ഇത് ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റോ? സത്യമറിയാം |Fact Check
ലിബിയയിൽ നാശം വിതച്ച ഡാനിയൽ കൊടുങ്കാറ്റിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊടുങ്കാറ്റിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു.

ലിബിയയിൽ നാശം വിതച്ച ഡാനിയൽ കൊടുങ്കാറ്റിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊടുങ്കാറ്റിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു. സത്യമറിയാം.
അന്വേഷണം
ഒരു കെട്ടിടത്തിന് പിന്നിൽ ചുഴലിക്കാറ്റും മിന്നലും ദൃശ്യമാകുന്ന ഒരു വിഡിയോയാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഇടയ്ക്കിടെയുള്ള മിന്നലും വിഡിയോയിൽ കാണാം.ഡാനിയൽ കൊടുങ്കാറ്റിന്റെ ഫലമായി ലിബിയയിലെ ബെൻഗാസിയിൽ ക്യാമറയിൽ പതിഞ്ഞ വലിയ ചുഴലിക്കാറ്റ് എന്നാണ് വിഡിയോയ്ക്കൊപ്പം ഞങ്ങൾക്ക് ലഭിച്ച സന്ദേശം.
റിവേഴ്‌സ് ഇമേജ് തിരയലിൽ സ്റ്റോക്ക് ഇമേജുകളിലും ഷട്ടർസ്റ്റോക്കിലും ഈ വിഡിയോയുടെ ക്രോപ്പ് ചെയ്യാത്ത പതിപ്പ് ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ കണ്ടെത്തിയ ഈ വിഡിയോയിൽ ചുഴലിക്കാറ്റും മിന്നലും ഇല്ലായിരുന്നു. ഒരു കൊടുങ്കാറ്റ് വിഡിയോയിൽ ചേർത്തിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാതാവും സ്റ്റോം ചേസറുമായ ഗബ്രിയേൽ കോക്‌സ് പ്രഫഷനലായി ചിത്രീകരിച്ച ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം, കൊടുങ്കാറ്റ് വിഡിയോകൾ എന്നിവയുടെ നിർമ്മാതാക്കളായ സിനിമാറ്റിക് സ്റ്റോം ഫൂട്ടേജ് എന്ന പേജിനാണ് വിഡിയോ ക്രെഡിറ്റ് നൽകിയിരിക്കുന്നത്.
rtsarovvideo എന്ന യൂട്യൂബ് ചാനലിലും 2023 സെപ്റ്റംബർ 4-ന് പോസ്റ്റ് ചെയ്ത ഈ വൈറൽ വിഡിയോ ഞങ്ങൾ കണ്ടെത്തി. rtsarovvideo വിഡിയോ ചാനലിനെ കുറിച്ച് തിരഞ്ഞപ്പോൾ പ്രകൃതി ദുരന്തങ്ങളുടെ യഥാർത്ഥവും എഡിറ്റു ചെയ്തതുമായ വിഡിയോകളാണ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമായി.
ഈ ചാനലിൽ ഹിലരി, ബിപർജോയ് ചുഴലിക്കാറ്റുകളുടെ ദൃശ്യങ്ങൾ എന്ന നിലയിൽ തെറ്റായി പങ്കിട്ട CGI വിഡിയോകൾ നീക്കം ചെയ്തിട്ടുള്ളതായും ഞങ്ങൾ കണ്ടെത്തി. ഞങ്ങള്‍ സാങ്കേതിക വിദ്യാ വിദഗ്ദരുമായി സംസാരിച്ചപ്പോൾ ഇതിൽ നിന്ന് പ്രചരിക്കുന്ന വിഡിയോ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സിജിഐ വിഡിയോ ആണെന്ന് വ്യക്തമായി.
വാസ്തവം
ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റിന്റേതെന്ന തരത്തിൽ പ്രചരിക്കുന്നത് സിജിഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വിഡിയോയാണ്.
English Summary : Viral Video Of Deadly Storm Daniel In Lybia Is CGI Created