അന്റാർട്ടിക്കയിൽ വിരിഞ്ഞ പൂക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആഗോളതാപനത്തിന്റെ ആശങ്ക പങ്ക് വയ്ക്കുന്ന ചിത്രത്തിൽ വലിയ മഞ്ഞുമലകൾക്ക് മുന്നിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്റാർട്ടിക്കയിൽ വിരിഞ്ഞ പൂക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആഗോളതാപനത്തിന്റെ ആശങ്ക പങ്ക് വയ്ക്കുന്ന ചിത്രത്തിൽ വലിയ മഞ്ഞുമലകൾക്ക് മുന്നിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ വസ്തുത പരിശോധിക്കാൻ മനോരമ  ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

അന്വേഷണം

ADVERTISEMENT

അന്റാർട്ടിക്കയിൽ പൂക്കൾ വിരിയുന്നു. ഇനി ഭൂമി തിളച്ചു മറിയും. സസ്തനികൾ ചത്തൊടുങ്ങും എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്.

ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ ഫോട്ടോഗ്രഫി കമ്പനിയായ ഡ്രീംസ്‌ടൈമാണ്  ചിത്രം നൽകിയിരിക്കുന്നത്. ചിത്രം യഥാർത്ഥത്തിൽ വെസ്റ്റ് ഗ്രീൻലാൻഡിലെ ഡിസ്‌കോ ബേയിൽ നിന്നുള്ളതാണ്. സെർജെ ഉർയാട്നിക്കോവിനാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫിക് ഏജൻസിയായ അലാമിയിലും ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ഡെൻമാർക്കിന്റെ ഭാഗമായ  ദ്വീപായ ഗ്രീൻലാൻഡിൽ നിന്നാണ് ചിത്രം പകർത്തിയതെന്ന് വ്യക്തമായി.

അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് (Colobanthus quitensis) അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്സ് (Deschampsia antarctica), എന്നീ രണ്ട് സസ്യങ്ങളാണ് അന്റാർട്ടിക്കയിൽ ഇതു വരെ കണ്ടെത്തിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നത്.

ADVERTISEMENT

ആഗോളതാപനത്തിന്റെ ഫലമായി ഈ രണ്ട് ഇനങ്ങളും ഇപ്പോൾ മുമ്പത്തേക്കാൾ വളരെ വേഗത്തിൽ വളരുന്നതായും പഠനങ്ങൾ പറയുന്നു. 

അന്റാർട്ടിക്കയിൽ രണ്ട് ഇനം പൂച്ചെടികൾ മാത്രമേ കാണപ്പെടുന്നുള്ളൂ.മരങ്ങളോ കുറ്റിച്ചെടികളോ ഇല്ല എന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവ്വേയിലും വ്യക്തമാക്കുന്നുണ്ട്. 

വസ്തുത

അന്റാർട്ടിക്കയിലെ സസ്യങ്ങളുടെ വളർച്ചാ നിരക്ക് ഉയർന്നതായ സർവ്വേയുടെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗ്രീൻലാന്ഡിൽ നിന്ന് പകർത്തിയതാണ് വൈറൽ ചിത്രം. 

English Summary: Greenland Flower Images Misrepresented as Antartic bloomed flowers