അപൂർവ ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളോ? സത്യമറിയാം |Fact Check
നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളുടെ ചിത്രം എന്ന തരത്തിൽ രണ്ട് പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റ് വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു. സത്യമറിയാം. അന്വേഷണം കീവേഡുകളുടെ തിരയലിൽ

നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളുടെ ചിത്രം എന്ന തരത്തിൽ രണ്ട് പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലും ലഭിച്ചു. ഇതിന്റെ സത്യമറിയാം.
∙ അന്വേഷണം
ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ സമാനമായ ചിത്രം ഉള്‍പ്പെടുന്ന ഒരു ലേഖനം മനോരമ ഓണ്‍ലൈനില്‍ മുൻപ് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച് തിരഞ്ഞപ്പോൾ ലേഖനത്തിന്റെ രചയിതാവ് അയ്യങ്കാളിയുടെ ചെറുമകന്‍ ടി.കെ അനിയന്‍ ആണെന്ന് വ്യക്തമായി.
‘ഇന്ന് അയ്യങ്കാളി ദിനം; കഥയിലൂടെ അറിഞ്ഞ മുത്തച്ഛന്‍’ എന്ന തലക്കെട്ടോടെ 2017 ഓഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച ഫീച്ചറിൽ ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ എന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. അയ്യന്‍കാളിയുടെ ചെറുമകനും തിരു–കൊച്ചി നിയമസഭാ സ്പീക്കറുമായിരുന്ന ടി.ടി. കേശവ ശാസ്ത്രികളുടെയും അയ്യങ്കാളിയുടെ മകള്‍ കെ. തങ്കമ്മയുടെയും മകനാണ് ടി.കെ.അനിയൻ.
ചിത്രത്തെക്കുറിച്ചുള്ള തിരച്ചിലിൽ മറ്റൊരു പ്രസിദ്ധീകരണത്തിലും പ്രചരിക്കുന്ന ചിത്രം കണ്ടെത്തി. തിരുവിതാംകൂറിലെ ഹരിജന നേതാവും കാല്‍നൂറ്റാണ്ടുകാലമായി ശ്രീമൂലം അസംബ്ലിയിലെ അംഗവും ആയ ശ്രീ. അയ്യങ്കാളിയുടെ വായോവൃദ്ധരായ മാതാപിതാക്കള്‍. 118 വയസ് തികഞ്ഞ അച്ഛനും 111 വയസ് തികഞ്ഞ അമ്മയും തിരുവനന്തപുരത്തുള്ള വസതിയില്‍ എന്നാണ് ഈ ചിത്രത്തോടൊപ്പം നൽകിയ വിശദീകരണം.
അയ്യങ്കാളിയുമായി ബന്ധപ്പെട്ട് ചരിത്ര രേഖകളിൽ പരാമർശിക്കുന്ന വെങ്ങാനൂര്‍ മുടിപ്പുരയിലെ വാത്തി കുടുംബത്തില്‍ നിന്നും സദാനന്ദാശ്രമ മഠാധിപതിയില്‍ നിന്നും ഞങ്ങൾ വിവരങ്ങള്‍ ശേഖരിച്ചു.സമൂഹ മാധ്യമങ്ങളിൽ കൂടുതൽ തിരഞ്ഞപ്പോൾ 1937ലെ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. പാലസ് ഫ്രണ്ട്സ് എന്നും ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യങ്കാളിയുടെ അച്ഛനും അമ്മയും. അയ്യന് 118ഉം മാലയ്ക്ക് 111 ഉം വയസുള്ളപ്പോൾ എന്നാണ് അവിടെയും രേഖപ്പെടുത്തിയിരിക്കുന്നത്.
പിന്നീട് ഞങ്ങൾ ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളെ കുറിച്ച് തിരഞ്ഞപ്പോൾ വൈറൽ ചിത്രത്തിലുള്ളത് ശ്രീനാരായണ ഗൂരുവിന്റെ മാതാപിതാക്കളല്ലെന്ന സ്ഥിരീകരണവുമായി ശിവഗിരി മഠത്തിലെ വക്താവ് സച്ചിദാനന്ദ സ്വാമിയുടെ വിശദീകരണം ഞങ്ങൾക്ക് ലഭിച്ചു.
ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കൾ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ചില കുബുദ്ധികൾ വ്യാപകമായി പ്രചരിപ്പികുന്നുണ്ട്. ചില ഗുരുഭക്തർ ഇതു അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഗുരുദേവൻ വീടുവിട്ട കാലത്തു തന്നെ ആദ്യം മാതാവു കുട്ടിയമ്മയും തുടർന്ന്പിതാവു മാടനാശാനും മരിച്ചിരുന്നു. ഉദ്ദേശം 60 വയസ്സിനു മുൻപായിരിക്കണം ഇത് എന്നു കണക്കിലൂടെ അറിയാനാകും. ഗുരുവിന്റെ മാതാപിതാക്കളുടെ ചിത്രം ആരും എടുത്ത് സൂക്ഷിച്ചിരുന്നില്ല.വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിലെ മാതാപിതാക്കൾക്ക് 100 വയസ്സിനോടടുത്തു പ്രായം കാണും. ശ്രീനാരായണ ഭക്തർ ഈ വ്യാജ പ്രചാരണത്തിൽ പെടാതിരിക്കുക.ചിലരിൽ ഉണ്ടായ തെറ്റിദ്ധാരണ മാററുവാൻ ഈ കുറിപ്പ് വ്യാപകമായി പ്രചരിപ്പിക്കുക എന്നാണ് ശിവഗിരി മഠാധിപതിയുടെ വിശദീകരണത്തിലുള്ളത്.
കൂടുതൽ സ്ഥിരീകരണത്തിന് ശിവഗിരി മഠവുമായി ബന്ധപ്പെട്ടപ്പോഴും വൈറൽ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ശ്രീനാരായണ ഗുരുവിന്റെ മാതാപിതാക്കളല്ല പോസ്റ്റുകൾ തെറ്റിദ്ധാരണാജനകമാണ്.
English Summary:The pictures circulated are not Sree Narayana Guru's parents