ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈ ഇന്ത്യൻസ് മെന്ററായ സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മെയ് ആറിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രണ്ട് ടീമുകൾ തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിനിടെയാണ്

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈ ഇന്ത്യൻസ് മെന്ററായ സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മെയ് ആറിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രണ്ട് ടീമുകൾ തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈ ഇന്ത്യൻസ് മെന്ററായ സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മെയ് ആറിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രണ്ട് ടീമുകൾ തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരത്തിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണി മുംബൈ ഇന്ത്യൻസ് മെന്ററായ സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മേയ് ആറിന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രണ്ട് ടീമുകൾ തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത് എന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ചിത്രത്തിന്റെ വസ്തുത മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം പരിശോധിച്ചു.

പ്രചരിക്കുന്ന ചിത്രം : ലിങ്ക്

ADVERTISEMENT

https://twitter.com/SampatOfficial/status/1656179599104147457/photo/1

'That's why it is said that rituals are not sold in the market. Your upbringing only tells how cultured you are. During the IPL match between Chennai and Mumbai, when Mumbai mentor Sachin Tendulkar came on the field, Chennai captain Mahendra Singh Dhoni went ahead and touched his feet. For information, let me tell that both are billionaires in terms of money. Proves how high humility and decency can take you no matter what. On the other hand, there are such people who get inflated towards the balloon even after having little position and money. There is only one life, it is up to us to decide how to live it.'

ഇത്തരമെ‌ാരു കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അന്വേഷണം

ADVERTISEMENT

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് വഴിയും കീ വേഡുകളുപയോഗിച്ചും പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ചിത്രം എവിടെയും കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ തിരച്ചിലിൽ ലഭിച്ച മറ്റെ‌ാരു ചിത്രത്തിൽ കുനിഞ്ഞ് കാലിൽ തൊടുന്നതിന് പകരം, വൈറലായ ചിത്രത്തിലേതു പോലെ സച്ചിന്റെ അരികിൽ ധോണി നിൽക്കുന്നതായുള്ള ചിത്രം കണ്ടെത്തി. ഏപ്രിൽ 8 ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് മുമ്പ് ഈ ഫോട്ടോ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ചിത്രീകരിച്ചതാണ്. തുടർന്നുള്ള തിരച്ചിലുകൾ, "രണ്ട് ഇതിഹാസങ്ങൾ, ഒരു ഫ്രെയിം" എന്ന  തലക്കെട്ടോടെയുള്ള ഐപിഎൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഏപ്രിൽ 8-ലെ ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു.

source:twitter

ലിങ്ക്

https://twitter.com/ChennaiIPL/status/1644697387129004033

ഐ.പിഎലിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ ചിത്രവും ഇതിന്റെ വിഡിയോയും നൽകിയിട്ടുണ്ട്. ലിങ്ക് കാണാം.

ADVERTISEMENT

ചിത്രം ലിങ്ക്

https://www.facebook.com/IPL/photos/10159575088513634/?

ചിത്രം ഉൾപ്പടുന്ന വിഡിയോ ലിങ്ക്

https://twitter.com/IPL/status/1644702362949529608?

ചിത്രം  കൂടുതൽ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് തെളിയിക്കുന്ന ചില തെളിവുകൾ കണ്ടെത്തി.

വ്യാജ ചിത്രത്തിലെ ധോണിയുടെ തലയുടെ വലിപ്പവും യഥാർത്ഥ ചിത്രത്തിലെ ധോണിയുടെ തലയുടെ വലിപ്പവും വ്യത്യസ്തമാണ്.

വ്യാജ ചിത്രത്തിലെ ലൈറ്റിങ് യഥാർത്ഥ ചിത്രത്തിലെ ലൈറ്റിങ്ങിൽ നിന്ന് വ്യത്യസ്തമാണ്.

വ്യാജ ചിത്രത്തിലെ ഗ്രൗണ്ടിന്റെ ഘടനയും സ്റ്റേഡിയത്തിന്റെ  പരിസരവും യഥാർത്ഥ ചിത്രത്തിലേതിൽ നിന്ന് വ്യത്യസ്തമാണ്. 

വ്യാജ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സച്ചിന്റെ ചിത്രം യഥാർത്ഥ ചിത്രത്തിലുള്ളത് തന്നെയാണ്. യഥാർത്ഥ ചിത്രത്തിൽ സച്ചിന്റെ പിറകിലായി നിൽക്കുന്നവരും വ്യാജ ചിത്രത്തിൽ അതേയിടത്ത് സ്ഥാനം പിടിച്ചിച്ചുണ്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് യഥാർത്ഥ ചിത്രത്തിലുള്ളതെങ്കിൽ പ്രചരിക്കുന്നത് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമെന്ന തരത്തിലാണ്.

വസ്തുത

എം.എസ് ധോണി സച്ചിൻ ടെണ്ടുൽക്കറുടെ കാലിൽ തൊടുന്നതായി പ്രചരിക്കുന്ന ചിത്രം  വ്യാജമാണ്. 2023 ഏപ്രിൽ 08-ന് മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് മുമ്പ് എടുത്തതാണ് യഥാർത്ഥ ചിത്രം. യഥാർത്ഥ ചിത്രത്തിൽ, ധോണിയും സച്ചിനും അരികിൽ നിൽക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.  യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്താണ് ധോണി സച്ചിന്റെ കാലിൽ തൊടുന്നത് പോലെ വ്യാജ ചിത്രം സൃഷ്ടിച്ചത്.

English Summary: Photo of MS Dhoni touching the feet of Sachin Tendulkar - Fact Check

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT