിക്‌സ് സഹിതമാണ് പ്രചാരണം. വസ്തുത പരിശോധിക്കാം.
∙ അന്വേഷണം
മേനക ഗാന്ധി, സ്‌മൃതി ഇറാനി, നവനീത് റാണ, അജയ് ഠേണി, മാധവി ലത, കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ എന്നിവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. ഈ നാലുപേരും തോറ്റത് 19,731 വോട്ടുകൾക്കാണെന്നാണ് വൈറൽ പോസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് പരിശോധിച്ചപ്പോൾ അമരാവതിയിൽ കോൺഗ്രസ് സ്ഥാനാർഥി ബൽവന്ത് ബസ്വന്ത് വാഖഡെയോട് ബി.ജെ.പി. സ്ഥാനാർഥി നവനീത് റാണ 19,731 വോട്ടുകൾക്കാണ് തോറ്റതെന്ന് വ്യക്തമായി.
സമാജ് വാദി പാർട്ടിയുടെ ഉത്കർഷ് വെർമയോട് ഖേരി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി അജയ് കുമാർ ഠേണി പരാജയപ്പെട്ടത് 34,329 വോട്ടുകൾക്കാണ്.
എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസിയോട് ഹൈദരാബാദ് മണ്ഡലത്തിൽ 3,38,087 വോട്ടുകൾക്കായിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി മാധവി ലതയുടെ പരാജയം.
നോർത്ത്-ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബി.ജെ.പിയുടെ മനോജ് തിവാരിയോട് 1,38,778 വോട്ടുകൾക്കായിരുന്നു കനയ്യ പരാജയപ്പെട്ടത്.
പിന്നീട് പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് പരിശോധിച്ചപ്പോൾ രാജസ്ഥാൻ പത്രിക എന്ന പത്രത്തിൽ ജൂൺ അഞ്ചിന് പ്രസിദ്ധീകരിച്ച വിവരങ്ങളിൽ എഡിറ്റ് ചെയ്താണ് ഇപ്പോൾ തെറ്റായി വാർത്ത പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
∙ വസ്തുത
മൂന്ന് ബി.ജെ.പി. സ്ഥാനാർത്ഥികൾ ഉൾപ്പടെ നാലു പേർ ഒരുപോലെ 19,731 വോട്ടുകൾക്കാണ് തോറ്റത് എന്ന പ്രചാരണം വ്യാജമാണ്.
English Summary :The campaign that four people lost by a margin of 19,731 votes is false