മൺസൂൺ കാലമായതോടെ ഗുജറാത്ത്,ഉത്തർപ്രദേശ്,അയോധ്യ തുടങ്ങിയ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റോഡുകളും പാലങ്ങളുമടക്കമുള്ള നിർമ്മാണങ്ങൾ തകർന്നു വീണത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.ഇപ്പോൾ കൂറ്റൻ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് റോഡിലേയ്ക്ക് കുതിച്ചോഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൺസൂൺ കാലമായതോടെ ഗുജറാത്ത്,ഉത്തർപ്രദേശ്,അയോധ്യ തുടങ്ങിയ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റോഡുകളും പാലങ്ങളുമടക്കമുള്ള നിർമ്മാണങ്ങൾ തകർന്നു വീണത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.ഇപ്പോൾ കൂറ്റൻ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് റോഡിലേയ്ക്ക് കുതിച്ചോഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ഗുജറാത്തിൽ മോദിയുടെ വികസന മാതൃകയെന്ന കുറിപ്പിനൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിഡിയോ ഗുജറാത്തിൽ നിന്നുള്ളതാണെന്ന തരത്തിലാണ് ട്വിറ്ററടക്കമുള്ള സമൂഹമാധ്യമ പേജുകളിൽ പ്രചരിക്കുന്നത്.എക്സിൽ പ്രചരിക്കുന്ന പോസ്റ്റുകൾ കാണാം.

ഇത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന #ഗുജറാത്ത് മോഡൽ പ്ലാസ്റ്റിക് പെട്ടിയാണ്, കൊള്ളാം മോദി ജി നിങ്ങൾ പൊതുജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹിന്ദിയിലുള്ള പോസ്റ്റിന്റെ പരിഭാഷ.

ADVERTISEMENT

യൂട്യൂബിൽ നിന്ന് ലഭിച്ച മറ്റൊരു പോസ്റ്റ് കാണാം

മോദിയുടെ വികസനം കുതിച്ചുയരുകയാണ് എന്നാണ് ഈ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്

∙ അന്വേഷണം

വൈറൽ വിഡിയോ ദൃശ്യങ്ങളെ കീഫ്രെയിമുകളാക്കി ഞങ്ങൾ നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ ഒരു യൂട്യൂബ് പേജിൽ ഇതേ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. Water supply Pipe burst in Calicut, Kunnamangalam- KWA distribution main bursts എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള തലക്കെട്ട്.ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയില്‍ 2024 ഫെബ്രുവരി 27ലെ ഒരു വാർത്താ റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു.വൈറൽ വിഡിയോയിലെ ദൃശ്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

ADVERTISEMENT

റോഡില്‍ വെള്ളച്ചാട്ടം, പിന്നാലെ 'ജീപ്പുരുട്ടി' കുഴിയടക്കല്‍; കുന്ദമംഗലത്ത് പുലിവാലുപിടിച്ച് ജലഅതോറിറ്റി എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. കുന്ദമംഗലം പന്തീര്‍പാടത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഉയർന്നുപൊങ്ങിയതിന് പിന്നാലെ നടത്തിയ അറ്റകുറ്റപ്പണികളില്‍ പുലിവാല് പിടിച്ച് വാട്ടർ അതോറിറ്റി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതോടെ വെള്ളം ഉയർന്നു പൊങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഫെബ്രുവരി 26ന് വൈകിട്ടാണ് കുന്ദമംഗലം പന്തീര്‍പാടത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ഭീമന്‍ പൈപ്പ് പൊട്ടി വലിയ ജലപ്രവാഹമുണ്ടായത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇത് താല്‍ക്കാലികമായെങ്കിലും നിര്‍ത്താനായത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥര്‍ ആരും സംഭവ സ്ഥലത്ത് എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നൽകിയ വിഡിയോ കാണാം.

കുന്ദമംഗലം പത്താം മൈലിൽ ​ദേശീയപാതയിലാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ദേശീയപാതയിൽ ​ഗതാ​ഗത തടസ്സപ്പെടുകയും പൈപ്പിലെ ജലം വളരെ ഉയരത്തിൽ പൊങ്ങുകയും റോഡ് തകരുകയും ചെയ്തിരുന്നു. വയനാട്ടിലേക്കുള്ള പ്രധാനപാത ആയതുകൊണ്ട് തന്നെ വലിയ ​

ഗ​താഗത കുരുക്കാണ് സംഭവത്തെത്തുടർന്ന് പ്രദേശത്തുണ്ടായതെന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്ന് ലഭ്യമായ വിവരം.

ഇതിൽ നിന്ന് കൂറ്റൻ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് റോഡിലേയ്ക്ക് കുതിച്ചോഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ ഗുജറാത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം നടന്നത്.

ADVERTISEMENT

∙ വസ്തുത

കൂറ്റൻ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് റോഡിലേയ്ക്ക് കുതിച്ചോഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോ ഗുജറാത്തിൽ നിന്നുള്ളതല്ല.കോഴിക്കോട് കുന്ദമംഗലത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.

English Summary :The viral video shows a Water pipe that burst in Kerala, not in Gujarat

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT