ഗോമൂത്രം കടകളില്‍ വില്‍ക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ സ്ഥാപനമാണ് FSSAI.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോമൂത്രം കടകളില്‍ വില്‍ക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  രാജ്യത്തെ ഭക്ഷ്യസുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ സ്ഥാപനമാണ് FSSAI.ഭക്ഷ്യ സുരക്ഷയുടെ നിയന്ത്രണത്തിലൂടെയും മേൽനോട്ടത്തിലൂടെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് FSSAI പ്രവർത്തിക്കുന്നത്.  പ്രചാരണത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

കുപ്പികളാക്കിയ ഗോമൂത്രത്തിന്റെ  ചിത്രമാണ്  പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

വൈറല്‍ പോസ്റ്റിലുള്ള കുപ്പിയുടെ പുറത്ത് COW URINE എന്നെഴുതിയിരിക്കുന്നതും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (fssai) ലോഗോയും കാണാം. കീവേഡുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു സമൂഹമാധ്യമ പോസ്റ്റ് ലഭിച്ചു.പോസ്റ്റ് കാണാം

ADVERTISEMENT

കൂടുതൽ പരിശോധനയിൽ വൈറൽ ചിത്രത്തിൽ കുപ്പിയിലാക്കിയ ഗോമൂത്രത്തിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസൻസുകളൊന്നും തന്നെ നൽകിയിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നും വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വിറ്ററിലടക്കം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.പോസ്റ്റ് കാണാം

പിന്നീട് ഞങ്ങൾ തിരഞ്ഞത് ഇത്തരത്തിലൊരു ഗോമൂത്ര ഉൽപ്പന്നം വിപണിയിലുണ്ടോ എന്നാണ്. ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ ആമസോണിൽ വിൽപ്പനയ്ക്കുള്ള വൈറൽ ചിത്രത്തിലെ അതേ ഉൽപ്പന്നം ഞങ്ങൾ സൈറ്റിൽ  കണ്ടെത്തി. COWWAL'S GROUP Pure Oraganic Indian Desi Cow Urine 80 എന്ന ലേബലോടെയാണ് ഉൽപ്പന്നം വിൽക്കുന്നത്. ബോട്ടിൽ വിശദമായി പരിശോധിച്ചപ്പോൾ 

ADVERTISEMENT

COWWAL'S GROUP,Shiv Sheetal Products, Harmada, sikar Road, Jaipur എന്ന വിലാസവും ഒരു ഫോൺ നമ്പരും ലഭിച്ചു. ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായും fssai license സംബന്ധിച്ച വിശദാംശങ്ങൾക്കായും ഈ നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടു. എന്നാൽ fssai license സംബന്ധിച്ച വിവരങ്ങളൊന്നും നൽകാൻ അവർ തയ്യാറായില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ ഫാക്‌ട്ചെക്ക് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.

∙ വസ്തുത

വൈറൽ ചിത്രത്തിലെ കുപ്പിയിലാക്കിയ ഗോമൂത്രത്തിന്  ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതിയില്ലെന്ന് വ്യക്തമായി.

English Summary : Cow urine has not been bottled and marketed with the approval of the Food Safety Authority

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT