മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. എന്നാൽ ഇതിനിടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഇന്ത്യയിലുള്ള എല്ലാവർക്കും മുകേഷ് അംബാനി 5000 രൂപ സൗജന്യമായി നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. എന്നാൽ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഇന്ത്യയിലുള്ള എല്ലാവർക്കും മുകേഷ് അംബാനി 5000 രൂപ സൗജന്യമായി നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഇതിനിടെ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙അന്വേഷണം
5000 കാ ഇനാം അംബാനി ഫാമിലി തരഫ് സെ എന്ന് കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ADVERTISEMENT

ഓരോ ഇന്ത്യൻ പൗരനും അത് ജിയോയിൽ നിന്ന് ലഭിക്കും രൂപ 5000. അക്കൗണ്ടിലേക്ക് പണം പിൻവലിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന വാചകങ്ങളോടെ  മറ്റൊരു ലിങ്കിലേക്ക് തുറക്കുന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. Inaam jeeto 2 എന്ന ഫെയ്‌സ്ബുക് പേജിൽ നിന്നാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്.

ഓഫർ ലഭിക്കുമെന്ന വാഗ്ദാനം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ https://bumper-gifts.to/Boss/Malayalam/index.html എന്ന മറ്റൊരു സൈറ്റിലേക്കാണ് എത്തുക. ആ പേജിൽ മുകേഷ് അംബാനിയുടെയും മകന്റെയും ഭാവി വധുവിന്റെയും ചിത്രങ്ങൾക്കൊപ്പം ജിയോയുടെ എംബ്ലവും നൽകിയിട്ടുണ്ട്.

ADVERTISEMENT

മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് അംബാനിജി ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് 5000 രൂപ വരെ സൗജന്യമായി നൽകുന്നു. യുപിഐ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുക എന്നീ വാചകങ്ങളും പേജിൽ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ബാങ്കിലേക്ക് പണം അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന വാചകത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്ക് പരിശോധിച്ചപ്പോൾ Inactive എന്നാണ് കണ്ടെത്താൻ സാധിച്ചത്.

പ്രചാരണത്തിന്റെ ഉറവിടമായ വെബ്സൈറ്റിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ ഒരു ഗെയ്മിങ് ആപ്പുമായി ബന്ധപ്പെട്ട പേജാണിതെന്ന് വ്യക്തമായി.ഇവരുടെ ഫെയ്സ്ബുക് പേജിൽ നിന്ന് വൈറൽ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. പേജിൽ നൽകിയ വെബ്സൈറ്റ് വിവരങ്ങൾ പരിശോധിച്ചപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുള്ള Age Of Battles എന്ന ഗെയ്മിങ് ആപ്പിലേക്കുള്ള പേജിലാണ് ഞങ്ങളെത്തിയത്. 

ADVERTISEMENT

പ്രചാരണത്തെ കുറിച്ചുള്ള കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ റിലയൻസ് ജിയോ അധികൃതരുമായി സംസാരിച്ചു. ഇത്തരം ഒരു പോസ്റ്റ് തീർത്തും വ്യാജമാണെന്നും ആരും തന്നെ ഇത് ഷെയർ ചെയ്യരുതെന്നും ജിയോ അധികൃതർ വ്യക്തമാക്കി.  ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ വ്യക്തിവിവരങ്ങളടക്കം ശേഖരിച്ച് അക്കൗണ്ടിൽ നിന്നുള്ള പണമടക്കം നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്നും ഉപഭോക്താക്കളും പൊതുജനങ്ങളും വഞ്ചിക്കപ്പെടരുതെന്നും ജിയോ അധികൃതർ വ്യക്തമാക്കി.

∙ വസ്തുത

മകന്റെ വിവാഹത്തോടനുബന്ധിച്ച് മുകേഷ് അംബാനി എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളിലേയ്ക്ക് 5000 രൂപ നൽകുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.

English Summary: The post circulating with the claim that Mukesh Ambani is giving Rs 5000 to every Indian's account is fake