ഹലാൽ ഭക്ഷണങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുള്ളതാണ്. ഒരു മുസ്‍ലിം കടയുടമ തന്റെ തുപ്പൽ ചേർത്തതിന് ശേഷം ഒരു കസ്റ്റമർക്ക് ജ്യൂസ് നൽകുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഹലാൽ ആണെന്ന കാരണത്താലാണ് ജ്യൂസിൽ തുപ്പിയതെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹലാൽ ഭക്ഷണങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുള്ളതാണ്. ഒരു മുസ്‍ലിം കടയുടമ തന്റെ തുപ്പൽ ചേർത്തതിന് ശേഷം ഒരു കസ്റ്റമർക്ക് ജ്യൂസ് നൽകി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഹലാൽ ആണെന്ന കാരണത്താലാണ് ജ്യൂസിൽ തുപ്പിയതെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

ADVERTISEMENT

മുസ്‍ലിം കടയുടമ തന്റെ തുപ്പൽ ചേർത്തതിന് ശേഷം ഒരു കസ്റ്റമർക്ക് ഒരു ഗ്ലാസ് ജ്യൂസ് നൽകുന്നു. ഈ തുപ്പൽ ഒരു പരമ്പരാഗത ഇസ്‌ലാമിക ആചാരമല്ല. സൗദികളേക്കാൾ വിശുദ്ധരാകാൻ ആഗ്രഹിക്കുന്ന നിരക്ഷരരായ പുരോഹിതരുടെ ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടുത്തമാണിത്. ഈ വിവരണവും വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

വൈറൽ വിഡിയോയിലുള്ള വിവരങ്ങൾ അറബിയിലാണ് നൽകിയിരിക്കുന്നത്. അറബി പദങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയപ്പോൾ വിഡിയോയിൽ തയീർ അബു സുബൈദയുടെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ തമാശ എന്നെഴുതിയിരിക്കുന്നത് കണ്ടെത്തി. പ്രാങ്ക് വിഡിയോകളടക്കം ചിത്രീകരിക്കുന്ന  പലസ്തീൻ പൗരൻ കൂടിയായ തയിർ അബു സുബെയ്ദയുടെ യൂട്യൂബ് ചാനൽ ചിത്രീകരിച്ച വിഡിയോയാണിതെന്നും തിരച്ചിലിൽ വ്യക്തമായി.

ADVERTISEMENT

വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ, സമൂഹമാധ്യമങ്ങളിൽ സമാന വിഡിയോ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. തയീർ  അബു സുബൈദയുടെ തമാശയായിട്ടാണ് ഈ പോസ്റ്റുകളെല്ലാം വിഡിയോയെക്കുറിച്ച് പരാമർശിക്കുന്നത്.

കൂടുതൽ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, പ്രചരിക്കുന്ന വിഡിയോ ടിക് ടോക്കിൽ വൈറലാണെന്ന് ഞങ്ങൾ കണ്ടെത്തി. വൈറൽ വിഡിയോ 25 സെക്കൻഡാണ്, എന്നാൽ വൈറൽ വിഡിയോയുമായി സാമ്യമുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന 1:47 മിനിറ്റ് ദൈർഘ്യമുള്ള കുറച്ച് ടിക് ടോക്ക് വിഡിയോകളും ഞങ്ങൾക്ക്  ലഭിച്ചു.

ADVERTISEMENT

TikTok-ന് രാജ്യത്ത് നിയന്ത്രണമുള്ളതിനാൽ ഞങ്ങളുടെ യുഎഇ ലേഖകൻ വിഡിയോയുടെ പൂർണ്ണ രൂപം ഞങ്ങൾക്ക് നൽകി. പരിശോധിച്ചപ്പോൾ, ഇത് ഒരു പ്രാങ്ക് വിഡിയോയാണെന്ന് ഞങ്ങൾ കണ്ടെത്തി. മുഴുനീള വിഡിയോയിൽ തുടക്കത്തിൽ വൈറൽ ക്ലിപ്പും പിന്നീട് ഫുഡ് ട്രക്കിനുള്ളിൽ സ്ഥാപിച്ച ക്യാമറയും കാണിക്കുന്നു. മുൻ ഭാഗത്ത് താൻ വഴക്കിട്ട ആളുമായി ഉപഭോക്താവ് ചിരിക്കുന്നതും സംഭാഷണം നടത്തുന്നതും ചുറ്റുമുള്ള കാണികൾ കൈയടിക്കുന്നതും കടയുടമ കസ്റ്റമറെ ആശ്ലേഷിക്കുന്നതും മുഴുനീള വിഡിയോയിലുണ്ട്.

മുസ്‍ലിം കടയുടമ ഉപഭോക്താവിന് ജ്യൂസ് നൽകുന്നതിന് മുമ്പ് അതിൽ തുപ്പിയിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തമായി. 

‌∙ വസ്തുത

പലസ്തീൻ യൂട്യൂബർ തയിർ അബു സുബെയ്ദ ചിത്രീകരിച്ച പ്രാങ്ക് വിഡിയോയാണ് പ്രചരിക്കുന്നത്. വിഡിയോ മതപരമല്ല. 

English Summary: Muslim shopkeeper did not spit in the juice before serving it to the customer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT