കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനും ഓഫിസുകളുടെ ലാന്‍ഡ്ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു കൊണ്ടുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനും ഓഫിസുകളുടെ ലാന്‍ഡ്ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു കൊണ്ടുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇപ്പോൾ വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഈടാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം 

ADVERTISEMENT

അടുത്ത തവണ മുതൽ വൈദ്യുതി ചാർജ് കൂടും, ക്യാമറയുടെ പൈസ ബില്ലിൽ കൂടും എന്നാണ് വൈറൽ പോസ്റ്റിലെ പ്രചാരണം.

കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കായി തിരഞ്ഞപ്പോൾ കെ.എസ്.ഇ.ബി ഓഫിസുകളില്‍ സി.സി.ടി.വി; ശബ്ദവും റെക്കോര്‍ഡ് ചെയ്യും എന്ന തലക്കെട്ടോടെ മനോരമ ന്യൂസ് ജൂലായ് 19ന് നൽകിയ വാർത്ത കാണാം.

ADVERTISEMENT

കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ തീരുമാനം. പൊതുജനസമ്പര്‍ക്കമുള്ള എല്ലാ ഓഫിസുകളിലുമാണ് ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓഫിസുകളുടെ ലാന്‍ഡ്ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു.കുറഞ്ഞത് രണ്ടാഴ്ചത്തെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കും. ഫ്രണ്ട് ഓഫിസിലോ റിസപ്ഷനിലോ ഉള്ള ലാന്‍ഡ്ഫോണില്‍ റെക്കോഡിങ് സംവിധാനം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല അക്രമങ്ങളിലും പ്രതികള്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

എന്നാൽ റിപ്പോർട്ടിലെവിടെയും വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിക്കുമെന്ന തരത്തിലുള്ള യാതൊരു പരാമർശങ്ങളുമില്ല. സ്ഥിരീകരണത്തിനായി ഞങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ ഓഫീസ് വക്താക്കളുമായി സംസാരിച്ചു. പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്കുകൾ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പേരിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന്  വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഈടാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഈടാക്കുമെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം വ്യാജമാണ്.

English Summary: Installation of CCTV in KSEB offices will increase the electricity bill from the next term and the camera fee will be charged in the bill is false

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT