ഗർത്തം പോലെ തകർന്ന ഒരു റോഡിന്റെ ചിത്രം കേരളത്തിലേതെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തകർന്നതും ശോച്യാവസ്ഥയിലുമുള്ള റോഡിന്റെ ചിത്രമാണ് കേരളത്തിലെ നമ്പര്‍ 1 റോഡുകള്‍ പാതാളത്തിലേക്ക് റോഡ് നിര്‍മിച്ച് കേരളം എന്നെഴുതിയ കുറിപ്പിനാപ്പം വൈറലാകുന്നത്.പ്രചാരണത്തിന്റെ വാസ്തവമറിയാം. ∙ അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർത്തം പോലെ തകർന്ന ഒരു റോഡിന്റെ ചിത്രം കേരളത്തിലേതെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തകർന്നതും ശോച്യാവസ്ഥയിലുമുള്ള റോഡിന്റെ ചിത്രമാണ് കേരളത്തിലെ നമ്പര്‍ 1 റോഡുകള്‍ പാതാളത്തിലേക്ക് റോഡ് നിര്‍മിച്ച് കേരളം എന്നെഴുതിയ കുറിപ്പിനാപ്പം വൈറലാകുന്നത്.പ്രചാരണത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

വൈറൽ കാർഡിലെ രണ്ട് ചിത്രങ്ങളും റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ചിത്രങ്ങൾക്ക് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വ്യക്തമായത്. വൈറൽ കാർഡിലെ ആദ്യ ചിത്രം ഉൾപ്പെട്ട വാർത്ത റിപ്പോർട്ട് divyahimachal.com എന്ന വെബ്സൈറ്റിൽ  നിന്ന് ലഭിച്ചു.

കനത്ത മഴയിൽ തകർന്ന അയോധ്യയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് റിപ്പോർട്ടിലുള്ളത്. സ്മാർട് സിറ്റിയായി മാറുന്ന അയോധ്യയ്ക്ക് കാലവർഷത്തിന്റെ ആദ്യമഴ പോലും താങ്ങാനായില്ല. രാത്രി പെയ്ത കനത്ത മഴയിൽ അയോധ്യ പൂർണമായും വെള്ളത്തിനടിയിലാണ്. ആദ്യ മഴ തന്നെ അയോധ്യയുടെ വികസനം തുറന്നുകാട്ടി. മഴയിൽ പലയിടത്തും റോഡുകൾ തകർന്നു. അതേസമയം രാംനഗരി അയോധ്യയിൽ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കൂറോളം പെയ്ത പേമാരി കാരണം റാംപത്ത് വീണ്ടും തകർന്നു. റമ്പാത്തിൽ പത്തിലധികം കുഴികൾ രൂപപ്പെട്ട് കോളനികൾ വെള്ളത്തിനടിയിലാണ്. അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാമക്ഷേത്രത്തിലേക്ക് 200 മീറ്റർ അകലെയുള്ള ജൽവൻപുര കോളനി പൂർണമായും വെള്ളത്തിനടിയിലാണെന്ന് വൈറൽ ചിത്രമുൾപ്പെട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

എന്നാൽ രണ്ടാമത്തെ ചിത്രം പരിശോധിച്ചപ്പോൾ ഒരു ഫെയ്‌സ്ബുക് പോസ്റ്റാണ് ഞങ്ങൾക്ക് ലഭിച്ചത്.

Top Civil Engineering  Mistakes at Work that make you Crazy for ever എന്ന് പരിഹാസരൂപേണെ പങ്ക് വച്ചിരിക്കുന്ന പോസ്റ്റിൽ വൈറൽ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് നിരവധി പോസ്റ്റുകൾ പരിശോധിച്ചപ്പോൾ ഇതേ ചിത്രം വിവിധയിടങ്ങളിൽ ഹാസ്യാത്മകമായി ഉപയോഗിച്ചിട്ടുള്ളതായി വ്യക്തമായി. കൂടുതൽ പരിശോധനയിൽ ഇസ്താംബുളിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ ചിത്രങ്ങൾ എന്ന തലക്കെട്ടോടെ ഒരു വെബ്സൈറ്റിൽ നിന്ന് ലഭിച്ചു. ഇതില്‍ നിന്ന് ചിത്രത്തിന് കേരളത്തിലെ റോഡുമായി ബന്ധമില്ലെന്ന് വ്യക്തമായി.

ADVERTISEMENT

∙ വസ്തുത

കേരളത്തിലെ തകര്‍ന്ന റോഡുകളുടെ ചിത്രം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധിപ്പിക്കുന്നതാണ്. അയോധ്യയിലെയും തുർക്കിയിലെയും ചിത്രങ്ങളാണ് കേരളത്തിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

English Summary :Posts circulating claiming to be pictures of dilapidated roads in Kerala are misleading