ഒരാൾ കത്തുന്ന ഗ്യാസ് സിലിണ്ടറിന് നേരെ മാവ് വിതറി തീ കെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍8129100164ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം ഒരാൾ കത്തുന്ന ഗ്യാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾ കത്തുന്ന ഗ്യാസ് സിലിണ്ടറിന് നേരെ മാവ് വിതറി  തീ കെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്നുണ്ട്.  വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

അന്വേഷണം

ADVERTISEMENT

ഒരാൾ കത്തുന്ന ഗ്യാസ് സിലിണ്ടറിന് നേരെ മാവ് വിതറി  തീ കെടുത്തുന്നതാണ് വിഡിയോയിൽ

സാമൂഹിക അവബോധം ഒരു പിടി ഗോതമ്പ് പൊടിക്ക് ഗ്യാസ് സിലിണ്ടറിന്റെ തീ തൽക്ഷണം കെടുത്താൻ കഴിയും പരമാവധി ഷെയർ ചെയ്യുക എന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ വൈറൽ വിഡിയോ നിരവധി പേർ ഷെയർ ചെയ്തതായി കണ്ടെത്തി. എന്നാൽ തീയിലേക്ക് വിതറുന്നത് കെമിക്കല്‍ പൗഡറാണെന്ന് പലരും വിഡിയോയുടെ കമന്റുകളിൽ വ്യക്തമാക്കുന്നുണ്ട്.

ആളിക്കത്തുന്ന തീയണക്കാൻ ഗോതമ്പ്പൊടിക്ക് സാധിക്കുമോ എന്നറിയാനായി ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ ഇത് സംബന്ധിച്ച് നിരവധി പഠനങ്ങളും വിഡിയോ വിശദീകരണങ്ങളും ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ  കാണാം

ADVERTISEMENT

ധാന്യപ്പൊടികളുടെ സ്‌ഫോടന ശേഷി വളരെ ശക്തമാണെന്നാണ് വിവിധ റിപ്പോർട്ടുകൾ  വ്യക്തമാക്കുന്നത്.

മാവിന് തീ കെടുത്താൻ കഴിയില്ല, ഒരു സാഹചര്യത്തിലും തീജ്വാലയിലേക്ക് മാവ് എറിയരുത്. കണികകൾ കത്താനുള്ള സാധ്യത വളരെ കൂടുതലാണ്. തീജ്വാലകളെ കെടുത്തിക്കളയാത്തതും ഏറ്റവും മോശമായാൽ പൊടി പൊട്ടിത്തെറിക്കുന്നതുമായ ഒരു ജ്വലിക്കുന്ന വസ്തുവാണ് മാവ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വളരെ ചെറിയ തരികളായ മാവ് വലിയ അളവില്‍ വായുവിലേക്ക് ഉയരുമ്പോള്‍ ഓക്‌സിജന്റെ സാന്നിധ്യവും കൂടി ചേര്‍ന്നാണ് തീ ആളിക്കത്തുന്നത്.

റോയൽ സൊസൈറ്റി ഒാഫ് കെമിസ്ട്രിയുടെ ഈ വിഡിയോ മാവിന് തീപിടിക്കുന്നതെങ്ങനെയെന്ന് വിശദമായി വ്യക്തമാക്കുന്നു.  

ഔദ്യോഗിക വിശദീകരണത്തിനായി കേരള ഫയർ ആന്റ് റെസ്‌ക്യു വിഭാഗത്തെ ഞങ്ങൾ സമീപിച്ചു. വിഡിയോയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകളായിരിക്കാം വൈറൽ വിഡിയോയിൽ തീ അണയ്ക്കാനായി ഉപയോഗിച്ചിട്ടുള്ളത്.എന്നിരുന്നാലും തരിയടങ്ങിയ മാവ് ഉൾപ്പെടെയുള്ള ഒരു വസ്തുക്കളും ആളിപ്പടരുന്ന തീയണക്കാൻ ഉപയോഗിക്കില്ല. കാരണം  തീ ആളിക്കത്താൻ മാത്രമെ ഇത് സഹായിക്കുകയുള്ളു. ശക്തമായി ആളുന്ന തീയിലേക്ക് മാവിന്റെ പൊടി വിതറുമ്പോൾ പൊടിയുടെ ചെറിയ തരികള്‍ ഓക്‌സിജനുമായി ചേര്‍ന്ന് തീയെ ആളിക്കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ഇത്തരം തെറ്റായ വിവരങ്ങൾ പരീക്ഷിച്ചാൽ അപകടത്തിന്റെ വ്യാപ്ത്പി വർധിക്കുമെന്നും ആരും ഇത് അനുകരിക്കരുതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ADVERTISEMENT

കൂട്ടിയിട്ട മാവ് ഓക്‌സിജനുമായി ചേര്‍ന്ന് ശക്തമായി പൊട്ടിത്തെറിക്കുന്ന മറ്റൊരു വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

വസ്തുത

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാല്‍ ഗോതമ്പ് പൊടി ഉപയോഗിച്ച് കെടുത്താന്‍ സാധിക്കുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary:The propaganda that if there is a fire in a cooking gas cylinder put corn flour on it to extinguish the fire is false