സഭയിലിരുന്ന് പരസ്യമായി ഉറങ്ങുന്ന രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന കിരൺ റിജിജു! | Fact Check
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്നുറങ്ങുന്നതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം പ്രതിപക്ഷ നേതാവ്, ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്നുറങ്ങുന്നതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
∙ അന്വേഷണം
പ്രതിപക്ഷ നേതാവ്, ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും എന്നിട്ട് പാർലിമെന്റ്റിലെ ഉറക്കം? നാണക്കേട് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ പരിശോധിച്ചപ്പോൾ സന്‍സദ് ടിവി വഴി എഎന്‍ഐ സംപ്രേക്ഷണം ചെയ്‌ത വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുന്ന ലോക്‌സഭ സമ്മേളനത്തിന്‍റെ വിഡിയോ ലഭിച്ചു. മുഴുവൻ വിഡിയോ പരിശോധിച്ചപ്പോൾ ഇതേ വിഡിയോയാണ് വൈറൽ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമായി.
വൈറൽ വിഡിയോയിലെ റിജിജുവിന്റെ പ്രസംഗത്തിലെ പരിഭാഷ പരിശോധിച്ചപ്പോൾ എന്‍റെ മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാരെ കുറിച്ച് ദാദ ചോദിച്ചിരുന്നു എന്‍റെ മണ്ഡലത്തില്‍ ധാരാളം മുസ്‌ലിം വോട്ടര്‍മാരുണ്ടെന്നുമാണ് റിജ്ജു പറയുന്നുണ്ട്. പിന്നീട് പ്രതിപക്ഷത്തേക്ക് കൈചൂണ്ടി അദ്ദേഹം ഉറങ്ങി പോയി എന്നും പറയുന്നുണ്ട്. .. ഇതിനൊപ്പം രാഹുല്‍ ഗാന്ധി സഭയില്‍ ഇരുന്ന് ഉറങ്ങുന്ന ദൃശ്യങ്ങളാണുള്ളത്.
സന്‍സദ് ടിവി വഴിയാണ് സഭാ സമ്മേളനങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാല്‍ സന്‍സദ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത വൈറൽ വിഡിയോയുടെ യഥാര്‍ത്ഥ വിഡിയോയില്‍ ഇത്തരത്തിൽ ആരും ഉറങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. ഇത് വിഡിയോ എഡിറ്റ് ചെയ്‌തതാണെന്ന സൂചനകൾ നൽകി.സന്‍സദ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത വിഡിയോ കാണാം.
കൂടുതൽ കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ റെഡ്ഡിറ്റിലെ ഇന്ത്യാ സ്പീക്‌സ് എന്ന പ്രൊഫൈലില്‍ നിന്നും TMC MP Saugata Roy raised question about muslim voters on Waqf ammendment and slept when Kiren Rijiju started answering എന്ന തലക്കെട്ടിനൊപ്പം വൈറൽ വിഡിയോയ്ക്ക് സമാനമായ വിഡിയോ പങ്കുവച്ചതായി ശ്രദ്ധയിൽപ്പെട്ടു.വിഡിയോ കാണാം കിരൺ റിജിജു മറുപടി പറഞ്ഞപ്പോൾ സൗഗത റോയ് ഉറങ്ങിയതിനെയാണ് എംപിമാർ പരിഹസിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറല്‍ വിഡിയോയില്‍ പ്രതിപക്ഷ നിരയില്‍ നിന്നും കിരണ്‍ റിജിജുവിനോട് ചോദ്യം ചോദിച്ചത് സൗഗത റോയ് എംപിയാണെന്നും, വൈറൽ വിഡിയോ എഡിറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമായി.
∙ വസ്‌തുത
കിരണ്‍ റിജിജുവിനോട് ചോദ്യം ചോദിച്ചത് സൗഗത റോയ് എംപിയാണ്. വിഡിയോ എഡിറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary: Viral Video of Rahul Gandhi Sleeping in Loksabha is Edited