കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം നടത്തിയതായുള്ള അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം നടത്തിയതായുള്ള അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

∙ അന്വേഷണം

ADVERTISEMENT

ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ. - തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് കാത്ത് ലാബിൽ ഉച്ചയ്ക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രി വൈകിയും തുടരുന്നു.

തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം.

ADVERTISEMENT

കീവേഡുകളുടെ തിരയലിൽ സംഭവവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും സമൂഹമാധ്യമ പോസ്റ്റുകളും ലഭിച്ചു.

സ്ഥിരീകരണത്തിനായി ആശുപത്രി അധികൃതരുമായി സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ ഓണാഘോഷം നടന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അറിയിച്ചു.   ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി വിദ്യാർത്ഥികൾ (ബി സി വി ടി ) സംഘടിപ്പിച്ച പരിപാടി സെമിനാർ ഹാളിലാണ് നടന്നത്. പരിപാടി നടന്നത് കാത്ത് ലാബിലോ പേഷ്യന്റ് കെയർ ഏരിയയിലോ അല്ല. കാത്ത് ലാബിൽ വെള്ളിയാഴ്ച മാത്രം 13 ശസ്ത്രക്രിയകൾ നടക്കുകയും ചെയ്തു. ഇതിനിടയിലാണ് ഓണാഘോഷം നടന്നുവെന്ന് വ്യാജവാർത്ത വന്നിരിക്കുന്നത്. ബി സി വി ടി വിദ്യാർത്ഥികളുടെ അഡ്മിഷൻ എല്ലാ വർഷവും ഈ സമയത്താണ് നടക്കാറുള്ളത്. സെമിനാർ ഹാളിൽ നടന്ന പരിപാടിയെ കാത്ത് ലാബിലാണെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും ഡോ. ശിവപ്രസാദ് പറഞ്ഞു.ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുള്ള മാധ്യമ റിപ്പോർട്ടുകളും ലഭ്യമായി.

ADVERTISEMENT

ലഭ്യമായ വിവരങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ ഓണാഘോഷം നടന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമായി. 

∙ വസ്തുത

 മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ ഓണാഘോഷം നടന്നുവെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. സെമിനാർ ഹാളിൽ നടന്ന പരിപാടിയെ കാത്ത് ലാബിലാണെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് ആശുപത്രി അധികൃതർ തന്നെ  വ്യക്തമാക്കിയിട്ടുണ്ട്.

English Summary :The news that Onam celebrations were held in the cath lab of the medical college hospital is misleading

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT