ഇത് കണ്ണൂരിലെ കോൺഗ്രസ്–മുസ്ലിം ലീഗ് പ്രവർത്തകരുടെ തമ്മിലടിയോ? | Fact Check
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്‍റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ്
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്‍റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ്
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്‍റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ്
യുഡിഎഫ് സഖ്യകക്ഷികളായ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്‍റെയും പ്രവർത്തകർ കണ്ണൂരിൽ തമ്മിലടിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കണ്ണൂർ വിഷന്റെ വാർത്താ വിഡിയോയിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. എന്നാൽ എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ കോൺഗ്രസ്- മുസ്ലിം ലീഗ് സംഘർഷത്തിന്റേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുൻ കോൺഗ്രസ് നേതാവ് പി.കെ.രാഗേഷിനെ അനുകൂലിക്കുന്നവരും ലീഗ് പ്രവർത്തകരും തമ്മിലാണ് സംഘർഷം നടന്നത്.വാസ്തവമറിയാം
∙ അന്വേഷണം
"കണ്ണൂരിൽ ലീഗ് കോൺഗ്രസ് തമ്മിലടി ഇതാണ് മക്കളെ ഐക്യമുന്നണി " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് കാണാം.
വൈറൽ വfഡിയോ കണ്ണൂർ വിഷൻ എന്ന പ്രാദേശിക ചാനലിന്റേതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വിഡിയോയുടെ പൂർണ രൂപം ലഭ്യമായി. "തലപൊട്ടി ചോരയൊഴുകി പി.കെ.രാഗേഷ് . പടന്നത്തോടിൽ സംഘർഷം." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വിഡിയോ 2024 നവംബർ 22നാണ് പങ്കുവച്ചിരിക്കുന്നത്. കണ്ണൂർ പടന്നപ്പാലത്ത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടക്കുന്നതിനിടെ നടന്ന സംഘർഷമാണ് ഇതെന്നും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് അനുകൂലികളും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായതെന്നും വാർത്തയിൽ പറയുന്നു. സംഘർഷത്തിൽ പി.കെ.രാഗേഷിനും ലീഗ് നേതാക്കളായ ടി.പി.വാസിൽ, കെ.വി.ശിഹാബ് എന്നിവർക്കും പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിഡിയോ കാണാം.
തുടർന്നുള്ള പരിശോധനയിൽ പി.കെ.രാഗേഷിന് സംഘർഷത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. നവംബർ 22ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘർഷം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 'ലീഗ് ആക്രമണം: കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെ തലയ്ക്ക് പരുക്ക്' എന്ന തലക്കെട്ടോടെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം
പിന്നീട് ഞങ്ങൾ അന്വേഷിച്ചത് പി.കെ.രാഗേഷിനെ കുറിച്ചാണ്. കോൺഗ്രസ് നേതാവായിരുന്ന പി.കെ.രാഗേഷിനെ 2023 മെയ് മാസത്തിൽ പാർട്ടി പുറത്താക്കിയതായി മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണ് പി.കെ.രാഗേഷ് ഉൾപ്പെടെ ഏഴ് പേരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇതിനൊപ്പം മറ്റ് രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ വാർത്ത കാണാം
പി.കെ.രാഗേഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് വാർത്ത വിവിധ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിനെ ഫോണിൽ ബന്ധപ്പെട്ടു. "പി.കെ.രാഗേഷ് കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല, അദ്ദേഹത്തെ 2023ൽ പാർട്ടി പുറത്താക്കിയതാണ്. വികസനകാര്യ സ്ഥിരം സമിതിയിൽ മുസ്‌ലിം ലീഗ്, ബിജെപി, സിപിഎം അംഗങ്ങളും ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹം സമിതി അദ്ധ്യക്ഷനായി തുടരുന്നത്." മാർട്ടിൻ ജോർജ് വ്യക്തമാക്കി.
പി.കെ.രാഗേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാർട്ടിൻ ജോർജ് വിശദീകരിക്കുന്ന ഇന്റർവ്യൂ വിഡിയോ കണ്ണൂർ വിഷൻ ഓൺലൈൻ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 2023 മെയ് 15ന് പങ്കുവച്ച ഈ വിഡിയോ കാണാം.
പി.കെ.രാഗേഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള കണ്ണൂർ ഡിസിസിയുടെ ഔദ്യോഗിക കത്തും ഞങ്ങൾക്ക് ലഭിച്ചു. ഈ കത്ത് കാണാം
ലഭ്യമായ വിവരങ്ങളിൽ നിന്നും കോൺഗ്രസ്-മുസ്ലിം ലീഗ് സംഘർഷമെന്ന രീതിയിൽ പ്രചരിക്കുന്നത് കോൺഗ്രസിൽ നിന്നും പുറത്താക്കിയ പി.കെ.രാഗേഷ് അനുകൂലികളും ലീഗ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.
∙ വസ്തുത
വിഡിയോ കോൺഗ്രസ്-മുസ്ലിം ലീഗ് സംഘർഷത്തിന്റേതല്ല. കോൺഗ്രസിൽ നിന്നും പുറത്താക്കിയ പി.കെ.രാഗേഷ് അനുകൂലികളും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷമാണിത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The video is not the Congress-Muslim League conflict