മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ജി.സുധാകരൻ പിൻമാറിയതും വാർത്തയായിരുന്നു. ഇതിനിടെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ പാർട്ടിയിൽ അവഗണന നേരിടുന്നു എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും ജി.സുധാകരൻ പിൻമാറിയതും വാർത്തയായിരുന്നു. ഇതിനിടെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെ വിമർശിച്ചുകൊണ്ട് ജി.സുധാകരൻ നടത്തിയ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്താ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ക്രീൻഷോട്ടിൽ 24 ന്യൂസിന്റെ ലോഗോയും കാണാം. എന്നാൽ, പ്രചാരത്തിലുള്ള വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

∙ അന്വേഷണം

ADVERTISEMENT

"ഇന്ന് കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ ഇല്ല. കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ അഴിമതിക്കാരും, സ്വർണ കള്ളക്കടത്തുകാരും, ക്വട്ടേഷൻ സംഘങ്ങളും, മതഭീകരവാദികളും മാത്രമാണുള്ളതെന്ന് ജി. സുധാകരൻ" എന്നെഴുതിയ വാർത്താ സ്ക്രീൻഷോട്ട് ഉൾപ്പെടുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം 

വൈറൽ വാർത്താ സ്ക്രീൻഷോട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഫോണ്ടുകൾക്കിടയിലെ അകലവും സ്റ്റൈലും 24 ന്യൂസിന്റെ സാധാരണ വാർത്തകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമാണെന്ന് വ്യക്തമായി. ഇത് സ്ക്രീൻഷോട്ട് വ്യാജമായിരിക്കുമെന്ന സൂചന ലഭിച്ചു.

വാർത്താ സ്ക്രീൻഷോട്ടിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ കീവേഡ് സെർച്ച് ചെയ്‌തപ്പോൾ ഇത്തരം വാർത്തകളൊന്നും ലഭ്യമായില്ല. കണ്ണൂരിലെ പാർട്ടി പ്രവർത്തകരെ കുറിച്ച് ജി.സുധാകരൻ വിവാദമുണ്ടാക്കുന്ന പരാമർശം നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. തുടർന്ന് ഞങ്ങൾ 24 ന്യൂസ് വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും പരിശോധിച്ചു. ജി.സുധാകരൻ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് നടത്തിയ പരാമർശം സംബന്ധിക്കുന്ന വാർത്തകളോ കാർഡുകളോ കണ്ടെത്താനായില്ല.

തുടർന്ന് ഞങ്ങൾ 24 ന്യൂസ് ഓൺലൈൻ എഡിറ്റർ എബി തരകനെ ഫോണിൽ ബന്ധപ്പെട്ടു. "പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്, ഇത്തരമൊരു വാർത്ത 24 ന്യൂസ് ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടില്ല" അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ജി.സുധാകരൻ എന്ന കീവേഡിൽ 24 ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തകളുടെ പട്ടികയും ഞങ്ങൾ പരിശോധിച്ചു. സമാനമായ വാർത്തകളൊന്നും കണ്ടെത്താനായില്ല. ഇ.പി.ജയരാജൻ ജി.സുധാകരനെ ആലപ്പുഴയിലെ വീട്ടിലെത്തി കണ്ട വാർത്തയാണ് ഏറ്റവും ആദ്യമുള്ളത്. ആലപ്പുഴയിലെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന വിവാദങ്ങള്‍ക്കിടെയാണ് ഇ.പി.ജയരാജൻ ജി.സുധാകരന്റെ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് 24 ന്യൂസ് പങ്കുവച്ച വിഡിയോ റിപ്പോർട്ട് കാണാം.

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന വാക്ക് താൻ പറഞ്ഞതല്ലെന്ന് ജി.സുധാകരന്‍ വ്യക്തമാക്കിയെന്ന വാർത്തയും 24 ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 വർഷത്തിലധികമായി പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് താൻ, തിരുത്തലുകൾ പാർട്ടി നേരത്തെയും നടത്തിയിട്ടുണ്ട്, ഇന്ന് കൂടുതൽ നടത്തണമെന്നും അതു പറയുമ്പോൾ പാർട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭാഗം മാധ്യമങ്ങളും പാർട്ടിയിൽ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കൽ ക്രിമിനൽസും ആണെന്നും ജി.സുധാകരന്‍ വ്യക്തമാക്കി. ഈ വാർത്ത വായിക്കാം 

ലഭ്യമായ വിവരങ്ങളിൽ നിന്നും ജി.സുധാകരന്റെ പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വ്യക്തമായി.

∙ വാസ്തവം

ADVERTISEMENT

കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെ വിമർശിച്ച് ജി.സുധാകരൻ പ്രസ്താവന നടത്തിയെന്ന വാർത്താ സ്ക്രീൻഷോട്ട് വ്യാജമാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The news screenshot that G. Sudhakaran made a statement criticizing the communists in Kannur is fake