‘ദൃശ്യം’ ലൊക്കേഷനിൽ നടൻ സിദ്ദീഖ് മോശമായി പെരുമാറിയെന്ന് ആശ ശരത്; ആ പ്രചാരണം വ്യാജം | Fact Check
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള പലരുടെയും തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആരോപണം നേരിട്ടവരുടെ പേരുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള പലരുടെയും തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആരോപണം നേരിട്ടവരുടെ പേരുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള പലരുടെയും തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആരോപണം നേരിട്ടവരുടെ പേരുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള പലരുടെയും തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആരോപണം നേരിട്ടവരുടെ പേരുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ അമ്മയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന നടന്‍ സിദ്ദീഖ് ഉൾപ്പെടെയുള്ളവർ രാജിവച്ചിരുന്നു. ഇപ്പോൾ സംഘടനാ നേതത്വത്തിൽ നിന്ന് നടൻ മോഹൻലാലും രാജിവച്ചെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോൾ ‘ദൃശ്യം’ സിനിമയുടെ ലൊക്കേഷനിൽ സിദ്ദീഖ് വളരെ മോശമായി തന്നോട് പെരുമാറിയതായി നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
സിദ്ദീഖ് വളരെ മോശമായി ദൃശ്യത്തിന്റെ ലൊക്കേഷനിൽ എന്നോട് പെരുമാറി. എന്റെ കുടുംബത്തിന്റെ അഭിമാനമോർത്ത് ഞാൻ അക്കാര്യം പുറത്തു പറഞ്ഞില്ല. പലരുടെയും അവസ്ഥ ഇതു തന്നെയാണ്... ആശാശരത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം
കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരാരോപണം നടി ആശാ ശരത് എവിടെയും ഉന്നയിച്ചതായുള്ള വാർത്താ റിപ്പോർട്ടുകളൊന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചില്ല. എന്നാൽ സിദ്ദീഖ് എന്റെ നല്ല സുഹൃത്ത്, ദയവ് ചെയ്ത് കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത് എന്ന തലക്കെട്ടോടെ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. മറ്റ് ചില മാധ്യമങ്ങളും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.വാര്‍ത്ത കാണാം
സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് നടിയും നർത്തകിയുമായ ആശ ശരത്. സിദ്ദീഖിൽ നിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവർത്തിയോ നേരിടേണ്ടി വന്നിട്ടില്ല. കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടാൻ കഴിയണമെന്നും ആശ ശരത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു എന്നാണ് റിപ്പോർട്ടിലുള്ളത്.
ഞങ്ങൾ നടി ആശാ ശരത്തിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് വ്യക്തമാക്കി ആശ ശരത് തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ലഭിച്ചു. ആ പോസ്റ്റ് കാണാം
പ്രിയപ്പെട്ടവരെ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട് .അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.
ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു .സ്നേഹപൂർവ്വം ആശാ ശരത് എന്നാണ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ നടൻ സിദ്ദീഖ് വളരെ മോശമായി തന്നോട് പെരുമാറിയെന്ന് നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ നടൻ സിദ്ദീഖ് വളരെ മോശമായി തന്നോട് പെരുമാറിയെന്ന് നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്
English Summary:The posts circulating claiming that actress Asha Sarath said that actor Siddique misbehaved with her on the sets of Drishyam are fake