അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദത്തോടെ തമിഴ് ചിത്രമായ 'ജീൻസ്' എന്ന ചിത്രത്തിലെ 'കണ്ണോടു കാൺപതെല്ലാം' എന്ന ഗാനം ആലപിക്കുന്ന കുട്ടിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം ∙ അന്വേഷണം Grandson of SPB എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദത്തോടെ തമിഴ് ചിത്രമായ 'ജീൻസ്' എന്ന ചിത്രത്തിലെ 'കണ്ണോടു കാൺപതെല്ലാം' എന്ന ഗാനം ആലപിക്കുന്ന കുട്ടിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ വാസ്തവമറിയാം

അന്വേഷണം

ADVERTISEMENT

Grandson of SPB എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം

വിഡിയോയിലെ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ, 2020 ജൂൺ 19-ന് ഒരു യൂട്യൂബ് ചാനലിൽ പോസ്‌റ്റ് ചെയ്‌ത സമാന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 

ADVERTISEMENT

മലരേ മൗനമാ–ആദിത്യ സുരേഷിന്റെ മനോഹരമായ ആലാപനം എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ, ആദിത്യ സുരേഷിന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ഇതേ വിഡിയോ ഞങ്ങൾ കണ്ടെത്തി. 

ADVERTISEMENT

വിഡിയോയ്ക്കൊപ്പമുള്ള കമന്റുകൾ പരിശോധിച്ചപ്പോൾ, എസ്പിബിയുടെ ചെറുമകനാണോ എന്നുള്ള ചോദ്യങ്ങൾക്ക് താൻ എസ്പിബിയുടെ ചെറുമകനല്ലെന്നും വാർത്ത വ്യാജമാണെന്നും ആദിത്യ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്ന് തന്നെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

കൊല്ലം ജില്ലയിൽ നിന്നുള്ള ജനപ്രിയ ബാലഗായകനായ ആദിത്യ സുരേഷ് ജന്മനാ ബ്രിറ്റിൽ ബോൺ രോഗം ബാധിതനാണ്. ക​വി​ത​ക​ളും​ ​സി​നി​മാ​ഗാ​ന​ങ്ങ​ളും​ ​മാ​പ്പി​ള​പ്പാ​ട്ടു​മൊ​ക്കെ​ ​ഹൃ​ദയ​സ്പ​ർ​ശി​യാ​യി​ ​ആ​ല​പി​ക്കും.സമൂഹമാധ്യമങ്ങളിൽ നിരവധി ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ ആദിത്യക്ക് പ്രധാനമന്ത്രി രാഷ്ട്രീയബാല പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുടുംബ ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു. ചിത്രം കാണാം.

വസ്തുത

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോയിലുള്ള കുട്ടി കൊല്ലം സ്വദേശിയായ ഗായകൻ ആദിത്യ സുരേഷാണ്. പ്രചാരണം വ്യാജമാണ്. 

English Summary: The boy in the viral video claiming to be SP Balasubramaniam's grandson is singer Aditya Suresh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT