ഇസ്രയേൽ–ഹമാസ് യുദ്ധത്തിന്റെ വിവിധ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ ബെഞ്ചമിൻ നെതന്യാഹു തന്റെ മകനെ ഹമാസിനെതിരെ യുദ്ധം ചെയ്യാൻ സൈന്യത്തിലേക്ക് അയക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേൽ–ഹമാസ് യുദ്ധത്തിന്റെ വിവിധ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ ബെഞ്ചമിൻ നെതന്യാഹു തന്റെ മകനെ ഹമാസിനെതിരെ യുദ്ധം ചെയ്യാൻ സൈന്യത്തിലേക്ക് അയക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

ഇന്ത്യയിലെ ഏതെങ്കിലും നേതാവിന്റെ മകൻ സൈന്യത്തിലുണ്ടൊ? ഏതെങ്കിലും നേതാവിന്റെ മകൻ അതിർത്തിയിൽ ഡ്യൂട്ടിയിൽ ഉണ്ടൊ? ഇവിടെ നെതന്യാഹുവിന്റെ മകനെ അനുഗ്രഹിച്ച് യുദ്ധമുഖത്തേക്ക് യാത്രയാക്കുന്നു. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് തിരയലിൽ 2014–ൽ ഇതേ ചിത്രം ഉൾപ്പെടുന്ന നിരവധി റിപ്പോർട്ടുകൾ  ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

2014 ഡിസംബർ 30-ന് പ്രസിദ്ധീകരിച്ച മറ്റൊരു വാർത്താ റിപ്പോർട്ടിലും നെതന്യാഹുവിന്റെ മകൻ അവ്‌നർ ഐഡിഎഫിൽ ( ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൽ) ചേർന്നതായി കണ്ടെത്തി. അവ്‌നർ നെതന്യാഹു ഇസ്രയേൽ പ്രതിരോധ സേനയിൽ  സൈനിക സേവനത്തിന് പ്രവേശിക്കുന്നതിന് എത്തിയപ്പോൾ പിതാവ് നെതന്യാഹുവും മാതാവ് സാറയും ചേർന്ന് യാത്രയയ്ക്കുന്നതാണ് ചിത്രം.

നെതന്യാഹുവിന്റെ മകൻ രക്ഷിതാക്കൾക്കൊപ്പം സൈന്യത്തിൽ ചേരാൻ എത്തിയതിനെ കുറിച്ച് റിപ്പോർട്ട് കൂടുതൽ വിശദമാക്കുന്നുണ്ട്.

ADVERTISEMENT

മകൻ സൈന്യത്തിലേക്ക് പോകുന്നത് കാണുന്ന ഓരോ അമ്മയെയും അച്ഛനെയും പോലെ ഞങ്ങളും വികാരഭരിതരാണ് എന്നാണ് നെതന്യാഹു മകന്റെ യാത്രയയപ്പ് വേളയിൽ പറഞ്ഞത്. ഇസ്രയേലിലെ ഓരോ 18 വയസ്സുകാരനും സൈന്യത്തിൽ സേവനമനുഷ്ഠിക്കേണ്ടതുണ്ട്.അത്തരത്തിൽ തന്റെ മകനെ മാറ്റി നിർത്താതെ സൈനിക സേവന പരിശീലനത്തിന് അയയ്ക്കുകയാണെന്നാണ് നെതന്യാഹു റിപ്പോർ‌ട്ടുകളിൽ വ്യക്തമാക്കുന്നത്.

കൂടുതൽ തിരച്ചിലിൽ സൈനിക സേവനം പൂർത്തിയാക്കി തിരികെ എത്തിയ നെതന്യാഹുവിന്റെ മകൻ അവ്‌നറെ കുറിച്ച് 2017 ഡിസംബറിലെ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു.

അതിനാൽ, നെതന്യാഹു തന്റെ മകനെ സൈന്യത്തിലേക്ക് അയക്കുന്ന ചിത്രം അടുത്തിടെയുള്ളതല്ലെന്നും 2014-ൽ സൈനിക സേവനത്തിന് പോയപ്പോഴുള്ള യാത്രയയ്പ്പിന്റെ ചിത്രങ്ങളാണെന്നും സ്ഥിരീകരിച്ചു.

വാസ്തവം

ഇസ്രയേൽ–ഹമാസ് യുദ്ധത്തിന് മകനെ യാത്രയാക്കുന്ന ഇസ്രയേൽ പ്രസിഡന്റ് നെതന്യാഹുവിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സൈനിക സേവനത്തിനായി പോയ മകനെ യാത്രയാക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചിത്രം ഏഴ് വർഷങ്ങൾക്ക് മുന്‍പുള്ളതാണ്. 

English Summary :The image circulating of Israeli President Netanyahu sending his son off to the Israel-Hamas war is misleading

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT